നമ്മുടെ രാഷ്ട്രപിതാവിന്റെ ചില സ്വകാര്യ വസ്തുക്കളുടെ ലേലം ന്യുയോര്‍ക്കില്‍ നടക്കുന്നു എന്ന പ്രഖ്യാപനം വന്നതു മുതല്‍ മറവിയുടെ ചാരത്തില്‍ നിന്നും ആ മഹാത്മാവിനെ പത്രങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു.
എന്തായിരുന്നു കോലാഹലം..
ലേലം നടക്കുമോ അതോ ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ച് ലേലത്തില്‍ നിന്നും പിന്മാറുമോ??
ദൈവമേ എന്തെല്ലാം നാടകങ്ങള്‍.
ഒരു പാവം കുഞ്ഞാട്, കള്ളുകച്ചവട കോടീശ്വരന്‍ വിജയ് മല്യ, വെറും 1.8 മില്യന്‍ യു, എസ് ഡോളറിന് ഇവ ലേലം കൊണ്ടു.
നോക്കണേ ഒരു വിരോധാഭാസം!!!
ജീവിച്ചിരുന്ന കാലം മുഴുവന്‍ മദ്യവര്‍ജ്ജനത്തിനായി പൊരുതിയിരുന്ന ബാപ്പുജിയുടെ സ്വകാര്യ വസ്തുക്കള്‍ സ്വന്തമാക്കാന്‍ മദ്യരാജാവ് വേണ്ടി വന്നു, അതാണ് ദയനീയം!
സ്വര്‍ഗരാജ്യത്തിരുന്ന് ഇത് കണ്ട് കണ്ണ് നിറയുന്നുണ്ടാവും ബാപ്പുവിന്.
തുക കുറഞ്ഞു പോയെന്നും പത്തു മില്യനെങ്കിലും കിട്ടേണ്ട്തായിരുന്നെന്നു ഉടമസ്ഥനായിരുന്ന സായിപ്പ് ജേംസ് ഓട്ടിസ്.പുള്ളിക്കാരന്റെ കയ്യില്‍ ഇനിയുമുണ്ടത്രേ പലതും. 1934ല്‍ പച്ച ക്രയോണ്‍ പെന്‍സില്‍ കൊണ്ടെഴുതി, ബാപ്പു എന്ന് ഒപ്പിട്ട ഒരു കത്ത്, മരിക്കുന്നതിന് ഒന്‍പതു ദിവസം മുന്‍പ്മാത്രം ചെയ്ത രക്ത പരിശോധനാ റിപ്പോര്‍ട്ട്, 1924-ല്‍ ബാപ്പുവിനു വന്ന ഒരു ടെലിഗ്രാമിനു പുറത്ത് അദ്ദേഹം മറുപടി കോറിയിട്ടത്.. അങ്ങനെ പലതും.
ലേലം ചെയ്ത വസ്തുക്കള്‍ ആര്‍ക്ക് പോകും, ഇന്ത്യാ ഗവണ്മെന്റിനോ അതോ ലേലം കൊണ്ട ആള്‍ക്കോ? തീരുമാനം യു എസ് ഗവണ്മെന്റിന്റേതാണ്.
ജേംസ് ഓട്ടിസിന്റെ ഉദ്ദേശം പ്രശംസനീയമാണ്. ലേലം ചെയ്തു കിട്ടുന്ന പൈസയില്‍ ഒരണപോലും പുള്ളിയ്ക്കു വേണ്ട. ഇന്ത്യ പാവപ്പെട്ടവരുടെ ആരോഗ്യപരിരക്ഷക്ക് കൂടുതലെന്തെങ്കിലും ചെയ്യാന്‍ അദ്ദേഹത്തിന്റെ കയ്യിലുള്ള, ബാപ്പുജിയുടെ മറ്റ് സ്വകാര്യ വസ്തുക്കള്‍ കൂടി തരാന്‍ തയ്യാറാണു താനും.
ശേഷം വെള്ളിത്തിരയില്‍.........അല്‍പ്പം കൂടി:
പട്ടച്ചാരായം കളറുകലക്കി വിദേശ മദ്യം എന്ന പേരില്‍ വില്‍ക്കുന്ന നമ്മുടെ രാജ്യത്ത്...ഈ ദ്രാവക മിശ്രിതം സേവിച്ച് എത്ര പേരാണ് കരളു ദ്രവിച്ച് ജീവിച്ച്-മരിച്ച്-ജീവിക്കുന്നത്, ഇവരുടെ ചികത്സക്ക് കുടുംബത്തിന്-രാഷ്ട്രത്തിന് ചിലവാകുന്ന തുക കണക്കാക്കിയാല്‍ നാം ഞെട്ടും...!?
26 comments:
നമ്മുടെ രാഷ്ട്രപിതാവിന്റെ ചില സ്വകാര്യ വസ്തുക്കളുടെ ലേലം ന്യുയോര്‍ക്കില്‍ നടക്കുന്നു എന്ന പ്രഖ്യാപനം വന്നതു മുതല്‍ മറവിയുടെ ചാരത്തില്‍ നിന്നും.....
നമ്മുടെ കറന്‍സിയില്‍ ബാപ്പുവിന്റെ ചിത്രം മാറി വിജയ് മല്ലിയ യുടെയും മണിച്ചന്റെയും ഒക്കെ പടം വരുന്ന കാലം ഏറെ വിദൂരമല്ല... !!
അന്ത് പറയാന്‍
വിജയ് മല്ലിയ നീണാല്‍ വാഴട്ടെ
കലികാലം തന്നെ
വിജയ് മല്യ വെറും ഒരു കള്ള് കച്ചവടക്കാരനായി കാണേണ്ട ഒരാളല്ല. ഒരു വലിയ വ്യവസായത്തിന്റെ അദിബന്‍് ആണ്. അത് കൊണ്ട് തന്നെ ഭാരതത്തെ പോലെ രാജ്യം വിജാരിച്ചിട്ട് നടക്കാത്ത ഒരു കാര്യം ഇന്ത്യക്കാരന്‍ നേടി എന്നതില്‍ അഭിമാനിക്കാന്‍ ഒന്നുമില്ലെങ്കിലും നിന്ധിക്കാതിരുന്നു കൂടെ.
"ജീവിച്ചിരുന്ന കാലം മുഴുവന്‍ മദ്യവര്‍ജ്ജനത്തിനെതിരെ പൊരുതിയിരുന്ന ബാപ്പുജിയുടെ " ഇത് തെറ്റല്ലേ, ബാപ്പുജി മദ്യവർജ്ജനത്തിനായല്ലേ പോരാടിയിരുന്നത്..!!
ഗാന്ധിജിയുടെ വാക്കുകൾക്കും ജീവിതശൈലിക്കും നൽകുന്ന പ്രാധാന്യം അദ്ദേഹം ഉപയോഗിച്ചിരുന്നു എന്ന് കരുതപ്പെടുന്ന വസ്തുക്കൾക്ക് ഉണ്ടോ, അതും ഒരു മദ്യവ്യവസായിയുടെ പക്കൽ നിന്ന് ഇന്ത്യാ ഗവണ്മെന്റിനു സംഭാവനയായി ലഭിക്കപെടുന്ന സാഹചര്യത്തിൽ..!!
കിച്ചു ചേച്ചി,
ക്ഷമിക്കണം ...ഓഫ് ആണ്...
ഈ കമന്റ് എഴുതിയവരെല്ലാം തന്നെ McDowell വിരോധികള്‍ ആണെന്ന് കരുതമാല്ലോ ?!?!??!?!
എത്തിനോക്കിയവര്‍ക്കും,കമെന്റ് കുറിച്ചവര്‍ക്കും നന്ദി.
പുള്ളിപുലീ..
വിജയ് മല്യയെ നിന്ദിക്കയായിരുന്നില്ല ഈയുള്ളവളുടെ ഉദ്ദേശം. അങ്ങേര് വലിയ സംഭവങ്ങള് തന്നെ, സമ്മതിച്ചു..
ഇവിടെ അതല്ലല്ലോ പ്രച്ചനം.... ഇത്ര കോലാഹലങ്ങളുണ്ടാക്കിയിട്ടും അങ്ങേരെക്കൊണ്ടു തന്നെ അത് വാങ്ങിപ്പിച്ചതിലാണ്.
അലിഫ്..
ബാപ്പുജി മദ്യവര്‍ജ്ജനത്തിനെതിരെ മാത്രം പൊരുതിയിരുന്ന ഒരാളല്ല എന്നത് ഒര്‍ കൊച്ചുകുഞ്ഞിനു പോലും അറിയുന്ന സത്യമാണ്. പക്ഷേ, ഇതും അദ്ദേഹത്തിന്റെ സമര പരിപാടിയിലെ ഒരു പ്രധാന അജണ്ട ആയിരുന്നു എന്നത് താങ്കള്‍ മനസ്സിലാക്കാതെ പോയതെന്തേ??
"ജീവിച്ചിരുന്ന കാലം മുഴുവന്‍ മദ്യവര്‍ജ്ജനത്തിനെതിരെ മാത്രം പൊരുതിയിരുന്ന ബാപ്പുജി“ എന്നു ഞാന്‍ പറഞ്ഞില്ലല്ലോ സഖാവേ...
ആരാണിവിടെ വിജയ് മല്യയെ പറയുന്നത്?
ശബരിമല കയറാന്‍ തുടങ്ങുമ്പോള്‍ തന്നെ വലിയൊരു ബോര്‍ഡുകാണാം ഈ പേര്‍. അവിടെ എവിടെയോ സ്വര്‍ണ്ണം പൂശിയെന്നോ മറ്റോ. ഞാന്‍ വിചാരിച്ചു ഏതോ വലിയ സാമിയാണെന്ന്.
:)
ചുമ്മാ.
കിച്ചുത്താ ഒരു കാര്യം പറയട്ടെ.
മദ്യ വർജ്ജാനൻ എന്നാൽ മദ്യം ഒഴിവാക്കൽ അതിനെതിരെയാണോ ബാപ്പു പോരാടിയിരുന്നതു!!!!!!!!!!!!!!!!!!!!!
മനസ്സിരുത്തി ഇത്ത എഴുതിയതു ഒന്നു കൂടി വായിച്ചു നോക്കിയേ.............
തെറ്റല്ലേ ,അലിഫ് പറഞ്ഞതിലും കാര്യമില്ലേ.
മാത്രം എന്നുൾലതിന്റെ വിഷയമല്ല അവിടെ,
വർജ്ജനത്തിനെതിരെ എന്നാകുമ്പോ അനുകൂലമായി എന്നർത്ഥം
ഇനി പോസ്റ്റിനെ പറ്റി.,,,
കൊള്ളാം വിജയ് മല്യ കിംഗ് ഫിഷറിന്റെ അടുത്ത ബ്രാണ്ടിന്റെ പരസ്യത്തിൽ ഇതെല്ലാം ഉപയോഗിച്ചോളും
ഇത്രയും കാശ് മുടക്കിയിട്ട് വെറുതെ നമ്മൾ ബ്ലോഗിയിട്ട് മാത്രം കാര്യമില്ലല്ലോ അയാൾക്കും എന്തെങ്കിലും മെച്ചം വേണ്ടേ/.............??????????ऽ
സ്നേഹത്തോടെ
പ്രതിധ്വനി
പ്രതിധ്വനി
തെറ്റു ചൂണ്ടിക്കണിക്കണിച്ചതിനു വളരെ നന്ദി.തിരുത്തുന്നതില്‍ സന്തോഷമേ ഉള്ളൂ.
അലീഫ്..
ഒന്നു ക്ഷമി..
ഉപ്പും പുളിയുമൊക്കെ കൂട്ടുന്ന നാക്കല്ലെ ചില തപ്പിപ്പിഴ ഒക്കെ വരുംന്നല്ലേ.
തപ്പിപ്പിഴ, ഇവിടെ മന്‍സ്സിനും വിരലിനും ആയീന്നു നിരീച്ചോളൂട്ടൊ.
പ്ലീസ്...
അടുത്ത ബാച്ച് കിംഗ് ഫിഷറിന്റെ ലേബലില്‍ ഇതിന്റെ പടം കാണുമായിരിക്കും.
ശരിക്കും വിരോധാഭാസം തന്നെ. അല്ലാതെന്തു പറയാന്‍.
നെറ്റിത്തടം വരെ പരസ്യകമ്പനികള്‍ക്കു വാടകക്കു കൊടുക്കുന്ന കാലത്താ ഒരു ഗാന്ധി- ഈ കിച്ചുവിന് വേറെ പണിയൊന്നുമില്ലേ?
നല്ല പോസ്റ്റ്.
നല്ല എഴുത്ത്...
നല്ല പ്രസന്റേഷന്‍..........
ഫോട്ടോസും കൊള്ളാം..................
വിജയ മല്ല യ കുറീച്ച് എനീക്കു നല്ല അഭീപ്രായമാണ്‍ ,ഒന്നുവല്ലങ്കെലയും ബാപ്പുജീ ഒന്നുകൂടേ വെറുത ഓറ്ക്കാന്‍ ഓന്‍ കാരണമായീ
ഇടയ്ക്കെപ്പോഴോ,ഞാനും ചിന്തിച്ചിരുന്നു...മൂപ്പര് അങ്ങ് മോളിലിരുന്നു,എന്ത് ചിന്തിക്കുന്നോ ആവോ?പാവം ഗാന്ധി അപ്പൂപ്പന്‍..
കാണം വിറ്റും ഓണം ഉണ്ണണം എന്നല്ലേ, ഗാന്ധിയെ വിറ്റാലും ഒരു കുപ്പിക്കുള്ള വക കിട്ടുമെന്കില്‍ ആയിക്കൊട്ടെന്നെ.. ചുമ്മാ വിട്ടു കള.
എന്തായാലും മറവിയുടെ മാറാല കടന്നു ഗാന്ധിജി ഒരിക്കല്‍ കൂടി പലരുടെയും ഓര്‍മകളില്‍ വീണ്ടും സജീവമായല്ലോ എന്ന പോസിറ്റീവ് വശം മാത്രം എടുക്കുന്നു ...
congratulations for your "EXPERIMENT WITH TRUTH"
"പട്ടച്ചാരായം കളറുകലക്കി വിദേശ മദ്യം എന്ന പേരില്‍ വില്‍ക്കുന്ന നമ്മുടെ രാജ്യത്ത്."
Blended Scotch whiskeyയെ അത്രക്ക് അങ്ങു കൊച്ചാക്കി പറയരുതു്. പട്ടചാരായവും അത്ര മോശമായ ഒരു് മദ്യം അല്ല.
ഒരു ഗാന്ധി വെള്ളമടിക്കില്ല എന്നു കരുതി ഭാരതത്തിൽ ഒരുത്തനം വെള്ളമടിക്കാൻ പാടില്ല എന്നു പറയുന്നതെല്ലാം ശുദ്ധ ഭോഷ്കത്തരമാണു്. ഗുജാറത്തിലാണു് ഏറ്റവും അധികം കള്ള വാറ്റും, കള്ള കടത്തും നടക്കുന്നതു് എന്നും ഓർക്കണം. ഇതെല്ലാം അവിടുത്ത കള്ള കടത്തുകാരുടെ വെറും ഒരു് തന്ത്രങ്ങളല്ലോ. ഇതു് തിരിച്ചറിയാൻ കഴിയാതെ ഗാന്ധിയേയും പോക്കി കൊണ്ടു നടക്കുന്ന കുടെ വിഢികളും
ഒരു വിവാദം സൃഷ്ടിച്ചാൽ ലേലക്കച്ചവടത്തിൽ കാശു കൂടുതൽ സമ്പാദിക്കാം എന്നുള്ളതു് auction housesന്റെ വളരെ പഴയ തന്ത്രങ്ങളിൽ ഒന്നാണു്. വളരെ പഴയതു് എന്നു പറയുമ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള തന്ത്രം.
ഇന്ത്യയിൽ ആകുമ്പോൾ അതു് വളരെ എളുപ്പം സാദിക്കും. ഈ വിവാദത്തിന്റെ എല്ലാ കക്ഷികൾക്കും ഇതിൽ ഒരു കൈ ഉണ്ടെന്നും സംശയിക്കേണ്ടി ഇരിക്കുന്നു.
ഇതെല്ലാം ചിന്തിക്കാൻ കിഡ്ണി വേണം. അതെങ്ങന. കിഡ്ണി എല്ലാം വിദേശികൾക്ക് ഊരി വിറ്റില്ലെ?
ഗാന്ധി കൊല്ലപ്പെട്ടിട്ട് 50 വർഷം പിന്നിട്ട്. ഇത്രയും കാലം ആയിട്ടും തുഷാർ ഗാന്ധിക്കും ഇന്ത്യൻ സർക്കാറിനും ഗാന്ധിയുടെ അണ്ടരവെയറും ചെരുപ്പും എവിടെ പോയി എന്നു് അനവേഷിക്കാൻ ആർക്കും കഴിഞ്ഞില്ലെ. എന്തൊരു അത്ഭുതം.
എല്ലാവരും ഇത്രത്തോളം അഭിപ്രായം പറഞ്ഞല്ലോ ഇനി എനിക്കൊന്നും പറയാനില്ല നാന്നയിട്ടുണ്ട് അത്രമാത്രം.
Enikkavide ethan pattiyilla chechy. Oru kai nokkanamennundayirunnu.. Nannayirikkunnu. Ashamsakal...!!!
ആരാണിവിടെ വിജയ് മല്യയെ പറയുന്നത്? ശബരിമല കയറാന്‍ തുടങ്ങുമ്പോള്‍ തന്നെ വലിയൊരു ബോര്‍ഡുകാണാം ഈ പേര്‍. അവിടെ എവിടെയോ സ്വര്‍ണ്ണം പൂശിയെന്നോ മറ്റോ. ഞാന്‍ വിചാരിച്ചു ഏതോ വലിയ സാമിയാണെന്ന്. :) ചുമ്മാ.
Post a Comment