Tuesday, February 24, 2009

How can we make .........???

പ്രവാസ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ ഉപജീവന മാര്‍ഗം അദ്ധ്യാപക വൃത്തിയായിരുന്നു. അന്ന് ഇവിടത്തെ അദ്ധ്യാപകരുടെ വേതന വ്യവസ്ഥിതിയെപ്പറ്റി പറയാതിരിക്കുന്നതാവും ഭേദം( ഇന്നും വളരെ വ്യത്യസ്തമൊന്നുമല്ലെങ്കിലും).അതുകൊണ്ടാ‍ണ് ഇഷ്ടപ്പെട്ട ഒരു ജോലിയായിട്ടും മനസ്സില്ലാമനസ്സോടെ പിന്നീട് ഉപേക്ഷിക്കേണ്ടി വന്നതും :( :(
ഒന്‍പത്, പത്ത്, +2 ഇതായിരുന്നു ക്ലാസ്സ്. വിഷയം ജീവശാസ്ത്രം.

പ്രീ ഡിഗ്രി കഴിഞ്ഞ് പിന്നെയും അഞ്ചുകൊല്ലം പട വെട്ടി, കഷ്ടപ്പെട്ട് മാസ്റ്റര്‍ ബിരുദം ഡിസ്റ്റിങ്ഷനോടെ പാസ്സായിട്ടും, നോം സാ‍ധനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കയറ്റി അയക്കുന്ന { Freight Forwarding ( cargo)} കമ്പനിയില്‍പണി ചെയ്യുന്നു!! അത് ഗല്‍ഫ് കാരന്റെ വേറെ ഒരു വിധി..

പോട്ടെ.... അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നതെന്താ?? ഓ... ടീച്ചര്‍ ജോലി...
അന്നത്തെ ക്ലാസ്സ് ഒന്‍പതിലായിരുന്നു. മുഴുവന്‍ ആണ്‍‍ കുട്ടികളാണ്. ( ഗള്‍‍ഫില്‍ ഇന്നും സ്കൂളില്‍ കോ എഡ്ജ്യുകേഷന്‍ മഹാപരാധം!!)

അന്ന് ഇന്നത്തെപ്പോലെ ബജറ്റ് എയര്‍ലയിനൊന്നുമില്ല. ഇന്ത്യന്‍ പ്രവാസികളുടെ ചോരയൂറ്റിക്കുടിച്ചു വീര്‍ക്കാന്‍ ഒരു എയര്‍ ഇന്ത്യ മാത്രം. സാധാരനക്കാരായ ഫാമിലികള്‍ നാട്ടില്‍ പോകുന്നത് രണ്ടോ മൂന്നോ കൊല്ലത്തിലൊരിക്കലാണ്. അതും മലയാളികള്‍. പാക്കിസ്ഥാനികളൊക്കെ അഞ്ചും ആറും കൊല്ലമൊക്കെ കഴിഞ്ഞാണ് നാടുകാണുന്നത്.
ജനിച്ചിട്ട് ഇന്നുവരെ നാടു കാണാത്ത് കുട്ടികള്‍ വരെയുണ്ടായിരുന്നു ക്ലാസ്സില്‍. മജോറിറ്റിയും പാക്കിസ്ഥാനികളാണ്. നാട് കാണാനും മണ്ണിന്റെ, മഴയുടെ ഗന്ധമറിയാനും ഭാഗ്യം കിട്ടാത്ത കുറെ പാവങ്ങള്‍!
food adulteration - നെ ( മായം ചേര്‍ക്കല്‍) ക്കുറിച്ചായിരുന്നു അന്ന് പഠിപ്പിച്ചത്. മായം ചേര്‍ക്കലിന്റെ വിവിധ മേഖലകളെക്കുറിച്ച് കാര്യമായി വിശദീകരിച്ചു. പാലില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്ന് മനസ്സിലാക്കാനുള്ള ഉപകരണമാണ് ലാക്റ്റൊമീറ്റര്‍ - മായം ചേര്‍ക്കുന്നവരെ അങ്ങനെ കണ്ടെത്താം എന്നൊക്കെ ഞാന്‍ വചാലയായി.

പ്രസംഗം നിര്‍ത്തി കുട്ടികളെ നോക്കിയപ്പോള്‍ പലര്‍ക്കും ഒരു കണ്‍ഫ്യൂഷന്‍!

ഒരുത്തന്‍ എണീറ്റു,വളരെ സങ്കൊചത്തോടെ. ടീച്ചറിനു തെറ്റുപറ്റിയതാണൊ എന്ന ഒരു ശങ്കയില്‍ ചോദ്യം വന്നു....

“Teacher...How can we make milk without adding water???!!!!!!!!”

വെള്ളം ചേര്‍ക്കാതെ എങ്ങനെയാ പാലുണ്ടാക്കുകയെന്ന് :( :( :(

പാല്‍പ്പൊടിയില്‍ വെള്ളം ചേര്‍ത്ത് പാലുണ്ടാക്കുന്നതല്ലാതെ യഥാര്‍ത്ഥ പാല്‍ എന്തെന്ന് അവന്‍ കണ്ടിട്ടില്ല!! അതായിരുന്നു അവരുടെ കണ്‍ഫ്യൂഷന്‍!!!

(അന്ന് ഇന്നത്തെപ്പോലെ ഫ്രഷ് മില്‍ക്ക് ഒന്നും സുലഭമായിരുന്നില്ല. ഒരു പതിനെട്ടു കൊല്ലം പിന്നിലാണേ..)

നാട്ടില്‍ പ്രകൃതിയോടിണങ്ങി അതിന്റെ മടിത്തട്ടില്‍ വളരുന്ന കുട്ടികള്‍ സുകൃതം ചെയ്തവര്‍ തന്നെ. യാതൊരു സംശയവും വെണ്ട.

10 comments:

kichu / കിച്ചു said...

ഒരുത്തന്‍ എണീറ്റു,വളരെ സങ്കൊചത്തോടെ.

ടീച്ചറിനു തെറ്റുപറ്റിയതാണൊ എന്ന ഒരു ശങ്കയില്‍ ചോദ്യം വന്നു....

വികടശിരോമണി said...

ഇവിടെ കേരളത്തിലെ പല കുട്ടികളും കുഴിയാനയെ നേരിട്ടു കണ്ടിട്ടില്ല.പിന്നെയാ...

ഉസ്മാന്‍ പള്ളിക്കരയില്‍ said...

"നാട്ടില്‍ പ്രകൃതിയോടിണങ്ങി അതിന്റെ മടിത്തട്ടില്‍ വളരുന്ന കുട്ടികള്‍ സുകൃതം ചെയ്തവര്‍ തന്നെ. യാതൊരു സംശയവും വെണ്ട. "

A naked truth.

yousufpa said...

ഇവിടുത്തെ കുട്ടില്‍കളെ അമൂല്‍ ബേബി എന്നല്ലേ വിളിയ്ക്കാറ്.

bijimuscat said...

വായീച്ചപ്പൊള്‍ ഓരു കഥ ഒര്‍മ്മ വന്നു
Gulf ല ഒരു quiz മത്സരം
Quiz master,
ശാസ്ത്ര്യിയ സാഗീതത്യിന്‌ സാതീതീരുന്നാള്‍ സ്‌ം ഭാവനകള്‍ എന്താണ്?
team A
is it 1000 dhs?
Team B
is it 2000 dhs?

Fasil said...

ഒരു വിധത്തില്‍ പറഞ്ഞാല്‍ നമ്മള്‍ എത്ര ഭാഗ്യവന്മാരല്ലേ, നമുക്കെല്ലാം ഓര്‍ക്കാന്‍ ഒരു നിറഞ്ഞ ബാല്യകാലമില്ലേ....

Unknown said...

ഈ പറഞ്ഞതിനേക്കാള്‍ എല്ലാം പ്രോബ്ലം ഇവരൊക്കെ ഉപരിപഠനത്തിനായി ഹോസ്റ്റലിലും സ്വന്തം രേക്ഷിതാക്കള്‍ ഇല്ലാത്ത സ്ഥലങ്ങളിലും നിന്ന് പഠിയ്ക്കുന്ന സമയമാണ്. പലപ്പോഴും ആണ്‍ പെണ്‍ ഭേദമില്ലാത്ത വഴിവിട്ട നടപ്പും എല്ലാം ആയി ഭാവി തകര്‍ക്കുന്ന എത്രയോ അമുല്‍ ബാബികള്‍ ഉണ്ട്.

സുമയ്യ said...
This comment has been removed by the author.
പ്രതിധ്വനി said...

ഹഹഹ്ഹഹഹഹാഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

Anonymous said...

ഇത് വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നതും ഒട്ടും വ്യ്തസ്തമല്ല എന്റെ ഒരു സുഹൃത് നാലു വയസുകരെനയും കൊണ്ട് നാട്ടില്‍ പോയപ്പോള്‍ ഉണ്ടായ സംഭവമാണ്‌ വീട്ടില്‍ കോഴി കൂവികൊണ്ട്‌ നടക്കുമ്പോള്‍ അമ്മൂമ്മയോട് പറഞ്ഞു അമൂമ്മേ കോഴിയുടെ ബാറ്ററി എടുത്തു മാറ്റ്‌ എന്ന് ...നാളികേരത്തിന്റെ നാട്ടിലെ നമ്മുടെ കുട്ടികള്‍ തേങ്ങയുടെ തൊണ്ട് എന്നല്ല പറയുന്നത് കോകനുട്ന്റെ കവര്‍ എന്നാണ് എന്ത് ചെയ്യാന്‍ ......