Saturday, February 21, 2009

യു.എ.ഇ. ബ്ലോഗ് സംഗമം 2009

അയല്‍ക്കൂട്ടത്തിന്റെ വടം വലി

എല്ലാവരും ബ്ലോഗ് മീറ്റിന്റെ ഫോട്ടോസ് ഇട്ടപ്പോള്‍ ഒരു ചെറിയ പൂതി എനിക്കും.ഷംസു എടുത്ത വളരെക്കുറച്ചു ചിത്രങ്ങള്‍ തുണയായി. ഈ വെള്ളിയാഴ്ച്ച ഡ്യൂ‍ട്ടി ആയിരുന്നതിനാല്‍ ആള്‍ എത്താന്‍ വൈകി. പിന്നെ മീറ്റില്‍ ഫോട്ടോഗ്രാഫര്‍മാരുടെ അഞ്ചു കളി ആയിരുന്നല്ലോ. അതിനു തെളിവായി ദേവന്റെ പോസ്റ്റ് കണ്ടല്ലോ. പിന്നെ പുതിയ ശിഷ്യനായ സിദ്ധാര്‍ത്ഥ സൂപ്പര്‍സ്റ്റാറിന്റെ ഒരു ശ്രമവും.

വിശാലമനസ്ക്ക കുടുംബം.ഒരു മുഖം വിവിധ ഭാവങ്ങള്‍!!!
ഇതിന് ഏറ്റവും നല്ല അടിക്കുറിപ്പ് എഴുതുന്നവര്‍ക്ക് ഒരു സ്പെഷ്യല്‍ സമ്മാനം
ഫാമിലി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു
പൊതുവാളിന്റെ ഫോട്ടോ പിടിത്തം കൈപ്പള്ളിയുടെ അതീന്ദ്രിയജാലം

കരീം മാഷുമൊത്ത്..
ഇതാരാ സൂപ്പര്‍ സ്റ്റാര്‍!! പക്ഷേ മീശ കറുപ്പിക്കാന്‍ തിരക്കിനിടയില്‍ മറന്നു...ഫോട്ടോഷോപ്പില്‍ കറുപ്പിക്കണ്ട എന്നു ഞാനും വെച്ചു. അങ്ങനെ അധികം ചുള്ളനാവണ്ട.

ബ്ലോഗിലെ താരങ്ങളോടൊപ്പം.

മര്യാദക്കാരന്‍ കുറുവും, കണ്ണാടിക്കാരന്‍ വിശാലനും( മൂപ്പര്‍ക്ക് മമ്മൂ‍ട്ടിയെപ്പോലെ കൂളിങ് ഗ്ലാസ്സ് ഒരു വീക്നെസ്സ് ആണേ.. ക്ഷമിക്ക്) ഷംസുവിനും ഒപ്പം.

താഴത്തെ ഫോട്ടോയില്‍ കൂടെ രശ്മിയും.

26 comments:

kichu said...

ഇതാരാ സൂപര്‍ സ്റ്റാര്‍!! പക്ഷേ മീശ കറുപ്പിക്കാന്‍ തിരക്കിനിടയില്‍ മറന്നു.

ഒരു ഫോട്ടോ പോസ്റ്റ്.

...പകല്‍കിനാവന്‍...daYdreamEr... said...

ഒരു നല്ല അനുഭവം... നല്ല കൂട്ടായ്മ.. നന്ദി..

(കൈപ്പള്ളി )
"ഒരു ചെറുത്‌ ഒഴിക്ക് എന്ന് പറയുകയാ...! എങ്കിലേ ഇവന്മാരോടൊക്കെ സംസാരിക്കാന്‍ പറ്റൂ.." എന്ന്...
:)

അപ്പു said...

ഷംസ് മാഷിന്റെ ഫോട്ടോസ് സൂപ്പര്‍ എന്നുപ്രത്യേകം പറയേണ്ടതില്ലല്ലോ. കൈപ്പള്ളിയുടെ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പുകള്‍ താമസിയയതെ വരും... പോസ്റ്റിനു നന്ദി.

Kaippally കൈപ്പള്ളി said...

തകർപ്പൻ ചിത്രങ്ങൾ പക്ഷെ
മകൻ ഉണ്ടായിരുന്നു എങ്കിൽ ഇതിലും നല്ല ചിത്രങ്ങൾ എടുക്കുമായിരുന്നു.

O.T.
എനിക്കിത്രയും പ്രായം ഒന്നുമില്ല. നിങ്ങൾ photoshop ൽ എന്റെ പ്രായം കുട്ടിയതിനു് ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു.

കുറുമാന്‍ said...

ഹാ‍വൂ,

മര്യാദക്കാരന്‍ കുറു :) (ഇനി ചത്താലും വേണ്ടില്ല)

കൈപ്പള്ളിയുടെ കമന്റ് ചിരിപ്പിച്ചു.

സാല്‍ജോҐsaljo said...

ബാക്കിയെവിടെ? ബാക്കി ഫോട്ടോസെവിടെ? കൊള്ളാം...

എങ്ങനെയാ ഇത് ചെറുതാക്കിയത്, ആകെ പിക്സ്‌ലേറ്റായിരിക്കുന്നല്ലോ? പൊതുവാളല്ല ആർബിയാണ് ഫോട്ടോ എടുക്കുന്നത് :) പൊതുവാൾ അവിടെ വെറുതെയിരിക്കുന്നു!!!!


ബാക്കികൂടി ഇടൂന്നേ...

ആലുവവാല said...

ബൃത്തികെട്ടോന്‍‌മാര്‍....!
എന്നെ വിളിച്ചില്ല...!

രണ്‍ജിത് ചെമ്മാട്. said...

വ്യത്യസ്ഥ ക്യാമറകള്‍....
വ്യത്യസ്ഥ ആംഗിളുകള്‍....
എല്ലാം മനോഹരം!!!
ഇഞ്ചിച്ചായ അടക്കം, കിച്ചുവേച്ചീ.....

kichu said...

കുറുവിന്റെ ആ നില്‍പ്പു കണ്ടാല്‍ മര്യാദക്കാരനല്ലാന്ന് ആരെങ്കിലും പറയുമൊ?

എന്തൊരു പാവം.

കുറുമാന്‍ said...

അത് തന്നെ.......ഇനി എന്നും ആ പോസ്റ്ററില്‍ തന്നെ നില്‍ക്കേണ്ടി വരുമോ:)

അഗ്രജന്‍ said...

ഹഹ... ഞാന് ഇടാന് കൊണ്ടന്ന കമന്റ് പകൽക്കിനാവൻ കൊണ്ടോയി :)

ഒരെണ്ണം, ഒരെണ്ണം കൂടെ... പ്ലീസ്... ഒരു സ്മാളൂടെ പ്ലീസ്...

കരീം മാഷ്‌ said...

കിച്ചൂ...
ശംസിക്കാ..
നിങ്ങള്‍ രണ്ടാളും കൂടി ആ വാവന്റെ സല്പ്പേരു കളഞ്ഞു കുളിക്കും :)

കൈപ്പള്ളി ചിത്രത്തിനു എന്റെ അടിക്കുറിപ്പ്.

ദാണ്ടെ!
ഞെണ്ടിനെപ്പോലിരിക്കും!
ഇങ്ങനെ!

Visala Manaskan said...

ഇതെന്താ കൈപ്പള്ളി മദ്യവിരുദ്ധരുടെ തെരുവു നാടകത്തില്‍ അഭിനയിക്കുന്നോ??

നാടകത്തിന്റെ പേര്‍, “ഒരു മദ്യപാനിയുടെ അവസാന നിമിഷങ്ങള്‍“

:) ഞാനിപ്പോള്‍ താമസം ഷാര്‍ജ്ജയിലല്ല!

ഷമ്മി :) said...

sukham illayirunnu :( miss cheythu...

സിദ്ധാര്‍ത്ഥന്‍ said...

ദൈവമേ, സൂപ്പര്‍സ്റ്റാറോ?
അത്രയ്ക്കു വേണോ?
വല്ല മെഗാസ്റ്റാറോ മറ്റോ പോരേ?
വിശാലന്റെ ഫാലിമി ഫോട്ടോ ഉഗ്രന്‍.

സിദ്ധാര്‍ത്ഥന്‍ said...

പ്ലെയിനില്‍ പെയിന്റടിക്കുന്നതെങ്ങനെ എന്നു് വിവരിക്കുകയല്ലേ കൈപ്പള്ളി.

“ഇതങ്ങു മോളീചെല്ലുമ്പ ചെറുതായി ചെറുതായി വരും. പിന്നെ ഇത്തിപ്പോരം പെയിന്റെടുത്തു് ഒറ്റതേപ്പു്. അത്രേള്ളൂ.”

Namaskar said...

കൈപൊള്ളിയ ബാബ അന്തരീക്ഷത്തീന്ന് ഏതാണ്ട് എടുത്തെന്ന് പറയണത് നേര് തന്നെ ച്യാച്ചീ :)

shine അഥവാ കുട്ടേട്ടൻ said...

ഓ..ഗൾഫിൽ എന്തോന്നു സാഹിത്യം എന്നു പറയുന്ന കേരള ദുനിയാവിലെ സാഹിറ്റിയ വേന്ദ്രന്മാരെയും, മറ്റു 4 പീപ്പിൾസിനെയും കാണിക്കാൻ,ഇവിടെ ഇങ്ങനെ പലതും നടക്കുന്നുണ്ട്‌ എന്നറിയിക്കാൻ - ഇതുമതി.. ഞാൻ ഇക്കൂട്ടത്തിലില്ല..എന്നാലും UAE - പന്തളം രൂട്ടിലൂടെ മിക്കവാറും വണ്ട്യിൽ പോകുന്നതു കൊണ്ട്‌ ഞാനും ഒരു UAE ബ്ലോഗർ തന്നെ!

യാരിദ്‌|~|Yarid said...

വഴിയെ പോയപ്പോ ആളില്ലെ ആളില്ലേന്നുള്ള നെലവിളി കേട്ടു കേറിയതാണു. വന്നു നോക്കിയപ്പഴല്ലെ അറിയുന്നതു, ഒരടിപിടിക്കുള്ള ആളുണ്ട്. ഇനി മേലാൽ ആൾകാരെ പറ്റിക്കരുത്.:)

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

കിച്ചുവേച്ചി,
ആ വറുത്ത കപ്പലണ്ടിയുടെയും ഇഞ്ചിച്ചായയുടെയും രുചിയോര്‍ത്താല്‍ ഈ ‘പോട്ടം’വെറും ശൂ...!

കൈപ്പള്ളിയുടെ നവരസാനുഭവം:
“ഭരതന്റെ നാട്യശാസ്ത്രത്തില്‍പ്പോലും ‘കൈപ്പള്ളി’യെപ്പറ്റി പറയുന്നുണ്ട്. കൈവിരലുകള്‍ ഇങ്ങനെ ഒതുക്കിപ്പിടിച്ച്... മെല്ലെ മെല്ലെ ചലിപ്പിച്ച് തൊണ്ണൂറ്റൊന്ന്‌ മുദ്രകള്‍ സൃഷ്ടിക്കാന്‍ കഴിയും. ‘കൃഷ്ണമൃഗമിഴി’ എന്നാരംഭിക്കുന്ന കീര്‍ത്തനത്തിലും ഇത് പറഞ്ഞിട്ടുണ്ട്. സംശയമുണ്ടെങ്കില്‍ ഇരയിമ്മന്‍ തമ്പിയുടെ ബ്ലോഗില്‍ നോക്കുക....“

ദേവന്‍ said...

സിദ്ധാര്‍ത്ഥന്റെ പടം ഇങ്ങനെ ആക്കാന്‍ പറ്റുമെങ്കില്‍ പിന്നെ നമ്മുടെപടമൊക്കെ എങ്ങനെ ആയേനെ (യേയ്, മോഡലിനോടും ഫോട്ടോഗ്രാഫറോടും അസൂയയില്ല)

ബിനോയ് said...

മീറ്റിനു വരാന്‍ പറ്റാത്തതിലുള്ള നിരാശയിലാണ് രണ്ടു ദിവസമായി. അതിന്റെ കൂടെയാണ് ഫോട്ടോസ് കാണിച്ചുള്ള പ്രകോപനം. അസൂയ കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്നതാണിപ്പോള്‍ അവസ്ഥ. എന്തായാലും അടുത്ത മീറ്റിന് ഒന്നാമതായി എന്റെ പേരു ചേര്‍ത്തേക്കണേ. :)

kichu said...

ബിനൊയ്...

ഹൊ

ഈ അസൂയക്കാരുടെ മുഴുവന്‍ ദൃഷ്ടി ദോഷം കൊണ്ട് ഞങ്ങളുടെ ഒക്കെ തല പൊട്ടിത്തെറിച്ചു പോകുമോ ആ വോ..

എന്തയാലും എല്ലാവരും ഒന്ന് മുളകും കടുകും ഇന്നു തന്നെ ഉഴിഞ്ഞിട്ടോ... മറക്കല്ലേ...

ഹ ഹ ഹ

Abdul Majeed.K.H said...

ഈ കൂട്ടായ്മയിലേക്ക് ചേക്കേറാന്‍ ഒരു അവസരത്തിനായി കാത്തിരിക്കുന്നു. ഞാനും ഒരു പ്രവാസി ബ്ലോഗ്ഗര്‍ ആയ വിവരം ഈ കൂട്ടായ്മയെ അറിയിക്കട്ടെ.
പ്രോത്സാഹനങ്ങള്‍ ഉണ്ടാകുമല്ലോ. സസ്നേഹം വാഴക്കോടന്‍ എന്ന അബ്ദുല്‍ മജീദ്‌.

യൂസുഫ്പ said...

കിച്ചുഏടത്തി..അത് ശെരി കണ്ണ് ചുള്ളന്മാര്‍ വടം വലിക്കുന്നോട്ത്തായിരുന്നൂലെ?.ഞാന്‍ വിചാരിച്ചു കടലയും കട്ടന്‍ ചായേം കൊടുക്കുമ്പൊ മനസ്സ് ഇവടായിരിക്കുംന്ന്.

കൈപ്പള്‍ലിക്ക് ഒരു കമന്‍റ്..
കൈപ്പള്ളി കൈ ഞൊടിച്ചു കൊണ്ട്,
“ദേയ് ഞാന്‍ കൊറേ നേരായി തൊണ്ട കീറുന്നു.ഒരു ചെറിയ പൈന്‍റ് കിട്ടിയിരുന്നെങ്കില്‍?...”

യൂസുഫ്പ said...

ദേവേട്ടന് ഞാന്‍ സപ്പോര്‍ട്ടുണ്ട്.
ദേവേട്ടാ വെറുതെ അല്ല, സിദ്ധാര്‍ത്ഥന്‍ കിച്ചുഏടത്തീടെ അടുത്തിരുന്നതിന്‍റെ കാര്യം.ഇപ്പൊ മനസ്സിലായില്ലേ..?