Tuesday, February 24, 2009

സ്ലം ഡോഗ് മില്യനേയര്‍: ഒരു യഥാര്‍ത്ഥ ചിത്രം !!

ബൂലോഗരെ...

സ്ലം ഡോഗ് മില്യനേയര്‍ - തെരുവു പട്ടി കോടീശ്വരന്‍
ചര്‍ച്ചകള്‍, ഭൂലോഗത്തും മാലോകത്തും, ഈ കൊച്ചു ബൂലോഗത്തും പൊടി പൊടിച്ച് തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു. ഇപ്പോഴൊന്നും അവസാനിക്കുന്ന മട്ട് കാ‍ണുന്നില്ല.

ഈ സിനിമയ്ക്കു ശേഷം ചിലരുടെ മനസ്സിലെകിലും ഒരു ചിന്ത ഇല്ലാതില്ല, ഇതൊക്കെ യാഥാ‍ര്‍ത്ഥ്യമാകാമെന്ന്. ഇല്ല കൂട്ടരേ, സ്ലം ഡോഗ്, എന്നും സ്ലം ഡോഗ് തന്നെ. യാതൊരു മാറ്റവും പ്രതീക്ഷിക്കാനില്ല.
അവനോ, അവളോ, ഒരിക്കലും ഉയരങ്ങളില്‍ എത്താറില്ല.
കോരനെന്നും കഞ്ഞി കുമ്പിളില്‍ തന്നെ....

അധോലോകങ്ങളുടെ അകത്തളങ്ങളില്‍ രാജക്കന്മാരായോ, ചുവന്ന തെരുവു ഗലികളുടെ റാണിമാരായോ വാഴുമായിരിക്കാം. പക്ഷേ...മുഖ്യധാരയിലെത്തുന്നവര്‍ സിംഹവാലന്‍ കുരങ്ങുകളെപ്പോലെ അപൂര്‍വം.

ഇതൊന്നു കണ്ടു നോക്കൂ...


അവന്റെ മുഖത്തെ നിഷ്കളങ്കത, ആ ചിരിയുടെ ഓമനത്തം നിങ്ങളില്‍ ചിലരുടെയെങ്കിലും മനസ്സില്‍ ഒരു നൊമ്പരമുണര്‍ത്തുന്നില്ലേ..

ആദ്യത്തെ വരവിന് അവനെ( രവി) കണ്ട സായിപ്പ് അഞ്ചു വര്‍ഷത്തിനു ശേഷം വീണ്ടും മുംബയിലെത്തിയപ്പോള്‍ അവനെ തേടിപ്പിടിച്ച് കണ്ടെത്തിയപ്പോഴും തൊഴില്‍ പഴയതു തന്നെ, മാറ്റമൊന്നുമില്ല.


ശരിയായ വിദ്യാഭ്യാസത്തിനുപോലും നിവൃത്തിയില്ലാതെ, തെരുവിന്റെ മകനായി രവി അന്നന്നത്തെ ഭക്ഷണത്തിനുള്ള വകക്കായി വിശറി വില്‍ക്കുന്നു, അമ്മൂമ്മയൊടൊപ്പം!!

17 comments:

kichu said...

ഇല്ല കൂട്ടരേ, സ്ലം ഡോഗ്, എന്നും സ്ലം ഡോഗ് തന്നെ. യാതൊരു മാറ്റവും പ്രതീക്ഷിക്കാനില്ല.
അവനോ, അവളോ, ഒരിക്കലും ഉയരങ്ങളില്‍ എത്താറില്ല.
കോരനെന്നും കഞ്ഞി കുമ്പിളില്‍ തന്നെ....

വിന്‍സ് said...

I was in Delhi in 2007 and 2008. On my way to domestic airport in 2007 I saw three kids, two little girls and a boy. Maybe about 7 or 8....I was stopped at a stop light and they wanted some money. I gave them what I had in rupees.

Fast forward about 8 months, I was again on my way to the domestic airport and I was shocked to see the same kids at the same stop light. I gave them again what I had in my pocket. I will never forget their faces. Will I be able to do, or will I do something different if I see them again this year?? I don't think so...I may sit back in the car and think about them until I reach the domestic airport. After that???

And people want to talk crap about slum dog millionaire, the film??? I don't get it.

ശ്രീ said...

ശരിയാണ് ചേച്ചീ. അത്ഭുതങ്ങള്‍ കഥകളിലും സിനിമകളിലും മാത്രം...

അപ്പു said...

കിച്ചുച്ചേച്ച്യേ... എനിക്ക് ആ സ്ലംഡോഗ് സിനിമയില്‍ മനസിലാകാതെപോയ ഒന്നുരണ്ടു കാര്യങ്ങളുണ്ട്.. ഒന്ന്, ഒരുകുട്ടി റിയാലിറ്റി ഷോയില്‍ ജയിച്ചുകയറുന്നു എന്നതിന്റെ കാരണം അന്വേഷിച്ച് അവനെ ലോക്കലിപ്പിട്ട് മൂന്നാം മുറ മര്‍ദ്ദനമേല്‍പ്പീക്കുകയും ഷോക്ക് അടിപ്പിക്കുകയും ചെയൂന്നതെന്തിനാണ്? രണ്ട്, തെരുവുപിള്ളേരും,ശ്രമിച്ചാല്‍, പഠിച്ചാല്‍ ഉയരങ്ങളില്‍ എത്താമെന്നല്ല സിനിമയുടെ തീം. ഭാഗ്യംകൊണ്ട് അവന്‍ ഈ ഷോ‍യില്‍ എത്തുന്നു, ഭാഗ്യം കൊണ്ട്, അവന്‍ അനുഭവങ്ങളില്‍ നിന്ന് പഠിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങാള്‍ അതില്‍ ചോദിക്കുന്നു - ഷോയില്‍ ജയിക്കുന്നു.സിനിമയുടെ അവതരണരീതി തീരെ പിടിച്ചില്ല എനിക്ക്.

പോസ്റ്റിന്റെ ഉദ്ദേശം ശരിതന്നെ. തെരുവീല്‍ ജനിച്ചവന്‍ എന്നും തെരുവില്‍ തന്നെ.

കുറുമാന്‍ said...

ആ കുട്ടികളുടെ വീടും മറ്റും ഇന്നലെ എന്‍ ഡി റ്റി വ്യീല്‍ കാണിക്കുന്നുണ്ടായിരുന്നു. മഹാരാഷ്ട്ര ഗവണ്മെന്റ് അവര്‍ക്ക് വീട് കൊടുക്കുന്നു എന്നും കേട്ടു. ഈ പറച്ചിലൊക്കെ ഫയലില്‍ ഒതുങ്ങാതിരുന്നാ‍ാല്‍ മതിയായിരുന്നു.

ആചാര്യന്‍... said...

അര്‍ജന്‍റീനയില്‍ ജനിച്ച് വളര്‍ന്ന ഒരു വ്യക്തി സ്വന്തം ജീവിതത്തിന്‍റെ തുടക്കത്തെപ്പറ്റി പറഞ്ഞത് ഓര്‍ക്കുന്നു. ഒരഴുക്കുചാലിനരികില്‍ രണ്ട് മുറി വീട്ടില്‍ ഒരു വലിയ കുടുംബം. ചെറുപ്പത്തില്‍ ഏറ്റവും സ്കില്‍ഡായിരുന്നത് 'ബാത് റൂം ഫ്ലഷിങി'ലാണ് - നമ്മുടെ ഫ്ലഷ് അല്ല, ബക്കറ്റില്‍ കോരി ഒഴിക്കുകയാണ് - വേലിയേറ്റ സമയത്ത് ഒരു പ്രത്യേക സ്പീഡില്‍ ബക്കറ്റ് കമിഴ്ത്തിയില്ലെങ്കില്‍ 'എല്ലാം' തറയിലേക്ക് 'തിരിച്ചടിക്കും'. ഷൂസിനുള്ളില്‍ കീറലില്‍ കടലാസ് വെച്ച് പോയത് (ഇത് ഒരു സിനിമയില്‍ കണ്ടു)അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ സമ്പന്നര്‍ പങ്കെടുത്ത ഒരു മീറ്റിങിലാണ് ആ മനുഷ്യന്‍ ഇത് പറഞ്ഞത്. മുഖം നിര്വികാരമായിരുന്നു. സാധാരണ ഷര്‍ട്ടില്‍ ടൈ പോലുമില്ലായിരുന്നു. മുഖത്ത് സ്നേഹം മിന്നിയിരുന്നു.

വളരെ ദൂരെയുള്ള തന്‍റെ വീട്ടില്‍ കൊണ്ട് പോകാന്‍ അമ്മക്ക് പണമില്ലാത്തത് കൊണ്ട് ജനിച്ച ശേഷം ഒരിക്കലും 'അമ്മ വീട്ടില്‍' പോയിട്ടില്ലാത്ത കുട്ടികള്‍, സ്കൂളിലെ കൂട്ടുകാരെല്ലാം അവധിക്ക് അമ്മവീട്ടില്‍ പോകുന്നു എന്ന് പറഞ്ഞു കേട്ടപ്പോള്‍ 'എന്താണ് അമ്മവീട്' എന്ന് ചോദിക്കുന്നത് കേട്ട് നില്‍ക്കേണ്ടി വന്നിട്ടുണ്ട് (എന്‍റെ സ്വന്തം നാട്ടില്‍)...

നമ്മെത്തന്നെ നാം പക്വതയുള്ളവരാക്കാന്‍ ഓസ്ക്കര്‍ ജയം ഉപയുക്തമാവട്ടെ...

OT:അപ്പു ചോദിച്ചത് എനിക്കും മനസിലായില്ല. ചിലരോട് ചോദിച്ചിട്ട് അവര്‍ക്കുമറിയില്ല

Shamsudhin Moosa said...

Slum pariah millionaire :

‘പറയ’എന്ന വാക്ക് ലോകഭാഷക്ക് സമ്മാനിച്ചത് ആരായിരുന്നു?
മലയാളിയോ അതോ തമിഴനോ?എന്താണ് ആ ഇഗ്ലീഷ്-ഫ്രഞ്ച് പദത്തിന്റെ അര്‍ഥം pariah = outcast, leper, untouchable,undesirable,നീചജാതി, സമൂഹബ്രഷ്ടന്‍, കുഷ്ടരോഗി....!
(Oxford Dictionary)
‘ഹക്കിള്‍ബറി ഫിന്‍’ എന്ന വിശ്വോത്തര കൃതിയില്‍ മാര്‍ക്ക് ട്വൈന്‍ 1613-ല്‍ തന്നെ ഉപയോഗിച്ച ആ വാക്ക് (pariah)ഇനി നമുക്ക് എന്നെങ്കിലും തിരിച്ചു പിടിക്കാന്‍(മാച്ചുകളയുവാന്‍) പറ്റുമോ? നമ്മുടെ കനപ്പെട്ട ഈ സംഭാവന എക്കാലത്തും നമ്മുടെ മനസ്സാക്ഷിയെ കുത്തി നോവിപ്പിക്കുക തന്നെ ചെയ്യും.
Slum dog millionaire എന്നതിനു പകരം Slum pariah millionaire എന്നാക്കിയിരുന്നു എങ്കില്‍ ആരും എതിര്‍ക്കുമായിരുന്നോ?
തനത് സംഭാവനയും ആകുമായിരുന്നു.

പാര്‍ത്ഥന്‍ said...

‘സ്ലം ഡോഗ് മില്ല്യനെയർ’ തിയ്യറ്ററിൽ നിന്നുതന്നെ കാണണം എന്നുണ്ട്. അതിനു ശേഷമെ സിനിമയെ മുഴുവനായും വിലയിരുത്തിന്നതിൽ അർത്ഥമുള്ളൂ. അതുകൊണ്ട് കാസറ്റ് കാണാതിരിക്കുകയാണ്.
ധാരാവിയിലെ കുട്ടികൾ ഇന്നലെ അവരെ സ്ലം ഡോഗ് എന്നു വിളിക്കുന്നതിൽ ആശ്ചര്യപ്പെടുന്നില്ല എന്നോ ദുഖിക്കുന്നില്ല എന്നോ പറഞ്ഞിരുന്നു.

ഷംസുദ്ദീൻ മൂസ; ‘പറയൻ’ എന്ന പദത്തിന്റെ ഉല്പത്തിയെ പരിചയപ്പെടുത്തിയത് എനിയ്ക്ക് ഒരു പുതിയ അറിവാണ്‌.
ചാതുർവർണ്ണ്യ വ്യവസ്ഥയിൽ ശൂദ്രനും (തൊഴിലുമായി ബന്ധപ്പെട്ട) താഴെയുള്ളവരെ ‘ചണ്ഡാളൻ’ എന്നാണ് പറയുന്നത്. പറയൻ പുതിയ വാക്കുതന്നെയാവണം.

പുള്ളി പുലി said...

എല്ലാവരും നല്ലൊരു നാളെക്കുള്ള കാത്തിരിപ്പിലാണ്. നമ്മുടെ നാലെക്കുള്ള സ്വപ്നങ്ങള്‍ക്ക് ഒരു ചിറക് ആവാന്‍ സ്ലം ഡോഗ് മിലൃണയര്‍ എന്നാ സിനിമക്കു കഴിയും.

kichu said...

നിലപാടുകള്‍ പങ്കുവെച്ച എല്ലാവര്‍ക്കും നന്ദി.
(ബൂലോഗത്ത് ഒരു “നിലപാടുകാ‍രന്‍“ ഊണ്ടല്ലോ. പുള്ളി നിലപാടു വ്യക്തമാക്കി, by mail)

സ്ലം ഡോഗ് മില്യനേയര്‍ എന്ന സിനിമയെ വിശകലനം ചെയ്യലായിരുന്നില്ല ഈ പോസ്റ്റിലൂടെ എന്റെ ഉദ്ദേശം. അതിനെ ഒരു സിനിമയായി മാത്രം കാണാം. കീറി മുറിച്ചു പരിശോധിച്ചാല്‍ + , -കള്‍ ധാരാളം.

ഇത്രയും ചെറുപ്പത്തിലേ 13 ഭാഷകള്‍ അവന്റെ തൊഴിലിനു വേണ്ടീ ആണെങ്കില്‍ പോലും അനായാസമായി സംസാരിക്കാന്‍ പഠിച്ച രവിയ്ക്ക് ശരിയായ വിദ്യാഭ്യാസത്തിന് അവസര്ം ലഭിച്ചിരുന്നെങ്കില്‍ എവിടെ എത്തിയേനെ. അവസരങ്ങളും, കഠിനപ്രയത്നവും പിന്നെ ഭാഗ്യവുമാണ് പലരുടേയും ഉയര്‍ച്ചയുടെ നട്ടെല്ല്, അല്ലേ?

ആരുടെയും കണ്ണില്‍പ്പെടാതെ അടിഞ്ഞു പോകുന്ന എത്രയോ “പ്രോഡിജികള്‍”

ഇവിടെയും നിസ്സഹായരായി നോക്കി നില്‍ക്കാന്‍ തന്നെ നമ്മളും!!

യൂസുഫ്പ said...

ഒരു തെരുവു പട്ടിയായല്ല മനുഷ്യജീവിയായി ആ‍ദ്യം കാണാന്‍ പഠിക്കുക ഈ മനുഷ്യക്കൂട്ടത്തെ.നാം ഓരോരുത്തരും ഇവരുടെ ദുരിത ജീവിതത്തിന് കാരണക്കാരാണ്.
നാം എന്നും അവജ്ഞയോടെ കാണുന്ന മനുഷ്യകോലങ്ങളെ തിരിച്ചറിയാന്‍ ഒരു പാശ്ചാത്യന്‍ മെനഞ്ഞ സ്ലം ഡോഗ് വേണ്ടി വന്നു എന്നത് നാണക്കേടാണ്.
കിച്ചുവിന്‍റെ വീഡിയൊ ക്ലിപ്പിംഗ് ഞാന്‍ മുന്‍പൊരിക്കല്‍ കണ്ടതാണ്.എത്ര തരം ഭാഷയാണ് അവന്‍ കൈകാര്യം ചെയ്യുന്നത്. അത്ഭുതം തോന്നിപ്പോകുന്നു.

സഹജീവനം said...

Hi all,

Would like to invite your attention to a posting on the blog (http://nattapiranthukal.blogspot.com/2008/09/blog-post_28.html) to which you had sent a comment. The author of the article (Dr. Rosy Thampy) sited in that blog has recently published a book. Though the article sighted in the blog is not included in the present book (which will be included in another book to be published shortly titled “Sthrina Athmeyatha”), has many pieces that reflect the varied dimensions of feminine spirituality. If you are interested, you are invited to visit the blog http://sahajeevanam.blogspot.com/ . The site is titled ‘Sahajeevanm’ and is intended to disseminate our (Rosy and my self, Chacko, her friend and associate) views on an alternate life values based on coexistence rather than completion, which of course is the essence of ‘feminine spirituality’. We haevnt gone much on our life philosophy, its live and vibrant in our thoughts and soul, but yet to take shape of a visually expressible idea. Sorry, for being so elaborate, the first few pages of the book “ Strhainathaude Athmabhashanagal” is posted on our blog. If those pages motivate you to read further please go on, or discard this message.


(For Sahajeevanam, Chacko. crose.blog@gmail.com)
I am not sure whether Rosy will be responding to your comments, but will certainly go through.

biji said...

S D M ​ഈന്നു കാണ്‍ ടു , ഭരാത ത്തെ മുറീവല്പിക്കാതെ ഒരൊ ഭാരതീയനും ചിന്തീക്കാന്‍ ഒരു പിടീ ചൊദ്യ്ങള്‍ വാരീവിതറീയ മനൊഹര കാവ്യം ,സിനീമയ സ്നെഹ്യിക്കുന്ന എല്ലാവരും തീയറ്റ്ര്യില്‍ പൊയീ കാണണം ​,എന്നാലൊ ചീത്രതേതീ നേ ക്കൂടുതല്‍ അറീയുകയുല്ലു

പ്രതിധ്വനി said...

http://voice2truth.blogspot.com/2009/02/blog-post_24.html

pandavas... said...

ഇന്ന് ഉറങാ‍ന്‍ തന്നെ കഴിഞെന്നു വരില്ല. അവന്റെ മുഖം,സംസാരം, പ്രസരിപ്പ്,
..

ജീവിതം ഇങനെയൊക്കെ അല്ലേ..

കുഞ്ഞന്‍ said...

കിച്ചുത്താ..

എന്റെ കുടുംബം എന്റെ നാട് എന്റെ രാജ്യം എന്ന ചിന്തയിയിൽ നിന്നും ഇപ്പോൾ എന്റെ കാര്യം മാത്രമാണ് ചിന്തയിൽ. ഇതാണ് പ്രശ്നം.

ഇനി ഈ കുട്ടികളെ പുനരധിവാസ കേന്ദ്രത്തിലാക്കിയാലും അവർ അവിടെ നിൽക്കുമൊ..ഇല്ലേയില്ല അവർ അവരുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു അത് ദുരിതങ്ങൾക്ക് നടുവിലാണെങ്കിൽ‌പ്പോലും..! പിന്നെ ഭാഗ്യം, കഠിനധ്വാനം, ലൿഷ്യം എന്നിവയുണ്ടെങ്കിൽ മറ്റുള്ള കാര്യങ്ങൾ താനെ വന്നുചേരും..!

Anonymous said...

I found this site using [url=http://google.com]google.com[/url] And i want to thank you for your work. You have done really very good site. Great work, great site! Thank you!

Sorry for offtopic