ഇവന്റെ ആഹ്ലാദത്തിനു എന്തു പേരിടും....?!
ഈദുല് ഫിത്തര് ദിനത്തില്, ഷാര്ജ Qanat al Kasba യിലെ ജലധാര യന്ത്രത്തിനു ചുറ്റും കുട്ടികള് കുളിച്ച് , കളിച്ച്, ആഹ്ലാദിക്കുന്നു...
ഈദു ദിന രാത്രിയില് മകന് നിതിനുമായി ഒന്നു ചുറ്റിയതാണ്. അപ്പോള് കിട്ടിയ കുറച്ചു ചിത്രങ്ങള്....
വെള്ളത്തുള്ളികള്ക്കിടയില് ഒരു പിങ്ക് റോസാപ്പൂ....
വയറിലൊരു പൂത്തിരി.....
ഈ ആര്മ്മാദിക്കുന്ന കുരുന്നുകളെ കണ്ടിട്ട് വെള്ളത്തിലേക്ക് കുതിക്കുന്ന മലയാളിക്കുട്ടികളെ രക്ഷിതാക്കള് തടയുന്നത് കാണാമായിരുന്നു; ജലദോഷം പിടിച്ചാലോ എന്നു വിചാരിച്ചായിരിക്കും..!?ചെറിയൊരു ചാറ്റല്മഴ വന്നാല്പ്പോലും കുട നിവര്ത്തുന്ന മലയാളി!? ഇവിടെ മഴ വന്നാല് കുട്ടികളെ പുറത്തേക്കിറക്കി കളിക്കാന് വിടുന്ന മറ്റു ദേശക്കാര്..!
8 comments:
ഇവന്റെ ആഹ്ലാദത്തിനു എന്തു പേരിടും?photo post.
കുട്ടികളെ തീര്ച്ചയായും കളിക്കാന് വിടണം.. മഴ എന്തെന്നു കണ്ടറിയാത്ത കുട്ടികള് അല്ലേ അവര്. മഴയത്ത് കുളിക്കുന്നതിനോ പ്രകൃതിയിലെ ജലധാരകളില് കുലിക്കുന്നതിനോ കുട്ടികളെ വിലക്കേണ്ട ഒരു കാര്യവുമില്ല.
പക്ഷേ ഇത്തരം ജലധാരകളില് കുളിക്കുന്നത് നല്ലതാണോ എന്ന് ഒന്നു കൂടി ചിന്തിക്കണം. പലപ്പോഴും പലയിടത്തും ഉപയോഗിക്കുന്നത് റീസൈക്കിള് ചെയ്തു വരുന്ന വെള്ളമായിരിക്കും. അല്ലെങ്കില് തന്നെ വലിയ ടാങ്കില് കിടക്കുന്ന വെള്ളം വലിച്ചെടുത്ത് വീണ്ടും ഫൗണ്ടന് ആയി വരുകയെല്ലേ? ആ വെള്ളം തന്നെ വലിച്ചെടുത്ത് വീണ്ടും വരുന്നു. അതിനിടയില് ഒരു പ്യൂരിഫിക്കേഷനും നടക്കുന്നില്ല. അതിനാല് തന്നെ ഈ ജലം എത്ര ശുദ്ധമായിരിക്കും എന്ന് അറിയില്ല.
ഇത് പറഞ്ഞു എന്ന് കരുതി ഞാന് ഇത്തരം ആരോഗ്യ പ്രശ്നങ്ങള് നോക്കി ജീവിക്കുന്നവനാണെന്ന് കരുതരുതേ.. ചെളിവെള്ളത്തില് വരെ കുത്തിമറിഞ്ഞ ബാല്യമാണ് നമുക്കുള്ളത്... ഹ ഹ ഹ...
ഫോട്ടോകള് നന്നായിരിക്കുന്നു.
മനോഹരമായ ചിത്രങ്ങള്.....അടിക്കുറിപ്പുകളും കെങ്കേമം.
very nice.. :)
പ്രവാസീശിശുക്കളും പിള്ളേരും വെറും കോണ്ക്രീറ്റ് കാടുകളില് തളച്ചിടപ്പെടേണ്ട കുരുന്നുകളല്ല. അവരും നാട്ടിലെ കുട്ടികളെ പോലെ വെള്ളത്തിലും മഴയിലും പൊടിയിലും മണ്ണിലും തിമിര്ത്തു കളിച്ച് ഊര്ജസ്വലര് ആവട്ടെ. ഈ ഫോട്ടോയിലെ മക്കളുടെ ആഹ്ലാദം കണ്ട് സന്തോഷിക്കുന്നു ഞാനും..
മനോഹരം :)
ഒരുപാടു നന്ദി...
വന്നവര്ക്കും, ആസ്വദിച്ചവര്ക്കും, കമെന്റിയവര്ക്കും
നല്ല ചിന്തകള്. നല്ല ചിത്രങ്ങളും.
നാം നമ്മുടെ കുട്ടികളെ നമ്മുടെ സംസ്കാരത്തില് തന്നെ വളര്ത്തണം.
അവര്ക്ക് നഷ്ട്ടപ്പെടുന്ന ബാല്യകാലം തീര്ച്ചയായും അത് നേടിക്കൊടുക്കണം.
തടയുന്ന മാതാ പിതാക്കളെ . കഷ്ടം. നിങ്ങലെന്തേ നിങ്ങളുടെ ബാല്യകാലം നിങ്ങളുടെ കുട്ടികള്ക്ക് കൂടി കിട്ടട്ടെ എന്ന് ചിന്തിക്കാത്തത്.
Post a Comment