Tuesday, September 2, 2008

ആകാശക്കാഴ്ച്ചകള്‍......

Dnata നടത്തിയ ഒരു കസ്റ്റമര്‍ സര്‍വെയില്‍ പങ്കെടുത്ത്,വിജയിച്ചതിന് കിട്ടിയ ഒരു പാരിതോഷികമായിരുന്നു... വളരെക്കാലമായി മോഹിച്ചിരുന്ന, ദുബായിയുടെ ആകാശത്തിലൂടെയുള്ള ഒരു യാത്ര. " A magical journey across Dubai’s dramatic and ever-changing coastline on a sightseeing sensation, enjoying a lifetime experience from the sky in a Cessna 208 Caravan seaplane with Seawings."
മനസ്സില്‍ ആഹ്ഹ്ലാദത്തിന്റെ തിരയിളക്കം....
ഞങ്ങള്‍ 18 പേരുണ്ണ്ടായിരുന്നു, പെണ്ണുങ്ങള്‍ രണ്ണ്ടുപേര്‍ മാത്രം. ബസ്സില്‍ കാര്‍ഗൊ വില്ലേജില്‍ നിന്ന് ജെബല്‍ അലിയിലേക്ക്. 10മണിക്കാണ് റിപ്പോര്‍ട്ടിങ് സമയം. 45 മിനിറ്റിനകം ജെബെല്‍ അലി ഹോട്ടലില്‍ എത്തി.

സീപോര്‍ട്ടില്‍ നിന്നു കുറച്ചു മാറി വിജനമായ മരുഭൂമിയില്‍ ഒരു മരുപ്പച്ച. ഇതൊരു പഴയ ഹോട്ടല്‍ ആണ്, ഇതിന്ണൊടു ചേര്‍ന്ന് ഒരു ഗോള്‍‍ഫ് ക്ലബ്ബും മറ്റു വിനോദ ഉപാധികളും ഉണ്ട്. സമ്പന്നരുടെ മാത്രം താവളങ്ങളില്‍ ഒന്ന്. തിളക്കുന്ന ചൂടിലും ( ഏകദേശം 40 ഡിഗ്രി C) വിദേശികളുടെ നല്ല തിരക്ക്.

ഹോട്ടലില്‍ അല്‍പ്പ നേരം വിശ്രമം.

“ഗോള്‍ഫ് കാര്‍ട്ടില്‍” ലാന്റിങ് ബേയിലേക്ക്....

“ Sea Wings ” , അതാണ് വിമാനത്തിന്റെ പേര്. വെള്ളത്തിലും ആകാശത്തിലും സഞ്ചരിക്ക്കാവുന്ന സീ പ്ലെയിന്‍. പലപ്പോഴും ഇത്തരം വിമാനങ്ങള്‍ ദുബായ് ക്രീക്കില്‍ വന്നിറങ്ങുന്നത് കണ്ടിട്ടുള്ളതേയുള്ളൂ, യാത്ര ആദ്യമായാണ്. ചെറിയ വിമാനമാണ്, മനസ്സില്‍ നേരിയ ഒരു ഭയമില്ലാതില്ല.

പ്ലേനിനു ചുറ്റും വെള്ളത്തില്‍ ലക്ഷക്കണക്കിനു മീനുകള്‍ യാത്രയയപ്പിനായി......

ദുബായ് എന്ന സ്വപ്ന നഗരത്തിന്റെ ആകാശക്കാഴ്ച്ചകളില്‍ ചിലത് ക്യാമറയില്‍ പകര്‍ത്തിയത് നിങ്ങള്‍ക്കായി..... ആ‍ദ്യത്തെ ഫോട്ടോഗ്രഫിക് ഉദ്യമമാണ്.... മകന്റെ കടം കൊണ്ട ക്യാമറയില്‍.....

ബഹിരാകാശത്തു നിന്നു വരെ ദ്ര്ശ്യമെന്നവകാശപ്പെടുന്ന മനുഷ്യനിര്‍മിതമായ 3 പാം ദ്വീപുകള്‍(Palm Islands) ദുബായുടെ സ്വപ്നമാണ്.

ഇതിഹാസ നഗരമായിരുന്ന അറ്റ്ലാന്റിസിനെ ഓര്‍മപ്പെടുത്തിക്കൊണ്ട് “ഹോട്ടല്‍ അറ്റ്ലാന്റിസ്”.... അതിന്റെ പശ്ചാത്തലത്തില്‍ “പാം ജുമൈറ

നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ... ഇനിയും എത്രയോ ബാക്കി.. മറ്റു രണ്ടു ദ്വീപുകള്‍, പാം ജെബെല്‍ അലിയും പാം ദേരയും വികസനം തുടങ്ങിക്കഴിഞ്ഞു.

യാത്ര തുടരും......

10 comments:

kichu said...

ദുബായ് എന്ന സ്വപ്ന നഗരത്തിന്റെ ആകാശക്കാഴ്ച്ചകള്‍

കരീം മാഷ്‌ said...

ആകാശക്കാഴ്ച്ചകള്‍
എനിക്കിപ്പോള്‍ അസൂയകൊണ്ടു കണ്ണൂകാണാതായി :)
ഭാഗ്യവതി.

കുറുമാന്‍ said...

ദൈവമേ, ഇതൊക്കെ എപ്പോള്‍ സംഭവിച്ചു.

മനോഹരം തന്നെ ഈ ചിത്രങ്ങള്‍.

ആ‍ പ്ലെയിനിലൊന്ന് കയറാനുള്ള ഭാ‍ഗ്യം എന്നെങ്കിലും ഉണ്ടാകുമോ എനിക്കെന്റെ ദൈവമേ.

ഓടോ :

ഫ്ലൈറ്റില്‍ കയറാന്‍ പോകുമ്പോള്‍ ഇത്രയും മീന്‍ കാണുന്നൂണ്ടെങ്കില്‍ ഒരു കോരുവല കൊണ്ട് പോ‍വായിരുന്നില്ലെ :)

ചന്ദ്രകാന്തം said...

ആകാശക്കാഴ്ച്ചകള്‍ നന്നായിട്ടുണ്ട്‌....ബാക്കിയുള്ള പടങ്ങളെല്ലാം വേഗം പോസ്റ്റിയാല്‍.....ചൂടാറും‌മുന്‍പേ കാണായിരുന്നു..
:)

(ആ കാണുന്ന ഹോട്ടലില്‍ അല്ലേ.....മിനിയാന്ന്‌ തീപിടുത്തമുണ്ടായത്‌..? പുകമൂടിനില്‍ക്കുന്ന പടം കണ്ടിരുന്നു ഇന്നലെ.)

navi said...

Too good pics mom!!
keep clicking...n keep bloggin...

ആഷ | Asha said...

കുടുംബസമേതമായിരുന്നോ ഒറ്റയ്ക്കായിരുന്നോ യാത്ര? എന്തായാലും നല്ല ഭാഗ്യമുള്ളയാളാണല്ലൊ കിച്ചു.
നിതിന്റെ അമ്മയാണെന്ന് ഇപ്പഴാ അറിഞ്ഞത്. :)
മകൻ മാത്രമല്ല അമ്മയും നല്ലൊരു ഫോട്ടോഗ്രാഫർ ആണല്ലോ.

kichu said...

മാഷേ..:)

കുറുമാന്‍..
നന്ദി. പിന്നെ മീന്‍ കോരിക്കൊണ്ണ്ടു വന്നിട്ടുണ്ട്. കൊടുത്തയക്കാം. അതൊന്നു കാണേണ്ടതുതന്നെ

ചന്ദ്രകാന്തം - ബാക്കി അടുത്തുതന്നെ പോസ്റ്റാം

അപ്പു...

തുടരാം

ആഷാ..

ഒറ്റക്കായിരുന്നു യാത്ര. ജോലിയുടെ ഭാഗമായിക്കിട്ടിയ ഒരവസരമായിരുന്നു.

Justin said...

Good narration with beautiful photographs! And you said it is your first photography attempt! Too good. Nice angles. The language is definitely proficient. Keep it up. God Bless.

Najeeb Chennamangallur said...

യാത്ര തുടരട്ടെ

SULFI said...

കൊള്ളാല്ലോ. ആള്‍ ചില്ലറക്കാരിയല്ല കേട്ടോ. ഭാഗ്യവതി. പറഞ്ഞ പോലെ വിമാനം വെള്ളത്തില്‍ ഇറങ്ങുന്നത് താഴെ നിന്ന് കണ്ടിട്ടേയുള്ളൂ.
അതനുഭവിച്ച ഒരാളിന്‍ നിന്നുള്ള നേരിട്ടുള്ള വിവരങ്ങള്‍ ഭംഗിയായി. കൂടെ സന്തോഷവും തോന്നി.
അഭിനന്ദനങ്ങള്‍.