Thursday, February 5, 2009

നരകത്തിലെ കോഴി

“എന്താ ഉമ്മച്ചി ഈ ഗ്രില്‍ഡ് ചിക്കനെ എല്ലാവരും നരകത്തിലെ കോഴീന്നു പറയുന്നേ?”
ഒരു ദിവസം വാവയുടെ ചോദ്യം..

“ അതു മോനേ... നമ്മളെല്ലാം മരിച്ചു കഴിഞ്ഞാല്‍ പാപം ചെയ്തവരെ പടച്ചവന്‍ ശിക്ഷിക്കുന്നത് ഇങ്ങനെയാണ്. നരകത്തീയില്‍ ഇതുപോലെ കറക്കും.. തൊലിയെല്ലം കരിഞ്ഞു പോകും. അപ്പോള്‍ വീണ്ടും തൊലി വരും. പിന്നെ അതും കരിയും.....”

വാവ ഒരു നിമിഷം ചിന്തിച്ചിരിക്കുന്നതു കണ്ടു.

ഇതു കേട്ടുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങളുടെ ഒരു ബന്ധു. മൂപ്പര്‍ വാവയെ ആശ്വസിപ്പിച്ചു...

“ വാവേ.. നീ വിഷമിക്കണ്ടട്ടോ.. താഴത്തെയും മുകളിലത്തേയും കമ്പിയിലായി ഞങ്ങളൊക്കെ ഉണ്ടാകും. നമുക്ക് കൊചു വര്‍ത്തമാനവും, തമാശയുമൊക്കീ പറഞ്ഞു കിടക്കാം.”

അവന് ആശ്വാസം ആയെന്നു തോന്നുന്നു.

ഈ ബന്ധു ഒരു ഉപകഥകൂടി പറഞ്ഞു..

പുള്ളിക്കാരനൊരു കസിനുണ്ട്. ഭയങ്കര ഭക്തിയാണ്.. അതു മാത്രം ചിന്തയായി നടക്കുന്ന ഒരു കക്ഷി. ( തെറ്റിദ്ധരിക്കല്ലേ.. ഭക്തി എല്ലവര്‍ക്കും അത്യാവശ്യം വേണ്ടതണെന്നു വിശ്വസിക്കുന്ന ഒരാളാണു ഈ ഞാന്‍.. വല്ലാതെ കൂടിപ്പോകരുതെന്നു മാത്രം)

ഈ കസിനോട് ഇവര്‍ പറയുമത്രെ..

“എടാ.. നീ ഇങ്ങനെ ഒക്കെ നടന്നാല്‍ എന്തായാലും സ്വര്‍ഗത്തിലേ പോകൂ. ഇപ്പൊഴേ ഒരു കാര്യം പറഞ്ഞേക്കാം. അവിടെ നിനക്കു ഭയങ്കര ഏകാന്തത ആയിരിക്കും.. ആരും കൂട്ടിനുണ്ടാവില്ല. താഴെ ഞങ്ങളെല്ലാം കിടന്നു അര്‍മാദിച്ചു ( വിശാലനോട് കടപ്പാട്) രസിക്കുമ്പോള്‍ നിനക്കു തോന്നും.. ഒന്നും വേണ്ടിയിരുന്നില്ലെന്ന്” ...

നോക്കണേ...ഓരോരുത്തന്മാരുടെ ഉപദേശം!!!
മനുഷ്യന്‍ നന്നാവനും സമ്മതിക്കില്ല...

ഈ ഉപദേശം കേട്ട് പുള്ളിക്കാരന്‍ ഭക്തി വെടിഞ്ഞോ എന്നറിയില്ല...

14 comments:

kichu / കിച്ചു said...

നോക്കണേ...ഓരോരുത്തന്മാരുടെ ഉപദേശം!!!
മനുഷ്യന്‍ നന്നാവനും സമ്മതിക്കില്ല...

jayanEvoor said...

ആഹാ!! സത്യത്തില്‍ വളരെ നല്ലൊരു ഉപദേശമല്ലേ അത്!!?

ചെറു പോസ്റ്റ് ഇഷ്ടപ്പെട്ടു.

(ഞാനൊരു പൂതിയാളാണേ! http://www.jayandamodaran.blogspot.com/)

Rejeesh Sanathanan said...

ഉപദേശിച്ചും വഴി തെറ്റിക്കാം അല്ലേ?....:)

Sathees Makkoth said...

ശരിക്കും ആലോചിക്കേണ്ട വിഷയം തന്നെ.:)

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഇബ്‌ലീസ്‌ പല കോലത്തിലും വരും എന്നു കേട്ടിട്ടില്ലെ?
(ചിലപ്പോള്‍ ബന്ധുവിന്റെ രൂപത്തിലും... ജാഗ്രതൈ...!!!)

bijimuscat said...

അതു കലക്കീ!! ഭൂമീയെല നരകം !!!

സുവീശഷം കെള്‍ക്കാന്‍ പൊയ മത്തായെ ഓര്‍മ്മാ വരുന്നൂ കഥ വായീചാപൊള്‍

കരീം മാഷ്‌ said...

വായിച്ചപ്പോൾ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഒരു കഥ ഓർമ്മ വന്നു.
മതപ്രസംഗം നടത്തുന്നതിനിടയിൽ ഒരു തരികിട മൊല്ലാക്ക നരകത്തിലെ ഒരു ശിക്ഷ യുടെ കാഠിന്യം വ്യക്തമാക്കിയതിപ്രകാരം.
വിവസ്ത്രനായി നിറയെ മുള്ളുള്ള ഒരു മരത്തിലൂടെ പലപ്രാവശ്യം കയറിയിറങ്ങൽ.
കേട്ടവർക്കൊക്കെ ആ ശിക്ഷകിട്ടുന്ന പാപം ചെയ്യാൻ പിന്നെ പെടിയായി.
പക്ഷെ ആ മൊല്ലാക്ക തന്നെ ആ പാപം ചെയ്യാൻ തുടങ്ങിയപ്പോൾ നാട്ടാരു കെട്ടിയിട്ടു തല്ലിയെന്നു മാത്രമല്ല അദ്ദേഹത്തിനു ആ ശിക്ഷ ഇഹലോകത്തു വെച്ചു തന്നെ കൊടുക്കാൻ വിധിയായി.
അപ്പോൾ അയാൾ തടി രക്ഷിക്കാൻ പറഞ്ഞത്രേ!
ഞാൻ പറഞ്ഞതു നരകത്തിലേക്കു ശിക്ഷാരീതിയാണു. അവിടെ പലരും ഇങ്ങനെ കയറിയിറങ്ങി അവസാനം ആ മുള്ളുമുരിക്കു മരം വാഴപോലെ മിനുസമായിരിക്കുമെന്നാണ്‌.
അതിനാൽ ഈ ശിക്ഷ നരകത്തിലേക്കു മാറ്റിത്തരണം എന്ന്!
എങ്ങനെയുണ്ട്‌?

മാണിക്യം said...

:)
ദൈവം പരമകാരുണ്യവാനാണ്
സംരക്ഷകനാണ് സ്നേഹമാണ്
എന്നൊക്കെ പറഞ്ഞിട്ട് പിന്നെ പറയും
നരകത്തില്‍ ഇട്ട് ചുടും എന്ന്
ദൈവത്തിന്റെ മക്കളെ ഈ വിധം
ശിക്ഷിക്കാന്‍ ദൈവത്തിനു പറ്റുമോ? :)

എന്നാലും കറങ്ങുന്ന കോഴിക്ക്
ഇതിലും നല്ലൊരു പേരിടാനില്ല...

Mr. X said...

"നരകത്തിലെ കോഴി!" - നല്ല പേര്...
അപ്പൊ സ്വര്‍ഗത്തില്‍ ബ്ലോഗ് എഴുതാന്‍ ഞാന്‍ മാത്രമെ കാണൂ... എന്റെ സഹ ബ്ലോഗ്ഗര്‍മാര്‍ ആരും ഉണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍... ഒരു വിഷമം... ഐ വില്‍ മിസ് യു ഓള്‍...

വിജയലക്ഷ്മി said...

ഈ പേരെന്താ യാലും പുടിചിരിക്കുന്നു ...എനിക്കിഷ്ടായി ..ഇവിടെ ആദ്യമാണ് ആശംസകള്‍ !

വിജയലക്ഷ്മി said...

ഈ പേരെന്താ യാലും പുടിചിരിക്കുന്നു ...എനിക്കിഷ്ടായി ..ഇവിടെ ആദ്യമാണ് ആശംസകള്‍ !

Bijith :|: ബിജിത്‌ said...

ithenikku ishtaayi...

വിജയലക്ഷ്മി said...

നമ്മുടെ വഴിപോക്കന്‍പറഞ്ഞുവിട്ടതാ ഇവിടേക്ക് :( നരകത്തിലെ കോഴിയെയും തപ്പി ....മുന്നേ ഇവിടെ എത്തി കമന്റ്‌ ഇട്ടിട്ടുണ്ട് ...മുഴുവന്‍ വായിച്ച പ്പോഴല്ലേ മനസ്സിലായത്‌ ആദ്യമേ ഹാജര്‍ രേഖ പ്പെടുത്തിയിരിക്കുന്നത് ...ഒന്നുകൂടി ഇരിക്കെട്ടെന്നു തോന്നി ...കൊള്ളാം ..അടിപൊളി ..

ഒരു നുറുങ്ങ് said...

വഴിപോക്കനാ എന്നേം കുടുക്കീത്..
അതോണ്ട് ഞാനിപ്പൊം സ്വര്‍ഗ്ഗത്തീന്‍റെ,
പാതി വഴീലെവിടോം കറങ്ങി നടപ്പാ..
നടന്നുനടന്നു കാലു കുഴഞ്ഞു;
സ്വര്‍ഗ്ഗത്തിലും നരകത്തീയിലുമില്ലാണ്ടായി.
ഇനിയെന്ത് രക്ഷ..അഹോ...
“ഇയാള്‍ടെ ഉപദേശം ‘ക്ഷ’ഫലിച്ചൂട്ടാ..
ഒരു ചുട്ട കോഴീടെ ചൂരടിക്കിണില്ലേ ഇപ്പം
ഇതന്ന്യാ നരകത്തിലെ കോഴിന്‍റേം,
നമ്മുടേം കാര്യം.അത്രേള്ളു ,
ഗുണവശം:ഉപദേശം വേണ്ട,ബഹുദേശം മതീട്ടോ..