യൂറോപ്പിലെ പല നഗരങ്ങളിലും കണ്ട കാഴ്ചയാണ്.. മുന്പില് തുറന്നു വെച്ച ഉപകരണപ്പെട്ടിയുമായി മനോഹരവീചികള് തെരുവില്‍ വായിക്കുന്ന സംഗീത്ജ്ഞര്...
ഫ്ലോറന്‍സിലെ യുഫീസ്സി മ്യൂസിയനടയില് നിന്നൊരു ദൃശ്യം..
ഇത്.. Piotr Tomaszewski
പോളിഷ് ഗിറ്റാറിസ്റ്റ്. ക്ലാസ്സിക്കല്‍ ഗിറ്റാറില്‍ മാസ്റ്റേഴ്സ് ഡിഗ്രി..വളരെ ചെറുപ്പത്തിലെ തന്നെ നിരവധി ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ അവാര്‍ഡുകള്‍.. കണ്‍സേര്‍ട്ടുകള്‍.. യൂറോപ്പിലെ പല ഫെസ്റ്റിവലുകളിലും ഗസ്റ്റ് പെര്‍ഫോര്‍മര്‍.. എന്നിട്ടും!!
നമ്മുടെ നാട്ടിലെ തെരുവു സംഗീതമല്ല ഇവരുടേത്. ഇവരെല്ലാം തന്നെ അവരവരുടെ സംഗീത മേഖലകളില്‍ നിപുണര്‍...
പിന്നെ എന്തിനിങ്ങനെ??അതാണിന്നത്തെ അവസ്ഥ.. നാണയത്തുട്ടുകള്‍ക്കു വേണ്ടി സര്‍ഗസൃഷ്ടി ഉപയോഗിക്കേണ്ടി വരുന്നത്, നമുക്ക് കാണുമ്പോള്‍ സങ്കടകരം..
ഭാഗ്യം, നിമിത്തം, പണം ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ടും പ്രശസ്തി നേടുന്നവര്‍ ശ്രദ്ധിക്കപ്പെടുന്നു..അതിലും കഴിവുള്ള എത്രയോപേര്‍ ഇങ്ങനെ!!
ആരെ കുറ്റം പറയാന്‍!
ഇദ്ദേഹത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ..
http://en.wikipedia.org/wiki/Piotr_Tomaszewski
യുഫീസ്സി പരിസരത്തെ ആമ്പിയന്‍സില്‍ ആ സംഗീതം മറക്കാനാവാത്ത ഒരനുഭവമായി..
പല സംഗീതജ്ഞരും സ്ഥിരമായി അവിടെ വായിക്കുന്നുണ്ട്, പല നേരങ്ങളില്‍..
നിലാവുള്ള രാത്രികളില്‍ ആ പരിസരവും ഇവരുടെ സംഗീതവും ഹാ... ഒരു മാസ്മരികലോകം തന്നെ സൃഷിക്കില്ലേ. അവിടെ എല്ലാവരും തന്നെ സംഗീതം ആസ്വദിക്കുന്നു.. ആസ്വാദകരുടെ മുന്പില് പെര്‍ഫോം ചെയ്യുന്നതു ആനന്ദകരം തന്നെ... കണ്ട് മടങ്ങിയ എല്ലാ നഗരങ്ങളില്‍ നിന്നും ഈ ഓര്‍മകള്‍ കൂടെ കൊണ്ടു വരാനായതും മറ്റൊരനുഭവം...
Piotr Tomaszewski by the Uffizi in Florence
http://www.youtube.com/watch?http://www.youtube.com/watch?
കൂടുതല്‍ കേള്‍ക്കാന്‍
http://www.myspace.com/
ഇതുപോലെ വഴിയോരത്ത് എത്രയോ പേര്...
ഫോട്ടോ കടപ്പാട്: ഷംസ് / മകന് നവീന്‍( അപ്പു)
15 comments:
മുന്പില് തുറന്നു വെച്ച ഉപകരണപ്പെട്ടിയുമായി മനോഹരവീചികള് തെരുവില്‍ വായിക്കുന്ന സംഗീത്ജ്ഞര്...
തെരുവിലെ സംഗീതം...
നന്നായിരിക്കുന്നു. ആ കുഞ്ഞുകുട്ടിയുടെ പടം കണ്ടപ്പോൾ വിഷമം തോന്നി.
നമ്മുടെ നാട്ടിലൊക്കെ ഇപ്പോൾ കല എസ്.എം.എസ്സിലൂടെ അല്ലെ വളർന്നു മുരടിക്കുന്നെ...
യൂറോപ്പ് കാഴ്ച്ചകള്‍ കൊള്ളാമല്ലോ.
കൂടുതല്‍ ഫോട്ടോസ് ചേര്‍ക്കാമായിരുന്നില്ലേ..
സമയം കുറവായതു കൊണ്ട് തിരക്കിട്ട് പോസ്റ്റി, അല്ലേ ?
പോളിഷ് ഗിറ്റാറിസ്റ്റിന് തന്റെ സര്‍ഗ്ഗസൃഷ്ടിയെ ഉപജീവനത്തിനുപയോഗിക്കാനാവുന്നുണ്ടല്ലോ എന്നു സമാധാനിക്കണം. :)
സംഗീതത്തിന് വേണ്ടി ജീവിക്കുന്നവർ പലപ്പോഴും ജീവിതത്തിന്റെ സംഗതി അറിയാതെ പോകുന്നു. അപ്പോൾ പിന്നെ തെറുവല്ലാതെ വേറെ ഏത് ഇടം.
good reference
നൈസ് !!താങ്ക്സ് !!
Good photos :-)
കിച്ചുവേച്ചീ..
കൂടുതൽ ഫോട്ടോസ് $ വിവരണങ്ങൾ വാണ്ടെഡ്..:)
ഇടയ്ക്കിടക്ക് ഇട്ടോളാം:))
നന്നായിരിക്കുന്നു ഈ കാഴ്ചകള്‍....
നന്നായിരിയ്ക്കുന്നു
കാഴ്ച്ചകള്‍ കൊള്ളാമല്ലോ...
നന്നായി...കൂടുതല്‍ വിവരണങ്ങള്‍ ഇല്ലാത്തത് ഒരു കുറവ് തന്നെ...
മുന്‍പ് ഞാന്‍ എവിടെയോ വായിച്ചത് ഓര്‍ക്കുന്നു ...ലോക പ്രശക്തനായ ഒരു സംഗീത്ജ്ഞര്.....ഓരോ ഷോവിലും ടിക്കറ്റ് കിട്ടാതെ ലക്ഷങ്ങള്‍ മടങ്ങി പോക്കുന്നു തരത്തില്‍ ഉള്ള പ്രോഗ്രാംസ് .....ഒരികല് വേഷം മാറി ഇത് പോലെ തെരുവില്‍ പ്രോഗ്രാം അവതിരിപിച്ചു ...ബട്ട് ഒറ്റ കുട്ടിയില്ലായിരുനു കാഴ്ച്ചകരനായിട്ടു ..
യൂറോപ്പ് മുഴുവന്‍ കറങ്ങിവന്നിട്ട് 4 പോട്ടം മാത്രമിട്ട് ആളെ പറ്റിക്കുന്നോ ? വേല കൈയ്യിലിരിക്കട്ടെ, മര്യാദയ്ക്ക് മുഴുവന്‍ വിശേഷങ്ങളും പറയുന്നതാ നല്ലത് :)
Post a Comment