Tuesday, September 9, 2008

മനുഷ്യ നിര്‍മ്മിത തമോഗര്‍ത്തങ്ങള്‍ ഭൂമിയെ വിഴുങ്ങുമോ??..!!

ശാസ്ത്ര ലോകത്തിന്റെ പുതിയ ഒരു വഴിത്തിരിവോ അതോ “ഡൂംസ് ഡേ“യോ?? ഉത്തരം കിട്ടാന്‍ ഒരുദിനം മാത്രം...

കഴിഞ്ഞ ഇരുപതുകൊല്ലമായി ലോകമെമ്പാടുമുള്ള ശാസ്ത്രഞര്‍ കാത്തിരുന്ന ഒരു നിമിഷത്തിന്റെ സാക്ഷാല്‍ക്കാരമാണ് രണ്ടായിരത്തി എട്ട് സെപ്റ്റംബര്‍ പത്ത് ബുധനാഴ്ച്ച, ഫ്രാന്‍സിന്റേയും സ്വിറ്റ്സര്‍ലാന്റിന്റേയും ഒരു അതിര്‍ത്തി ഗ്രാമത്തില്‍ നടക്കാന്‍ പോകുന്ന “ artificial Big Bang". ഈ പരീക്ഷണത്തിന്റെ പേരു തന്നെ “Alice in wonderland investigation" എന്നാണ്.

ജനീവക്കടുത്ത് മെയിരിന്‍ ലെ CERN (The European Oganisation for Nuclear Research) ലാബില്‍ 3000 കമ്പൂട്ടറുകള്‍ ഈ സ്ഫോടനത്തിന്റെ ഓരോ ചലനവും വിശകലനം ചെയ്യാന്‍ തയ്യാറെടുത്തു കഴിഞ്ഞു.

മള്‍ട്ടി ബില്യണ്‍ ഡോളര്‍ "Large Hadron Collider" തുറക്കാന്‍ പോകുന്നത് ഗവേഷണത്തിന്റെ പുതിയ ഒരു ലോകമാണ്... തിയറികള്‍ മാറി മറിഞ്ഞേക്കാം.. പുതിയ കണ്ടുപിടിത്തങ്ങളുടെ ഒരു പടിവാതിലായേക്കാം ഈ പരീക്ഷണം.

ഏകദേശം 200 മീറ്റര്‍ താഴ്ച്ചയില്‍, 27കിലോമീറ്റര്‍ ചുറ്റളവില്‍ വൃത്താകൃതിയിലുള്ള ഒരു ടണലിലാണ് ഇത് അരങ്ങേറുന്നത്. CERN collider തള്ളിവിടുന്ന പ്രോട്ടോണ്‍ ബീമിന് പ്രകാശ വേഗമാണുള്ളത്. ഇത്തരം പ്രോട്ടോണ്‍ ബീമുകളുടെ കൂട്ടിമുട്ടല്‍ പുറത്തേക്കുവിടുന്ന ഊര്‍ജം ക്രമാതീതമാണ്.ഒരു സെക്കന്റില്‍ ഏകദേശം ഒരു ബില്യണ്‍ കൊളീഷനുകള്‍ നടക്കുമ്പോള്‍ സൂര്യനേക്കാളും 100,000 മടങ്ങ് കൂടുതല്‍ ചൂടാണ് ബഹിര്‍ഗമിക്കുന്നതത്രെ!!!. ലോകത്തിലെ ഏറ്റവും വലിയ ഫ്രിഡ്ജ് ആണ് ഈ ടണല്‍. ഇതിലെ സൂപ്പര്‍ കാന്തങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് -271 ഡിഗ്രി C യില്‍ ആണ്. ബഹിരാകാശ താപനിലയെക്കാളും താഴ്ന്ന നിലയില്‍!!!!

13.7 ബില്യണ്‍ കൊല്ലങ്ങള്‍ക്കു മുമ്പ് ഈ പ്രപഞ്ചം ഉണ്ടാവാന്‍ കാരണമായതിന് സദൃശ്യമായ ഒരു അന്തരീക്ഷമാണ് ഈ ടണലിനുള്ളില്‍‍ സൃഷ്ടിക്കപ്പെടുന്നത്.

20 യൂറൊപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും ജപ്പാനും ഫണ്ട് ചെയ്യുന്ന ഈ പരീക്ഷണത്തിന്റെ ചിലവ് നാല് ബില്യണ്‍ ഡോളറാണ്. ഇത് ഉണ്ടാക്കിയേക്ക്കാവുന്ന തമോഗര്‍ത്തങ്ങള്‍ (Black Holes) ഒരുപക്ഷേ ഈ ഭൂമിയെത്തന്നെ വിഴുങ്ങിയേക്കാം. അങ്ങനെ ഒരു ഭയത്തിന് അടിസ്ഥാനമില്ലെന്ന് ശാസ്ത്രഞര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ആ ഒരു സാധ്യതയും പൂര്‍ണമായി തള്ളിക്കളയനാവില്ല.

ഏതായാലും കാത്തിരുന്നു കാണാം....

http://www.youtube.com/watch?v=cJFllPVIcpg&feature=related

http://www.youtube.com/watch?v=BXzugu39pKM

http://cerncourier.com/cws/article/cern/29199

4 comments:

kichu / കിച്ചു said...

മനുഷ്യ നിര്‍മ്മിത തമോഗര്‍ത്തങ്ങള്‍ ഭൂമിയെ വിഴുങ്ങുമോ??..!!

Manoj മനോജ് said...

കാത്തിരുന്നു കാണാം... അല്ലാതെ നമുക്ക് എന്ത് ചെയ്യാം?

ലൈവ് ആയി സെപ്തമ്പര്‍ 10ന് 9.00ന് (ജി.എം.ടി.+2) ദാ ഇവിടെ കാണാം http://webcast.cern.ch/index.html

കുറുമാന്‍ said...

എന്തായാലും ഭൂമിയെ വിഴുങ്ങാഞ്ഞത് കാരണം എനിക്കിന്നിത് വായിക്കാനും കമന്റിടാനും പറ്റി :)

Anoop Technologist (അനൂപ് തിരുവല്ല) said...

:)