Monday, September 8, 2008

ആകാശക്കാഴ്ച്ചകള്‍ തുടര്‍ച്ച.....

ഇത് “ദുബായ് മരീന“ ഔ കൂട്ടം അംബര ചുംബികളുടെ ലോകം. ലോകത്തില്‍, ഒരുപരിധിയിലധികം ഉയരം കൂടിയ കെട്ടിടങ്ങള്‍ ഏറ്റവും അധികമുള്ളത് ദുബായിലത്രെ. അങ്ങനെ എത്ര എത്ര ലോക റെക്കോര്‍ഡുകള്‍!!!!ഇത് കന്ണ്ടിട്ടെന്തു തോന്നുന്നു?? നീല പശ്ചാത്തലത്തില്‍ ഏതോ അജ്ഞാത ചിത്രകാരന്റെ ആര്‍ട്ട് വര്‍ക്ക് പോലെ ഇല്ലേ?? ഭൂമിയിലെ ഏറ്റവും വിലകൂടിയ സ്ഥല‍ങ്ങളില്‍ ഒന്ന്,“ ദുബായ് വേള്‍ഡ്”.
വേള്‍ഡ് മാപ്പിന്റെ രൂപമാത്രുകയില്‍ മനുഷ്യ നിര്‍മിതമായ ദ്വീപുകള്‍. കൂടുതല്‍ ഉയരത്തില്‍ പറന്നാലേ ശരിയായ ഷേപ്പില്‍ കാണാനാവൂ. പിന്നെ ഞങ്ങള്‍ പോയ സമയത്ത് വേലിയേറ്റമായിരുന്നു. ഇതില്‍ ഒരു ദ്വീപ് വികസിപ്പിച്ചെടുത്ത് ഒരു മോഡല്‍ ആക്കി വെച്ചിട്ടുണ്ട്. സൂക്ഷിച്ചു നോക്കിയാല്‍ കാണാം. അതില്‍ ഒരു കൊട്ടാരവും നിറയെ മരങ്ങളുമെല്ലാം ഉണ്ട്. എന്താ ഒരു ദ്വീപു വാങ്ങുന്നോ? സെലിബ്രിറ്റികളെ കാത്തു കിടക്കുകയാണ്. ഇതൊരു കാലന്‍ കുടയുടെ കാലിനെ ഓര്‍മിപ്പിക്കുന്നില്ലേ....

സത്യം പറയട്ടെ, മുകളില്‍ നിന്നു നോക്കി പല അത്ഭുതങ്ങളും കണ്ടെങ്കിലും മനസ്സിന് ഒരു നിറവില്ലായിരുന്നു... പ്രക്രുതിയുടെ ഒരു നിറവ്..... എങ്ങും വരണ്ട ഭൂമി. കോടിക്കന്ണക്കിനു ദിര്‍ഹം ചിലവഴിച്ച് മോടിപിടിപ്പിച്ചിട്ടും പച്ചപ്പ് അങ്ങിങ്ങു മാത്രം. നമ്മുടെ നാടിന്റെ ആകാശത്തേക്ക് വിമാനം പ്രവേശിക്കുമ്പൊഴുണ്ടാവുന്ന മനസ്സിന്റെ ഒരു താളം തുള്ളലില്ലേ... അതനുഭവിക്കണമെങ്കില്‍.. അതിന്റെ വില മനസ്സിലാവണമെങ്കില്‍ ഇത്തരം ഊഷരഭൂമിയില്‍ വസിച്ച് മടങ്ങിപ്പോകണം. ആ പച്ചപ്പില്‍... കറുപ്പു കലര്‍ന്ന ഇരുണ്ട പച്ചയില്‍.. കടുത്ത പച്ചയില്‍... അവിടത്തെ കാറ്റില്‍.. മനം കുളിര്‍ക്കും... പൂത്തുലയും....

9 comments:

kichu / കിച്ചു said...

ഇത് കന്ണ്ടിട്ടെന്തു തോന്നുന്നു?? നീല പശ്ചാത്തലത്തില്‍ .....

അജ്ഞാതന്‍ said...

അടിപൊളി ഫോട്ടോസ്

പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍

Mr. K# said...

ഉഗ്രന്‍ പടങ്ങള്‍. ഇത് എങ്ങനെയെടുത്തു? വിമാനത്തില്‍ നിന്നാണോ?

Lathika subhash said...

കാണാത്ത കാഴ്ചകള്‍!
നന്നായി!
നന്ദി കിച്ചൂ,
ഓണാശംസകളും..

സിദ്ധാര്‍ത്ഥന്‍ said...

കൊള്ളാം. ആകാശപ്പടങ്ങള്‍ കഴിഞ്ഞാലെന്തു ചെയ്യും? ഇപ്പഴേ വേറെ പടങ്ങളെടുത്തു തുടങ്ങിക്കോ.

പ്രകൃതി = prakr^thi

kichu / കിച്ചു said...

അജ്ഞാതന്‍.. നന്ദി

കുതിരവട്ടന്‍.. നല്ല പേര്

സീ പ്ലേനില്‍ ഇരുന്നാണ് എടുത്തത്.

ലതീ.. നന്ദി
എന്റെ വകയും ഓണാസംസകള്‍.

സിദ്ധാര്‍ത്ഥ്ന്‍...
തെറ്റ് തിരുത്തിയതിനു നന്ദി.
പുതിയ പോസ്റ്റ് “യശോധരയേയും രാഹുലിനേയും കുറിച്ചാണ്.

ആഷ | Asha said...

അവസാന പാരഗ്രാഫിൽ പറഞ്ഞത് വളരെ ശരിയാണെന്നു തോന്നുന്നു. :)

കുറുമാന്‍ said...

ഇത് ഇത്രപെട്ടെന്നവസാനിപ്പിച്ചുവോ? അന്നെടുത്ത ചിത്രങ്ങളുടെ ബാക്കി എവിടെ? വേഗം പോസ്റ്റ് ചെയ്യൂ........ബാക്കി വിവരണങ്ങളും പോരട്ടെ.

Sulfikar Manalvayal said...

നല്ല ചിത്രങ്ങള്‍. ഇനിയും ഇല്ലേ?