Thursday, September 25, 2008

ബ്രിട്ടന്‍ ഇന്ത്യയോട് മാപ്പ് ചോദിയ്ക്കുമോ ?!?!?!

ശിപ്പായി ലഹളയുടെ കാണാപ്പുറങ്ങള്‍

പലരും ഓര്‍ക്കുന്നുണ്ടാവും, പണ്ട്, സ്കൂളില്‍ സാമൂഹ്യപാഠ ക്ലാസ്സുകളില്‍ “ശിപ്പായി ലഹള”യെക്കുറിച്ച് പഠിച്ചത്. അന്നൊന്നും അതിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാനൊന്നും ആര്‍ക്കും താല്പര്യമുണ്ടായിരുന്നില്ല. എങ്ങനേയും പരീക്ഷയില്‍ മാര്‍ക്കു നേടാനുള്ള ഒരു പഠനം മാത്രം!!

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍.. കൂടുതലറിയുമ്പോള്‍ മനസ്സിലാവുന്നു.. എത്ര ക്രൂരമായിരുന്നു ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം ഇന്ത്യയിലെന്ന്..

പണ്ട് ചെയ്തുകൂട്ടിയ ദുഷ്ചെയ്തികള്‍ക്ക് പലരാജ്യങ്ങളും ഇന്നു മാപ്പ് പറഞ്ഞുകൊണ്ടിരിക്കുന്നത് നമ്മള്‍ കാണുന്നു...
ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍ വിയൊ ബെര്‍ലുസ്കോണി തന്റെ രാജ്യം ലിബിയയിലെ കൊളോണിയല്‍ ഭരണകാലത്ത് ചെയ്ത അതിക്രമങ്ങള്‍ക്ക് ലിബിയന്‍ ജനതയോട് മാപ്പ് പറഞ്ഞത് അടുത്തിടെയാ‍ണ്. കോമ്പന്‍സേഷന്‍ ആയി 5മില്ല്യന്‍ ഡോളറിന്റെ നിക്ഷേപ കരാറും ഒപ്പു വെച്ചു.
ജെര്‍മനിയ്ക്ക്, ഹിറ്റ്ലറുടെ കാലത്തു നടത്തിയ ജൂത വംശീയ ഹത്ത്യക്ക് (holocaust) ഇസ്രയേല്‍ ജനതയോട് ക്ഷമാപണം ചെയ്യേണ്ടി വന്നു, അല്ലെങ്കില്‍ ജൂതര്‍ അതു ചെയ്യിച്ചു...

ബ്രിട്ടന്‍ ഇന്ത്യയോടു ചെയ്ത കൊടും അപരാധങ്ങള്‍ക്കൊ???

Sepoy Mutiny എന്ന് ബ്രിട്ടീഷുകാര്‍ പരിഹാസപൂര്‍വം പേരിട്ടു വിളിച്ച ഇന്ത്യയുടെ ഒന്നാം സ്വതന്ത്ര്യ സമരത്തിന്റെ കാണാപ്പുറങ്ങളിലേക്കുള്ള ഒരെത്തിനോട്ടമാണ് അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ട, ശ്രീ. അമരേഷ് മിശ്രയുടെ “ War Of Civilizations: India 1857 AD" എന്ന 2000 പേജുള്ള പുസ്തകം.

വിവിധ ജാതി, മത ഗോത്ര വര്‍ഗങ്ങള്‍ പരസ്പര സഹവര്‍ത്തിത്വത്തോടെ വസിച്ചിരുന്ന ഒരു രാജ്യത്ത് വര്‍ഗീയതയുടെയും സ്പര്‍ദ്ധയുടേയും വിത്തെറിഞ്ഞ് ഫലം കൊയ്ത ബ്റ്റിട്ടീഷ് അധികാരഭ്രാന്തന്മാരുടെ ചെയ്തികള്‍ പലതും പുറം ലോകം അറിഞ്ഞില്ല.. അറിയിക്കപ്പെട്ടില്ല..
അറിഞ്ഞതോ വളരെക്കുറിച്ചുമാത്രം...
ഝാന്‍സി റാണിയും, താന്തിയാ തോപ്പിയും, ബഹാദൂര്‍ ഷാ സഫറും നയിച്ച ആ ഒന്നാം സ്വതന്ത്ര്യ സമരത്തിനു പിന്നില്‍ അണി നിരന്ന ജനങ്ങളെ ഒരു ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ വേര്‍തിരിച്ചില്ല. ഇന്ന് ഉത്തര്‍പ്രദേശി്ന്റെ ഭാഗമായ റുഹല്‍ഖണ്ട് എന്നറിയപ്പെടുന്ന സ്ഥലത്തു മാത്രം ആ കാലഘട്ടത്തില്‍ 5000-ല്‍ അധികം മദ്രസ്സക‍ള്‍ ഉണ്ടായിരുന്നു, അതിലോരൊന്നിലും 5000-ല്‍ അധികം ഹിന്ദുക്കളും മുസ്ലീങ്ങളും ആയ കുട്ടികളും ..അങ്ങനെ 56 ജില്ലകള്‍... സാംസ്ക്സ്ക്കാരികമായി വളരെ ഉയര്‍ന്ന തലങ്ങളില്‍ വിരാജിക്കുന്നു എന്ന് സ്വയം അവകാശപ്പെടുന്ന ഈ നൂറ്റാണ്ടില്‍ ഇതൊരു സങ്കല്‍പ്പം മാത്രം.. ഒരുപക്ഷേ ഒരു “ഉട്ടോപ്പ്യന്‍” ചിന്തയും!!

ശരിയായ പ്ലാനിങ്ങിന്റെ അഭാവവും, മറ്റു പല പാളിച്ചകളും ഉണ്ടായിരുന്ന ആ സമരത്തെ അതിക്രൂരമായി അടിച്ചൊതുക്കിയ ബ്രിട്ടീഷ് പട്ടാളം അന്ന് കൊന്നൊടുക്കിയത് ഇന്ത്യയുടെ ജനസംഖ്യയുടെ ഏഴു ശതമാനത്തെയായിരുന്നു: ഏകദേശം 10മില്യന്‍ ജനങ്ങളെ!!!! മേല്‍പ്പറഞ്ഞ പാഠശാലകളില്‍ മാത്രം ജീവന്‍ ബലിയര്‍പ്പിച്ചവര്‍ തന്നെ 1,500,000 പേര്‍ വരും.
ഇന്ത്യന്‍ സബ് കോണ്ടിനന്റിന്റെ അന്നത്തെ മൊത്തം ജനസംഖ്യ 150 മില്ല്യന്‍ മാത്രമായിരുന്നു എന്നോര്‍ക്കണം.
അങ്ങനെ നോക്കുമ്പോള്‍ ഇതല്ലേ ഏറ്റവും വലിയ ഹോളൊകോസ്റ്റ്!!!!

കൊളൊണിയല്‍ ഭരണകാലത്ത് അതിക്രൂരമായി നഷ്ടപ്പെടുത്തിയ ജീവനുകള്‍ക്കും, തകര്‍ത്തെറിഞ്ഞ വികസനപ്രക്രിയകള്‍ക്കും ബ്രിട്ടന്‍ ഇന്ത്യയോട് മാപ്പ് ചോദിക്കേണ്ടതില്ലേ???

നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു???

കൂടുതല്‍ വിവരങ്ങള്‍ക്ക്....http://warofcivilisations.blogspot.com/

comments:

kichu said...

ബ്രിട്ടന്‍ ഇന്ത്യയോട് മാപ്പ് ചോദിയ്ക്കുമോ..?ശിപ്പായി ലഹളയുടെ കാണാപ്പുറങ്ങള്‍

മലമൂട്ടില്‍ മത്തായി said...

മാപ്പ് പറഞ്ഞിട്ട് എന്താണ് പ്രയോജനം? ബ്രിടിഷുകാര്‍ വരുനതിനു മുന്‍പും ഇന്ത്യ ആക്രമിക്കപെട്ടിടുണ്ട്. ഇന്നത്തെ ഇന്ത്യയിലെ വിവിധ നാട്ടുരാജ്യങ്ങള്‍ തമ്മിലും ഒട്ടനവധി യുദ്ധങ്ങള്‍ നടക്കുകയും അവയില്‍ എല്ലാം ജനങ്ങള്‍ കൊല്ലപെടുകയും ചെയ്തിടുണ്ട്. അവക്കൊകെ ആരോട് മാപ്പ് ചോദിക്കും?

പോങ്ങുമ്മൂടന്‍ said...

കോപ്പ് പറയും :)

ചിത്രകാരന്‍chithrakaran said...

ബ്രിട്ടീഷുകാരന്‍ വന്നതിനു ശേഷമല്ലേ ഇന്ത്യയുണ്ടായത്. അതിനുമുംബുണ്ടായിരുന്ന കാക്കത്തൊള്ളായിരം നാട്ടുരാജ്യങ്ങളെ ഇന്ത്യയെന്നു പറയാനാകുമോ? ബ്രാഹ്മണ ഹിന്ദുമതവും,വിദേശികളായ മുകളന്മാരും നശിപ്പിച്ച ഭാരതം എന്ന സാംസ്ക്കാരിക തോന്നലിന്റെ പ്രേത ഭൂമിയിലേക്കല്ലേ ബ്രിട്ടീഷുകാര്‍ വന്നത് ?
അവരു കൊണ്ടുവന്ന കോടതിയും,റെയില്‍‌വെയും,തപ്പാലാപ്പീസും,സ്കൂളുകളും,മാനവികബോധവും, ഇംഗ്ലീഷും ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരാന്‍ നോക്കാം. അതല്ലേ, നല്ലത്. അല്ല കൊലപാതകികളുടെ കണക്കെടുക്കുകയാണെങ്കില്‍ നമ്മുടെ ഭഗവത് ഗീതക്കാരന്‍ ശ്രീകൃഷ്ണേട്ടനെയും, മഹാവിഷ്ണുവിനേയുമൊക്കെകൊണ്ട് മാപ്പ് പറയിപ്പിക്കേണ്ടിവരില്ലേ ?
ആ അര്‍ജ്ജുനന്‍ കുട്ടി സ്വന്തം കുടുംബാംഗങ്ങളെത്തന്നെ

കൊല്ലേണ്ടിവരുമല്ലോ എന്നോര്‍ത്ത് പിന്നോട്ടാഞ്ഞപ്പോള്‍ സകല ആണുങ്ങളേയും കൊന്നൊടുക്കണമെന്നു ഉപദേശിച്ച കൃഷ്ണന്‍ കുട്ടിയെ നാം മറക്കാമോ ?
ഇറച്ചിവെട്ടുകാരന്‍ പരശുരാമേട്ടന്റെ നാട്ടുകാരായ നാം കൊലപാതങ്ങള്‍ കണ്ടാല്‍ കയ്യടിക്കുകയല്ലേ വേണ്ടത്?
സ്വന്തം അച്ചനെ കൊല്ലുന്നത് കണ്ട് കൊലപാതകിയായ നരസിംഹേട്ടനെ സ്തുതിച്ചു പാടുന്ന പ്രഹ്ലാദന്റെ മഹനീയ പാരമ്പര്യമുള്ള നാം ഒരു മാപ്പിനുവേണ്ടി ഇനിയും പിച്ചപ്പാത്രമെടുക്കണമെന്നാണോ ?
ഹഹഹ...!!!
ആശംസകളോടെ,
സസ്നേഹം.

സിദ്ധാര്‍ത്ഥന്‍ said...

ഞാന്‍ ഇതിനുമുന്‍പും തല്ലു കൊണ്ടിട്ടുണ്ടെന്നതു കൊണ്ടു് തല്ലിയവനേയും ഇനി തല്ലുന്നവനേയും വെറുതെവിടാം എന്നു് ചിത്രകാരനോ മലമൂട്ടില്‍ മത്തായിയോ ആവശ്യപ്പെടുമെന്നു തോന്നുന്നില്ല. എന്നാല്‍ മാപ്പു പറഞ്ഞിട്ടെന്താണു കാര്യമെന്നു ചോദിച്ചാല്‍, അതു് ഒരു സ്വയം സംസ്കരണത്തിന്റെ ഭാഗമാണു്.

ഒരു രാഷ്ട്രം മാപ്പു ചോദിക്കുക എന്നതു് രണ്ടു ജനതകളുടെ മനസ്സാക്ഷിയെ ബാധിക്കുന്നതായതു കൊണ്ടു് മേലുദാഹരണത്തോടു ബന്ധിപ്പിച്ചു പറയുന്നതു് നിസ്സാരവല്‍ക്കരിക്കലാവും. എന്നാല്‍ മാപ്പു പറയലിന്റെ സാമാന്യഗുണം രണ്ടിലും തുല്യമായതുകൊണ്ടങ്ങനെ പറഞ്ഞെന്നു മാത്രം.

അങ്ങനെ പറയുന്നതു വരെ, കോവളത്തു വെയിലു കൊള്ളാന്‍ വരുന്ന പാവം സായിപ്പു പോലും ദേശസ്നേഹികളെ, ശിപായിലഹളയും, വാഗണ്‍ ട്രാജഡിയും, ജാലിയന്‍ വാലാബാഗും ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കും എന്നതു് ദുഃഖകരമായ ഒരു സത്യമാണു്.

8 comments:

kichu said...

ബ്രിട്ടന്‍ ഇന്ത്യയോടു ചെയ്ത കൊടും അപരാധങ്ങള്‍ക്കൊ???

മുക്കുവന്‍ said...

njan paranja mathiyo..

no other work? I would agree with Chitrakaran.

Anonymous said...

ബ്രിട്ടീഷ് ഭരണം എന്നത് ക്രിസ്ത്യന്‍ ഭരനം എന്നണു വായിക്കേണ്ടത്. അപ്പൊള്‍ എല്ലം വ്യക്തമാകും.

kichu said...

മത്തായി, പൊങ്ങും മൂടന്‍..

മാപ്പ് പറഞ്ഞിട്ട് നമുക്ക് പ്രത്യേകിച്ച് ഒന്നും കിട്ടിയിട്ടല്ല. സിദ്ധാര്‍ത്തന്‍ പറഞ്ഞതുപോലെ ഒരു സ്വയം സംസ്കരണത്തിന്റെ ഭാഗമാണത്. നമ്മുടെ മനസ്സിനൊരാശ്വാസവും.

സിദ്ധാര്‍ത്തന്‍..
നന്ദി

ചിത്രകാരാ...
ബ്രിട്ടീഷ് ഭരണത്തിലൂടെ നമുക്കു ലഭിച്ച നന്മകളൊന്നും മറന്നിട്ടില്ല. തെറ്റ് ആരു ചെയ്താലും തെറ്റുതന്നെ.
ചൂണ്ടിക്കാണിക്കാത്തിടത്തോളം അല്ലെങ്കില്‍ തിരുത്താത്തിടത്തോളം അവര്‍ക്കു തോന്നും ചെയ്തത്, അല്ലെങ്കില്‍ ഇപ്പൊഴും ചെയ്തുകൊണ്ടിരിക്കുന്നത് ശരിയണെന്ന്. രാജാവ് നഗ്നനാണെന്നു വിളിച്ചുപറഞ്ഞ കുട്ടിയെ ഓര്‍ക്കുന്നില്ലെ??

മുക്കുവന്‍...

തെറ്റു ചെയ്തെന്നു തോന്നുന്നെങ്കില്‍ പറഞ്ഞോളൂ.

അനോണീ..

അതിനോടു യോജിക്കാനാവുന്നില്ല.

കരീം മാഷ്‌ said...

അറ്റന്ബറോയുടെ “ഗാന്ധി” രണ്ടാം സ്വാതന്ത്ര്യസമരത്തിന്‍റെ ബ്രിട്ടീഷ് മുഖം ആ നാട്ടുകാര്‍ക്കു കാണിച്ചു കൊടുത്തപോലെ ശിപായിലഹളയെന്നു പരിഹസിച്ച ഒന്നാം സ്വാതന്ത്ര്യസമരത്തിന്‍റെ യഥാര്‍ത്ഥ ചിത്രം അവരില്‍ നിന്നാരെങ്കിലും തന്നെ വന്നു തളികയിലാക്കി തീന്‍ മേശയില്‍ വെച്ചു കൊടുക്കുന്നതു വരെ ആരും മാപ്പുപറയാനൊന്നും മെനക്കെടില്ലന്നാണു തോന്നുന്നത്.

pandavas... said...

പ്രിയ ചിത്രകാരാ...
ബ്രിട്ടീഷുകാര്‍ വന്നതിനു ശേഷ്മാണ് ഇന്ത്യ ഉണ്ടായത് (ഭൂമി ശാസ്ത്രപരമായ്) എന്ന് പറഞതിനോട് എങനെ ആലോജിച്ചിട്ടും യോജിക്കാന്‍ കഴിയുന്നില്ല.

അതിനു മുന്‍പ് ഭാരതം എന്ന ഒരു കണ്‍സപ്റ്റ് ഉണ്ടായിരുന്നതായ് കേട്ടിരിക്കുമല്ലോ.

മഹാഭാരതം വായിച്ചിട്ടുണ്ടെങ്കില്‍ മനസിലാകുമല്ലോ സുഹ്രുത്തേ, എത്രയോ കാലങള്‍ക്കു മുന്‍പേ എഴുതപ്പെട്ട അതില്‍ തന്നെ ഭാരതത്തിന്റെ നല് അതിരുകളെ കുറിച്ച് വ്യക്തമായ് പ്രതിപാദിച്ചിട്ടുണ്ടല്ലോ.

നാട്ടുരാജ്യങളായ് ചിതറിക്കിടന്നാലും മുന്‍പേ തന്നെ ഭാരതം എന്ന ഒരു കണ്‍സപ്റ്റ് നിലവിലുണ്ടായിരുന്നതായ് കേട്ടിട്ടുണ്ട്.

SULFI said...

ആദ്യം മാപ്പ് ചോദിക്കേണ്ടത് അവരല്ല. അവര്‍ക്ക് നമ്മുടെ നാട്ടില്‍ ഒത്താശ ചെയ്തു കൊടുത്ത യൂദാസുകള്‍ അവരാദ്യം മാപ്പ് പറയട്ടെ.
എന്നിട്ടാവാം ഇവര്‍ (ഞാന്‍ അവരെ ന്യാകീകരിക്കുകയല്ല കേട്ടോ)
പിന്നെ അന്നവര്‍ പോവുമ്പോള്‍ ഉപേക്ഷിച്ചു പോയ ഇന്ത്യ ആണോ ഇന്ന്. ചിലപ്പോള്‍ നമ്മുടെ നാടിലെ സ്തിഥി കാണുമ്പോള്‍ അവര്‍ തന്നെയായിരുന്നു ഭേദം എന്ന് തോന്നും.

Kanwar said...

ബ്രിട്ടീഷുകാരന്‍ വന്നതിനു ശേഷമല്ലേ ഇന്ത്യയുണ്ടായത്. അതിനുമുംബുണ്ടായിരുന്ന കാക്കത്തൊള്ളായിരം നാട്ടുരാജ്യങ്ങളെ ഇന്ത്യയെന്നു പറയാനാകുമോ? ബ്രാഹ്മണ ഹിന്ദുമതവും,വിദേശികളായ മുകളന്മാരും നശിപ്പിച്ച ഭാരതം എന്ന സാംസ്ക്കാരിക തോന്നലിന്റെ പ്രേത ഭൂമിയിലേക്കല്ലേ ബ്രിട്ടീഷുകാര്‍ വന്നത് ? അവരു കൊണ്ടുവന്ന കോടതിയും,റെയില്‍‌വെയും,തപ്പാലാപ്പീസും,സ്കൂളുകളും,മാനവികബോധവും, ഇംഗ്ലീഷും ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരാന്‍ നോക്കാം. അതല്ലേ, നല്ലത്. അല്ല കൊലപാതകികളുടെ കണക്കെടുക്കുകയാണെങ്കില്‍ നമ്മുടെ ഭഗവത് ഗീതക്കാരന്‍ ശ്രീകൃഷ്ണേട്ടനെയും, മഹാവിഷ്ണുവിനേയുമൊക്കെകൊണ്ട് മാപ്പ് പറയിപ്പിക്കേണ്ടിവരില്ലേ ? ആ അര്‍ജ്ജുനന്‍ കുട്ടി സ്വന്തം കുടുംബാംഗങ്ങളെത്തന്നെ കൊല്ലേണ്ടിവരുമല്ലോ എന്നോര്‍ത്ത് പിന്നോട്ടാഞ്ഞപ്പോള്‍ സകല ആണുങ്ങളേയും കൊന്നൊടുക്കണമെന്നു ഉപദേശിച്ച കൃഷ്ണന്‍ കുട്ടിയെ നാം മറക്കാമോ ? ഇറച്ചിവെട്ടുകാരന്‍ പരശുരാമേട്ടന്റെ നാട്ടുകാരായ നാം കൊലപാതങ്ങള്‍ കണ്ടാല്‍ കയ്യടിക്കുകയല്ലേ വേണ്ടത്? സ്വന്തം അച്ചനെ കൊല്ലുന്നത് കണ്ട് കൊലപാതകിയായ നരസിംഹേട്ടനെ സ്തുതിച്ചു പാടുന്ന പ്രഹ്ലാദന്റെ മഹനീയ പാരമ്പര്യമുള്ള നാം ഒരു മാപ്പിനുവേണ്ടി ഇനിയും പിച്ചപ്പാത്രമെടുക്കണമെന്നാണോ ? ഹഹഹ...!!! ആശംസകളോടെ, സസ്നേഹം. September 23, 2008 7:08 AM സിദ്ധാര്‍ത്ഥന്‍ said... ഞാന്‍ ഇതിനുമുന്‍പും തല്ലു കൊണ്ടിട്ടുണ്ടെന്നതു കൊണ്ടു് തല്ലിയവനേയും ഇനി തല്ലുന്നവനേയും വെറുതെവിടാം എന്നു് ചിത്രകാരനോ മലമൂട്ടില്‍ മത്തായിയോ ആവശ്യപ്പെടുമെന്നു തോന്നുന്നില്ല. എന്നാല്‍ മാപ്പു പറഞ്ഞിട്ടെന്താണു കാര്യമെന്നു ചോദിച്ചാല്‍, അതു് ഒരു സ്വയം സംസ്കരണത്തിന്റെ ഭാഗമാണു്. ഒരു രാഷ്ട്രം മാപ്പു ചോദിക്കുക എന്നതു് രണ്ടു ജനതകളുടെ മനസ്സാക്ഷിയെ ബാധിക്കുന്നതായതു കൊണ്ടു് മേലുദാഹരണത്തോടു ബന്ധിപ്പിച്ചു പറയുന്നതു് നിസ്സാരവല്‍ക്കരിക്കലാവും. എന്നാല്‍ മാപ്പു പറയലിന്റെ സാമാന്യഗുണം രണ്ടിലും തുല്യമായതുകൊണ്ടങ്ങനെ പറഞ്ഞെന്നു മാത്രം. അങ്ങനെ പറയുന്നതു വരെ, കോവളത്തു വെയിലു കൊള്ളാന്‍ വരുന്ന പാവം സായിപ്പു പോലും ദേശസ്നേഹികളെ, ശിപായിലഹളയും, വാഗണ്‍ ട്രാജഡിയും, ജാലിയന്‍ വാലാബാഗും ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കും എന്നതു് ദുഃഖകരമായ ഒരു സത്യമാണു്. September 24, 2008 2:42 AM