ബുര്‍ജ് ഖലീഫ
04.12.2010 രാത്രി 8 മണിക്ക് ബുര്‍ജ് ദുബൈ ഉല്‍ഘാടനം....
ഡൌണ്‍ ടൌണ്‍ ദുബായിയില്‍ ഈയൊരു മഹാസംരംഭത്തിനു സാക്ഷ്യം വഹിക്കാന്‍ കൂടിനിന്നവരേയും, ലോകമെമ്പാടും ലൈവ് ആയി ഈ ദൃശ്യം ആസ്വദിച്ചിരുന്നവരേയും അതിശയപ്പെടുത്തിക്കൊണ്ട്, ഹിസ് ഹൈനസ് ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം 828 മീറ്റര്‍ ഉയരമുള്ള ഈ അംബര ചുംബിയെ ബുര്‍ജ് ഖലീഫയായി പ്രഖ്യാപിച്ചു കൊണ്ട് ഉല്ഘാടനകര്മം നിര്‍വഹിച്ചു. ആരും പ്രതീക്ഷിക്കാതിരുന്ന ഒരു പുനര്‍നാമകരണം...
ഉല്ഘാടനത്തിനു തൊട്ടുമുന്‍പ് വരെ എല്ലാ മീഡിയകളും ബുര്‍ജ് ദുബൈ എന്നു തന്നെ പേരു വിളിച്ചു കൊണ്ടിരുന്ന ഈ ആകാശഗോപുരത്തിന്റെ പുതിയ പേര് ഉല്ഘാടനകര്മം നിര്‍വഹിക്കുന്നതു വരെ എല്ലാവര്ക്കും അജ്ഞാതമായിരുന്നു എന്നുള്ളത് മറ്റൊരതിശയം!! ദുബായ് ഭരണാധികാരി എന്നും അങ്ങനെയാണ്.. സ്വന്തം ജനതയ്ക്ക് അതിശയങ്ങള്‍ സമ്മാനിക്കുന്ന, സ്വപ്നങ്ങള്‍ സമ്മാനിക്കുന്ന രാജകുമാരന്.. അദ്ദേഹം എന്നു അവരുടെ പ്രിയ പുത്രന്...
ഇതാ, ഇവിടെ...
ചില ഉല്‍ഘാടന ദൃശ്യങ്ങളിലൂടെ ഒരു യാത്ര...നിങ്ങള്‍ക്കായി.......
43 comments:
പൊന്നില്‍ കുളിച്ച രാത്രി..
പുളകം വിരിഞ്ഞ രാത്രി...
കാത്ത് കാത്തിരുന്ന ദുബായ് ഗോപുരത്തിന്റെ കാത്തിരുന്ന പടങ്ങള്‍ക്ക് നന്ദി കിച്ചുച്ചേച്ചി, ഷംസിക്കാ.
കിച്ചൂ നന്ദി ഷംസുക്ക ഉഗ്രന്‍ ചിത്രങ്ങള്‍!
ദുബായിയുടെ ആനന്ദത്തില്‍ പങ്കു കൊള്ളുന്നു
ശുഭാശംസകള്‍
നല്ല ചിത്രങ്ങള്‍...
Spectacular!!!
Nice photos :-)
ബുര്‍ജ് ഖലീഫ ഒരു വിസ്മയം തന്നെ !
കിച്ചൂ,സമ്മതിച്ചു ! CONGRATZ !
(മഞ്ഞലോഹത്തിനു വിലകൂട്ടല്ലേ.)
ഷംസുക്കയുടെ ചിത്രങ്ങൾക്ക് വളരെ ഭംഗി. അതുപോലെ ഇതിനുമുമ്പിട്ട പോസ്റ്റിലെ ചിത്രങ്ങളുംവളരെ നന്ന്.
ദുബായ് ഗോപുരത്തിന്റെ പടങ്ങള്‍ക്ക് നന്ദി
ഫോട്ടോസ് തകർത്തു!!
എന്നാലും ദുബായ് പോയി ഖലീഫ വന്നപ്പോൾ.. ഒരു മന:പ്രയാസം. :(
ചിത്രങളും വിവരണങളും പൊന്നില്‍ കുളിച്ചിരിക്കുന്നു!
ഞാനും ലങ് തൂരനിന്ന് കണ്ട് :-)
അടിപൊളി ഫോട്ടോസ്.
thanks
ഉൽഘാടനം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ കിട്ടിയേക്കാവുന്ന ട്രാഫിക് ആലോജിച്ച് കാണാൻ പോയില്ല. ഇതെല്ലാം കണ്ടപ്പോൾ നേരിട്ട് കണ്ട ഒരു ഫീലിങ്ങ് കിട്ടി
കിച്ചുത്താ..
അഭിമാനിക്കാമല്ലെ ഈ സുന്ദര നിമിഷങ്ങളോർത്ത്. നന്ദി ഷംസുക്കാ..
വിസ്മയം തന്നെ..
Nice photos, shamsukka
you are so lucky to see all this from a close distance.We missed a lot!,it was really difficult to photograph.Only few shots I managed to get.
Once again, it's really a good work!
with love
prasanth
എന്തായാലും ഇതിനു പിന്നിൽ പ്രവർത്തിച്ച് ഇച്ചാശക്തിയുള്ള ആ വലിയ ഭരണാധികാരിക്ക് അഭിനന്ദങ്ങൾ.... ദീർഘവീക്ഷണവും കാര്യക്ഷമതയും വിളിച്ചോതുന്നു ഈ ചെറിയ കാലയളവിനുള്ളിൽ ഇത്രയും വലിയ ഒരു കെട്ടിടം പണിതുയർത്തിയതിൽ.
കൂടാതെ മലയാളികൾ അടക്കം ഉള്ളവർ അഹോരാത്രം ചെയ്ത കഠിനപ്രയത്നത്തിനും അഭിനന്ദങ്ങൾ .........
ഇത്രയും മനോഹരമായി ചിത്രം എടുത്തതിനു ഷ്ംസുക്ക-കിച്ചു ടീമിനു നന്ദി.
ഒരു ഓവുപാലം പണിയുവാൻ നാലഞ്ചുകൊള്ളം എടുറ്റുക്കുന്ന് നാട്ടിൽ നിന്നും വന്ന ഒരുവൻ ഇതു നോക്കി അൽഭുതം കൊള്ളുന്നു.
ചിത്രങ്ങള്‍ക്ക് നന്ദി :)
വളരെ നല്ല ചിത്രങ്ങള്‍..,
നന്നായി ഈ പോസ്റ്റ്.
പേര് മാറിയപ്പോള്‍ എന്തോ പോലെ.
അതെ - വിസ്മയിപ്പിക്കുന്ന ദുബൈ-
വിസ്മയം....
Cool Clicks.. Thanks Shamsukka & Kichutha.
nice. thnx for sharing those amazing pictures.
നല്ല ചിത്രങ്ങള്‍! നന്ദി ശംസുക്കാ (കിച്ചു).
വിശാലന്റെ കമെന്റ് എന്റെം കമെന്റ്.
-സുല്‍
ഫോട്ടോസ് തകർത്തു!!
എന്നാലും ദുബായ് പോയി ഖലീഫ വന്നപ്പോൾ.. ഒരു മന:സുഖം. :)
വിസ്മയം.. മനോഹരം..
നല്ല ചിത്രങ്ങള്‍ തന്നതിന്ന് നന്ദി..
ഷംസുക്കാക്കും, വഹീദത്താക്കും.. :)
അതിശയങ്ങളുടെ ഗോപുരം...ഒടുവിൽ ഈ പേരുമാറ്റവും അതിശയിപ്പിച്ചു. നല്ല വിവരണം നല്ല ചിത്രങ്ങൾ...
നന്മകളുടെ പുതുവൽസരവും നേരുന്നു
ദുബായിലെ ചരിത്ര മുഹൂർത്തത്തിന്റെ ഭംഗിയുള്ള ചിത്രങ്ങൾ പങ്കു വെച്ചതിനു നന്ദി.
ബുർജ് ഖലീഫയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ മാധ്യമങ്ങളിലൊക്കെ നിറഞ്ഞു നിന്ന ഒരു മലയാളിയുണ്ടായിരുന്നു - ഈ പ്രോജക്റ്റിന്റെ റസിഡന്റ് എഞ്ചിനീയർ ആയിരുന്ന പി.എ.രവികുമാർ.
നമ്മുടെ നിരക്ഷരന്റെ സഹപാഠിയായിരുന്ന, അദ്ദേഹത്തിന്റെ ഈ പോസ്റ്റിൽ കഥാപാത്രമായിരുന്ന അതേ വ്യക്തിയാണിത്.
നിരക്ഷരന്റെ കമന്റ് (കഴിഞ്ഞ പോസ്റ്റിൽ) കണ്ടപ്പോഴാണ് ഇതോർമ്മ വന്നത്.
tracking...
ഷംസുക്കാ...... കലക്കിട്ടാ.
ടി.വി യില്‍ കണ്ടതിനേക്കാള്‍ സൂപ്പര്‍.
മിനിയാന്ന് മി.രവികുമാര്‍ എന്‍ ടീവിയില്‍ വന്നിരുന്നു.
അഭിമുഖം നാളെയുണ്ട്.
-ഞാന്‍ എന്റെ ബാല്‍ക്കണിയില്‍ നിന്ന് കണ്ടു ആ ദൃശ്യവിസ്മയം!പക്ഷേ ഷംസുക്കാന്റെ കണ്ണ് ആര്‍ക്ക് കിട്ടും?
ദാങ്ക്സ് ണ്ട് ട്ടാ!
അപ്പൊ കൈത കണ്ണ് വെച്ചോ .. എനിക്കു വയ്യായെ.........:)
ചിത്രങ്ങൾക്ക് നന്ദി...
മനോഹരമായ ചിത്രങ്ങള്‍ക്ക് നന്ദി ഷംസുക്കാ. പോസ്റ്റിന് നന്ദി കിച്ചൂ.
മലബാറി പരാമര്‍ശിച്ച പി.എ.രവികുമാര്‍ എന്ന രവിയേട്ടന് എന്റെ ബാച്ച് മേറ്റ് തന്നെ. 4 കൊല്ലം ഒരുമിച്ച് ഒരു ഹോസ്റ്റലില്‍ ഒരു കോലേജില്‍ അര്‍മ്മാദിച്ച് കഴിഞ്ഞിരുന്നവര്‍ . കക്ഷി Bsc Maths പാസ്സായി ഒന്നാം കൊല്ലം Msc Maths പഠിച്ചതിനുശേഷമാണ് എഞ്ചിനീയറിങ്ങിന് വന്നത്. അപ്രകാരം 4 വയസ്സെങ്കിലും കൂടുതല്‍ ഉണ്ടാകുമെന്നതുകൊണ്ടാണ് എല്ലാരും രവിയേട്ടന് ന്ന് വിളിച്ചിരുന്നത്.ഇന്ന് രവിയേട്ടന് എത്തിനില്‍ക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം 828 മീറ്ററിനും മുകളിലാണ്. ഒരു സഹപാഠിയുടെ ഈ ഉന്നതിയില്‍ അതിയായ അഭിമാനമുണ്ട്. ഇന്നുച്ചയ്ക്ക് ഏഷ്യാനെറ്റ് ന്യൂസില്‍ ‘മലയാളിയില്ലാതെ എന്ത് വിസ്മയം ?‘ എന്ന വിശേഷണത്തോടെ അദ്ദേഹത്തേയും കുടുംബത്തേയും കാണിച്ചപ്പോള്‍ ഒരു മലയാളിയെന്ന നിലയ്ക്കും രവിയേട്ടന്റെ സഹപാതി എന്ന നിലയ്ക്കും ഉണ്ടായ വികാരത്തള്ളിച്ച പറഞ്ഞറിയിക്കാന്‍ വയ്യ.
കോളേജ് നാളുകളില്‍ ഹാള്‍ ടിക്കറ്റില്‍ ഒട്ടിക്കാന്‍ പാസ്സ്പ്പോര്‍ട്ട് സൈസ് ഫോട്ടോ എടുക്കാന്‍ പോകുന്ന താരതമ്യേനെ കിളരം കുറഞ്ഞ രവിയേട്ടനെ “നിങ്ങള്‍ ഫുള്‍ സൈസ് ഫോട്ടോ തന്നെ എടുത്തോളൂ എന്നാലല്ലേ പാസ്സ്പ്പോര്‍ട്ട് സൈസ് എങ്കിലും കിട്ടൂ” എന്നു പറഞ്ഞ് തമാശിക്കുമായിരുന്നു.
ആ രവിയേട്ടനാണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും കിളരമുള്ള കെട്ടിടത്തിന്റെ റസിഡന്റ് എഞ്ചിനീയറായി കീര്‍ത്തി നേടി നില്ക്കുന്നതെന്നോര്ക്കുമ്പോള് , അന്ന് ഒരു ഫുള്‍ സൈസ് ഫോട്ടോ എനിക്കും എടുത്താല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോകുന്നു :):)
ചിത്രങ്ങളും വിവരണങ്ങളും പത്രങ്ങളിലെ വാര്‍ത്തകളും എല്ലാം കാണുകയും വായിക്കുകയും ചെയ്തു കഴിഞ്ഞപ്പോള്‍ ഇനി മറ്റൊന്നും പറയാനില്ല...കിച്ചു പാടുന്നതു പോലെ
“പൊന്നില്‍കുളിച്ച രാത്രി....
പുളകം വിരിഞ്ഞ രാത്രി...” എന്നല്ലാതെ എന്തു പറയാന്‍ !ആകാശപ്പാളികളെ കീറിമുറിക്കുന്ന ഈ വിസ്മയത്തിന്റെ അത്ഭുതക്കാഴ്ചകള്‍ അല്പം പോലും ചൂടാറാതെ നമുക്കു സമ്മാനിക്കുന്ന കിച്ചുവിനു അഭിനന്ദനങ്ങള്‍?
ഇതിലെ 100 ആം നില ഒരു ഭാരതീയന് സ്വന്തമാക്കി എന്നു കേട്ടു..നമുക്കും വല്ലതും കിട്ടുമോ ആവൊ?
@ നിരക്ഷരന്: ആ താടിയും മുടിയും ഒക്കെ വടിച്ചു ഫോട്ടോ എടുത്തിരുന്നെങ്കില്‍ പൊങ്ങിപ്പോകാന്‍ മേലായിരുന്നോ? ഇനി പറഞ്ഞിട്ട് കാര്യമില്ല ...”അപ്പോളെ പറഞ്ഞില്ലേ..?”
ആശംസകള്‍ കിച്ചൂ
ചിത്രങ്ങളും വിവരണവും മനോഹരം.
നിര്‍മ്മിതിയും വിസ്മയകാഴച്ചകളും അതി മനോഹരം.
പക്ഷെ ഈ സ്വപ്ന സാക്ഷാത്കാരത്തിനു ജീവന് വെടിഞ്ഞ തൊഴിലാളികളെ ആരും പരാമര്‍ശിച്ചു കണ്ടില്ല.
നന്ദി ചേച്ചീ..
ഈ കാഴ്ചകൾക്കു..
പത്രങ്ങളെ ബ്ലോഗ് കവച്ചുവെക്കുന്നു.മനോഹരമായ ചിത്രങ്ങള്‍.നന്ദി.
പൂത്തിരി കമ്പിത്തിരി കൊരവപൂ മത്താപ്പൂ..ഹായ് ഹായ്....
പോട്ടോങ്ങൾ കലക്കി കടകു വറുത്തു.....
മെനി മെനി നണ്ട്രീസ്....
ചങ്ങാതീസ്...
എല്ലാവര്ക്കും പെരുത്ത് പെരുത്ത് നന്ദി.. ഷംസുക്കയുടെയും എന്റെയും
great pics of memorable event
congrats
ആരവങ്ങൾ കെട്ടടങ്ങിയെങ്കിലും തീയതി ഒന്നു തിരുത്തിക്കോളൂ.(04-12-2010 എന്നുള്ളത് 04-01-2010 എന്നാക്കി തിരുത്തിക്കോളൂന്ന്)
ചരിത്ര നിമിഷങ്ങള്‍
വര്ണ്ണത്താളുകളിലൂടെ
വിസ്മയമാക്കി
----ഫാരിസ്
Post a Comment