Saturday, March 7, 2009

ജന്മദിനം

വാവ,എന്റെശരീരത്തിന്റെ ഭാഗമായി എട്ടുമാസമുള്ളപ്പോളാണ് നാട്ടിലേക്കു യാത്ര. അതില്‍ കൂടുതലാവാന്‍ ഗഗന യാത്രാ ശകടങ്ങള്‍ അനുവദിക്കാറില്ല. ആകാശത്തു വെച്ച് എണ്ണം കൂടിയാലോ!! പിന്നെ ഫ്രീ ടിക്കറ്റൊക്കെ തരണ്ടേ, അതൊക്കെ വലിയ തൊന്തരവല്ലേ. അന്ന് നെടുംബാശ്ശേരി ഇല്ല, തിരോന്തോരമാണ്. പിന്നെ 5 മണിക്കൂര്‍ കാറില്‍. കാലെല്ലാം നീരുവന്ന് മന്തുപോലായി. പിറ്റേന്ന്, ബംഗലൂരു വരെ ട്രെയിനില്‍.. സഹോദരന്റെ വിവാഹം അവിടെ വെച്ചായിരുന്നു. രണ്ടു ദിവസത്തിന് ശേഷം തിരിച്ചു നാട്ടിലേക്ക്.. പിന്നെ കല്യാണ വിരുന്നുകള്‍...മറ്റു തിരക്കുകള്‍...ചുരുക്കത്തില്‍, ഇതൊക്കെ കഴിഞ്ഞു വന്നപ്പോളേക്കും ഒരു പരുവമായി.
ബഹളങ്ങളൊക്കെ കഴിഞ്ഞ് ഉമ്മയുമായി തനിച്ചൊരു സായാഹ്നം. അപ്പു മുറ്റത്ത് കളിക്കുന്നു. “മോളെ വിശേഷം ഒന്നും ഇല്ലല്ലോ അല്ലേ.. അനക്കമൊക്കെ തോന്നുന്നുണ്ടോ” ഉമ്മയുടെ ചോദ്യം.
അപ്പൊഴാണ് ശ്രദ്ധിച്ചത്.. രാവിലെ മുതല്‍ വലിയ ബഹളമൊന്നുമില്ല. സംശയം തീര്‍ത്തു കളയാം, ഡോക്റ്ററെ ഒന്നു കറക്കി.. ഉടന്‍ കല്‍പ്പന കിട്ടി, അവിടെ വരെ ചെല്ലാന്‍.
പരിശോധനകള്‍ നീളുന്നു.. മുഖം എന്തോ അത്ര പന്തിയല്ല! ഉടനെ അഡ്മിറ്റാക്കി. പിന്നെ ആ കയ്യിലും ഈ കയ്യിലും കുഴലുകള്‍... ഒരു യുദ്ധകാലാടിസ്ഥാന സ്ന്നാഹങ്ങള്‍. പല മരുന്നുകളും, അമിനോ ആസിഡുമെല്ലാം ധമനികളിലൂടെ ഒഴുകി. സമയം ഇഴയുന്നു.. പതുക്കെ, പതുക്കെ അനക്കം തോന്നുന്നൊ? മിനിറ്റു വെച്ച് അതു ചെക്ക് ചെയ്യാന്‍ ഒരു ഡോക്റ്റര്‍ അരികില്‍ തന്നെ ഉണ്ട്. ഓഹ്!! മയങ്ങിത്തുടങ്ങിയ ജീവന്‍ തിരികെ സ്പന്ദിക്കാന്‍ തുടങ്ങി,ആശ്വാസം!! ആ കാര്യങ്ങള്‍ ഇന്നും ഒരു ഞെട്ടലായി മനസ്സില്‍ അവശേഷിക്കുന്നു.
ഒരാഴ്ച്ച പിന്നെയും ആശുപത്രിയില്‍.പിന്നെ നീണ്ട വിശ്രമം വീട്ടില്‍.
ഒടുവില്‍.. 1995 മാര്‍ച്ച് 7 വാവയുടെ ജന്മദിനമായി. അതും മറ്റൊരു സര്‍ജിക്കല്‍ വണ്ടര്‍!!വളരെ കുറഞ്ഞ തൂക്കത്തില്‍ ഒരു പൂച്ചക്കുഞ്ഞുപോലെ അവന്‍ ഭൂമിയിലെ വെളിച്ചത്തിലേക്കു കണ്ണു തുറന്നു!!

വാവ ജനിച്ച് രണ്ട് ദിവസമുള്ളപ്പോള്‍.
പണിയെടുക്കുമ്പോള്‍ കൂടെ വരാതിരിക്കാന്‍ പിടിച്ച് ഇരുത്തുന്നതയിരുന്നു. കുറച്ചുനേരം ഇരുന്ന് കളിക്കും, പിന്നെ ബോറടിക്കും, ചിലപ്പോള്‍ ദേഷ്യം വരും, ചിലപ്പോള്‍ ഉറക്കവും... കുസൃതിക്കുരുന്നിന്റെ പലഭാവങ്ങള്‍!!
ടീനേജ്കാരനായ വാവ
ഇന്ന് വാവയ്ക്ക് 14 വയസ്സു തികയുന്നു.
വയസ്സെത്ര കൂടിയാലും അവനെന്നും ഞങ്ങളുടെ വാവ.
മൂത്തയാള്‍ അപ്പു, അവനാണ് മാര്‍ച്ച് മാസത്തിലെ ആദ്യത്തെ അനുഗ്രഹം. 2009 മാര്‍ച്ച് 26ന് അവന് 22 വയസ്സാകും.
ജീവിതത്തിലെ പടവുകളേറാന്‍...വിഘ്നങ്ങള്‍ തരണം ചെയ്തു മുന്നേറാന്‍...എല്ലാത്തിനുമുപരി,നല്ല മനുഷ്യരാവാന്‍ ഒരുപാടൊരുപാട് ആശംസകളും പ്രാര്‍ത്ഥനകളും...മക്കളേ നിങ്ങള്‍ക്കായി.
അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങള്‍ക്കുണ്ടാകട്ടെ.

തറവാടി said...
ജന്മദിനാശംസകള്‍ :)തറവാടി/വല്യമ്മായി/പച്ചാന/ആജു/ഉണ്ണീ
March 6, 2009 10:23 PM
B Shihab said...
അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങള്‍ക്കുണ്ടാകട്ടെ
March 7, 2009 12:35 AM

18 comments:

kichu / കിച്ചു said...

ഒരു പൂച്ചക്കുഞ്ഞുപോലെ അവന്‍ ഭൂമിയിലെ വെളിച്ചത്തിലേക്കു കണ്ണു തുറന്നു!!

സുമയ്യ said...

സര്‍വ്വശക്തനായ അല്ലാഹു വാവയ്ക്കും കിച്ചുവിനും കുടുംബത്തിനും ആയുര്‍ ആരോഗ്യം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ ആമീന്‍...

കരീം മാഷ്‌ said...

വാവക്കു ജന്മ ദിനാശംസകള്‍.

ചങ്കരന്‍ said...

വാവക്ക് ജന്മദിനാശംസകള്‍.

ഹരീഷ് തൊടുപുഴ said...

വാവക്ക് ജന്മദിനാശംസകള്‍...

ശ്രീ said...

വാവയ്ക്ക് ജന്മദിനാശംസകള്‍!

★ Shine said...

ജന്മദിനാശം സകൾ.. കുഞ്ഞു വാവേടെ വിവിധ ഭാവങ്ങൾ വളരെ ഇഷ്ടമായി...

Anonymous said...

ആശം സകൾ...
:)

ഏറനാടന്‍ said...

പടച്ചവന്‍ എപ്പോഴും തുണ. എല്ലാവിധ ഭാവുകങ്ങളൂം.

പ്രതിധ്വനി said...

എല്ലാത്തിലുമുപരി നല്ല മനുഷ്യരാകാൻ............................................
അത്താണു പോയിന്റ്!!!!!!!!!!!!!!!!!!!!
അതിനു 100 മാർക്കു
ഭാവുകങ്ങൾ

മുസാഫിര്‍ said...

ജന്മദിനാശംസകള്‍ !

പകല്‍കിനാവന്‍ | daYdreaMer said...

ജന്മദിനാശംസകള്‍...

പാവപ്പെട്ടവൻ said...

കാലം പുതിയ പടവുകളിലേക്ക് കയറുന്നു
ഇനി ഉമ്മുമ്മ ആവണം
കുഞ്ഞു മക്കളെ കളിപ്പിക്കണം ,ജന്മദിനാശംസകള്‍.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ജന്മദിനാശംസകള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പിറന്നാളാശംസകള്‍

അസ്‌ലം said...

sumayya thathaye njan kadamedukkunnu...
സര്‍വ്വശക്തനായ അല്ലാഹു വാവയ്ക്കും കിച്ചുവിനും കുടുംബത്തിനും ആയുര്‍ ആരോഗ്യം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ ആമീന്‍...

Patchikutty said...

രണ്ടു മക്കള്‍ക്കും ജന്മദിനാശംസകള്‍... ദൈവം അനുഗ്രഹിക്കട്ടെ

എന്റെ സ്വപ്നങ്ങൾ..... said...

engnoru lekhanam athu AMMA......
pravasajevitham nayikkunna eniku ente ammye oru nimisham orma vannu pettannu njanum oru kunju vava aya pole.........