Monday, January 11, 2010

ഓടിവരൂ.... അടിക്കുറിപ്പെഴുതൂ.. സമ്മാനം വാങ്ങൂ..

പുതുവര്‍ഷമല്ലേ.. എല്ലായിടത്തും പലതരം ഗോമ്പറ്റീഷന്‍. അപ്പൊ പിന്നെ ഞാനും ഒന്നു നടത്തട്ടെ.
എല്ലാരും ഈ പോട്ടങ്ങളൊന്നു നോക്കിക്കെ.. എന്നിട്ടോരോ അടിക്കുറിപ്പും അങ്ങു എഴുതിക്കോ.....

ദേ മുകളില്‍ വണ്ടി ഓടിക്കാന്‍ പഠിക്കുന്ന ഒരു കൊച്ച് കുട്ടി !

ദേ താഴെ കൊട്ടിപ്പഠിക്കുന്ന ഒരു പാവം ഒറ്റക്കണ്ണന്‍ !

ഇത് ഉപ്പേരിയുടെ കഥ പറയുന്ന കവി

എന്നാലും എന്റെ കൈപ്പ്സ് ഇത്രേം വേണ്ടിയിരുന്നില്ല. അതും ആ പാവം വാവയെ കൊണ്ട് തന്നെ പിടിച്ചു നിര്‍ത്തിച്ച് ഇങ്ങനെ ഇടിക്കണോ !! വല്ല വിരോധവും ഉണ്ടായിരുന്നെങ്കില്‍ പറഞ്ഞു തീര്‍ത്താല്‍ പോരായിരുന്നോ??
ദേ ഒരു കാര്യം ആദ്യമേ പറഞ്ഞേക്കാം.. ഈ പോട്ടമിവിടെ ഇട്ടതിന് എന്റെ പേരില്‍ കേസൊന്നും കൊടുക്കല്ലേ... ബ്ലീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീസ് :) :)

ബെസ്റ്റ് അടിക്കുറിപ്പിന് സമ്മാനം..

സമ്മാനം എന്താണെന്നോ?? ങൂഹും..അതിപ്പോള്‍ പറയുന്നില്ല.

28 comments:

kichu / കിച്ചു said...

ബെസ്റ്റ് അടിക്കുറിപ്പിന് സമ്മാനം..

സമ്മാനം എന്താണെന്നോ?? ങൂഹും..അതിപ്പോള്‍ പറയുന്നില്ല.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

സമ്മാനം അറിഞ്ഞിട്ട് മതി കാര്യം..ഹാ

:: VM :: said...

1- എന്റെ പിക്കപ്പു പോയോന്നു നോക്കട്ടേ

2- അന്നത്ത ആ സംഭവ ശേഷം ചെണ്ടയല്ല ചെണ്ടക്കോലു വരെ ഉണ്ണിപ്പിണ്ടി കൊണ്ടു മതി എന്ന പക്ഷക്കാരനാ ഞാന്‍

3- ഈ ഒരെണ്ണം മതി എനിക്കൊരു കവിത വിരിയാന്‍!

4- വിശാലനോട്: പറയടാ- നീയല്ലേ അലവലാതി ഷാജീ‍ീ‍ീ‍ീ ???/

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സമ്മാനം പറയ്.....അതു കഴിഞ്ഞ് അടിക്കുറീപ്പാകാം.....അയ്യെടാ‍ പറ്റിക്കാന്‍ നോക്കുന്നോ?

Captain Haddock said...

Pic 1 നു രണ്ടു അടിക്കുറിപ്പ കുറുപ്പ് :

1) ഇതിലാ ഡൈലി പോയി വരുനത്‌...

2) "പമ്പ് കടിയ്ക്കനായിടു ഒരു മൊതല് വണ്ടി ...ചുള്ളത്തി നോക്കിനില്കുമ്പോള്‍ വന്നാല്‍, കമ്പ്ലീറ്റ്‌ ഗ്ലാമറും ഗുമും പോവും !!ഹവ്വെവര് പ്രാഡോ മെരുക്കിയ എന്‍റെ അടുത്താ..."

hAnLLaLaTh said...

:):)

ഹരീഷ് തൊടുപുഴ said...

1. ന്റെ പകോതീ..
ത് ന്തൂട്ടു ട്രാക്ടറാണാവോ..!!
നാട്ടിൽ വച്ച് ഈ പണിയൊക്കെ ലേശം ശീലീച്ചോണ്ടു..
മുട്ടില്ലാതെ ജീവിച്ചു പോണൂ..!!

2. കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി മാരാരു തീർത്തൊരു ചെണ്ടാ..!!
ശെണ്ടാ..!!
അടിക്കുറിപ്പെഴുതിയെഴുതി അവസാനം ‘ശണ്ട’ ആകാതിരുന്നാൽ മതിയാർന്നു..!!

4. കൈപ്പള്ളിയ്ക്കു നാക്കിനു മാത്രല്ലാ കൈയ്ക്കും ഇത്രേം ഊരുണ്ടെന്നൊക്കെ ഇപ്പഴാ മനസ്സിലായേ..!!

Captain Haddock said...

Pic #4

എടുക്കടാ പുരാണം വിറ്റ കാശ് ...

Anonymous said...

ആദ്യത്തെ ഫോട്ടോയുടെ അടിക്കുറിപ്പ് ‘സില്‍ക്കിന്റെ അത്രേം അങ്ങട് വരില്ല’ എന്നാണ് :).

-- gupthan

വാഴക്കോടന്‍ ‍// vazhakodan said...

1. നേര്‍ത്തെ ബ്രേക്ക് പിടിച്ചപ്പോ പിടിച്ചോടത്ത് നിന്നു. ദി ദെന്ത്തൂട്ട ഇപ്പോ ഒരനുസരണക്കേട്?
2. വാപ്പ വല്യ മാരാരായിട്ട് കാര്യൊന്നും ഇല്ല. ഇതൊക്കെ ഇങ്ങനെ കൊട്ടിത്തന്നെ പഠിക്കണം !
3. ഉപ്പേരി തിന്ന്വാണെങ്കില്‍ ഇത് പോലെ ഓ സി ക്ക് തിന്നണം . അതിന്റെ ഒരു സ്വാദ് ഹാ!
4. നീ വിട്ടോടാ വാവേ, കൈപ്പളി ഇക്കിളിയാക്കാനല്ലേ ഈ പോസൊക്കെ! ദെത്ര കണ്ടതാ!

അപ്പോ എല്ലാരും കണ്ടല്ലോ എന്റെ കമന്റ്സ്! അപ്പോ എല്ലാവരും എനിക്ക് എസ് എം എസ് അയക്കണം ! എസ് എം എസ് അയക്കേണ്ട ഫോര്‍ മാറ്റ്.......

കുഞ്ഞൻ said...

ഒന്ന് - ശ്ശോ വാശിക്ക് ഈ പണ്ടാറത്തിൽ കയറുകയും ചെയ്തു..ആരെങ്കിലും വന്നന്നെ താഴേയിറക്കൂ പ്ലീസ്...

രണ്ട് - ഇപ്പെഴെങ്കിലും എന്നെ കണ്ടാൽ തത്തമ്മ ചുണ്ടെനെന്ന് പറയില്ലെ ധിം ധമി ധാം..

മൂന്ന് - ദിങ്ങനെയാണ് ഏകെ ആന്റണി...

നാൽ - ഞാൻ ജിമ്മിപ്പോയിട്ടെന്താ കാര്യം പിള്ളേര് എന്നാ പൂശാ പൂശണത്...

ശ്രീ said...

1. എനിയ്ക്കേയ് 4 Wheeler Licence ഉള്ളതാ. പണ്ട് ലഡാക്കിലായിരുന്നപ്പോ ഇതിലും വലിയ വണ്ടി ഓടിച്ചിരിയ്ക്കുന്നു. പിന്നല്ലേ ഇത്? (ആത്മഗതം: പണ്ടാരം എങ്ങനാ ഇത് ഒന്ന് നിര്‍ത്തണേ)

2. ♫ ദുഫായിലെ ഒട്ടകത്തിന്റെ തോലു കൊണ്ടുണ്ടാക്കി
മാരാര് പണ്ടൊരു ചെണ്ട... ചെണ്ടാ...♫
"വല്ലതും തരണേ... ചിക്കന്‍ ബിരിയാണി കഴിച്ചിട്ട് രണ്ടീസായി"

3. ഉപ്പേരിയ്ക്ക് അല്പം എരിവ് കുറവുണ്ടോ... ന്നൊരു സംശ്യം... (നാട്ടീന്ന് പോന്നിട്ട് കാലം കുറേയായില്ലേ? അല്ലാ, ഉപ്പേരിയ്ക്ക് എരിവ് തന്നെയല്ലേ?)

4. ഹാവൂ... ഒറ്റയിടി പോലും വേസ്റ്റായില്ല. എല്ലാം നെഞ്ചു വച്ചു തന്നെ തടുക്കാന്‍ പറ്റി. (ഹെന്റത്തിപ്പാറമ്മച്ചീ... എന്തൊരിടി!)

ശ്രീ said...

ശ്ശെ! രണ്ടാമത്തതിന്റെ ഒറിജിനല്‍ വേര്‍ഷന്‍ ഹരീഷേട്ടന്‍ എഴുതിയിട്ടുണ്ടായിരുന്നല്ലേ?

സാരല്യ... കിച്ചു ചേച്ചീ... എന്റെ ഒരു അര മാര്‍ക്ക് കുറച്ചോളൂ... ;)

അനില്‍@ബ്ലൊഗ് said...

അടിക്കുറിപ്പെഴുതിയാലും ഇല്ലെങ്കിലും പകലന്റെ ആ ഇരിപ്പ് കണ്ടിട്ട് ചിരിച്ച് ഒരു വഴിക്കായി. എന്തൊരു ഒറിജിനാലിറ്റി.
:)

യാരിദ്‌|~|Yarid said...

അടി വേണമെങ്കിൽ തരാം. അടിക്കുറിപ്പ് ഇല്ല..;)

ഹരിത് said...

kichubaba and 40 idiots ( fans)

വേണു venu said...

I here by joined harith,s fans association.:)

ചാണക്യന്‍ said...

അടിക്കുറിപ്പെഴുതാനോ....പറ്റില്ല..ഈ ജന്മം നടക്കില്ല...:):):)

Anonymous said...

വേറെ പണിയൊന്നൂല്ലെ .

kichu / കിച്ചു said...

അനോണീ..

റിസഷന്‍ കാരണം പണി പോയി. നോക്കിക്കൊണ്ടിരിക്കയാ :(

pandavas... said...

1)“പണ്ട് എരുമപ്പുറത്ത് ഇപ്പോ ദിദിന്റെ പുറത്ത്.അല്ലാണ്ടിപ്പെന്താ..ഇദിന്റെ മൂക്ക് കയറ് എവിടെപ്പോയാവോ ഭഗവാനേ “ നിര്‍ത്താനിപ്പോ എന്താ ചെയ്യാ..”

2)“ഈ പരിപാടി കൊള്ളാം പക്ഷേ വേഗം നിര്‍ത്തുന്നതാ നല്ലത്.. ഫാര്യ ചപ്പാത്തി പരത്തുന്ന കല്ലാ.. ഓള് വരണേലും മുന്നേ നിര്‍ത്തീല്ലേ എന്റെ നടുമ്പുറത്ത് ഓള് മേളം പഠിയ്ക്കും..”
3)“എലി പുന്നെല്ലു കാണുമ്പോ ദിങനാ ചിരിയ്ക്കാ...” (ഉപ്പേരി തിന്നുമ്പോളും)
4)“ഇവനെ ഫോട്ടോ എടുക്കാന്‍ പഠിപ്പിക്കുന്നേലും നല്ലത് തല്ലിക്കൊല്ലുന്നതാ പിടിയെടാ വാവേ..”

സജി said...

1. പണ്ടാരം ഇതിന്റെ പെഡല്‍ എന്ത്യേ..?

2. ക്യാമറേടെ ലെന്‍സുപൊട്ടീതുകൊണ്ടാ.. എന്തേലും പണി വേണ്ടേ..

3. നിര്‍ത്തി നിര്‍ത്തി തിന്നൂ കുട്ടി..

4. ഇനി ഞാന്‍ അനോനി കമന്റിടൂല്ലേ.... സത്യം സത്യം..

ഭായി said...

കൊറച്ച് ലേറ്റായിപ്പോയതുകൊണ്ട് അല്പം താമസിച്ചുപോയി..ക്ഷമി..

1) a: ദെന്ത് പണ്ടാരമാണ്..ഇതിന്റ പെട്രോള്‍ ടാങ്കില്‍ ഒട്ടകപ്പാലെടുത്തൊഴിച്ചാ..ഇത് പുല്ല് കാണുന്നിടത്തേക്കാണല്ല പോണത്..പുല്ല്!

b: നില്‍ക്കുന്നില്ലല്ലോ അപ്പൊ ഇതല്ലായിരിക്കും ബ്രേക്ക്!!! ഒരു ചൈനീസ് വന്‍ മതില്‍ കിട്ടിയിരുന്നെങ്കില്‍ ല്‍ ല്‍ ല്‍... ഇതൊന്ന് ഇടിച്ച് നിര്‍ത്താമായിരുന്നൂ‍ൂ‍ൂ‍ൂ‍ൂ...

2) (കൊച്ചിന്‍ ഹനീഫാ സ്റ്റൈല്‍)പണ്ട് ഞാന്‍ ചെണ്ട കൊട്ടിയപ്പം ആ ഇടിവാള്‍ അത് ഞാന്‍ ചെണ്ടയറുക്കുന്നതാക്കി മാറ്റി....!!!
നീയെന്താടാ സൂക്ഷിച്ച് നോക്കുന്നെ? ഇത് ഇറച്ചി വെട്ടാക്കിമാറ്റാനാ..? നിര്‍ത്തെടാ പന്നീ..

3)സഹോദരാ..ആഹാരം കഴിക്കുംബോള്‍ കോണ്‍സണ്ട്രേഷന്‍ തെറ്റിക്കരുത്..അത് വാഴക്കാ വറ്റലായാലും വാഴക്കുലയായാലും..

4)കൈപ്പള്ളി: ഞാന്‍ വാടകക്കെടുത്ത വണ്ടി നിനക്ക് ഷൈന്‍ ചെയ്യാന്‍ വേണ്ടി“ കോപ്പീറൈറ്റില്ലാതെ” ഓടിച്ച് ഇടിച്ച് പന്ത്രണ്ട് കണ്ടമാക്കിയിട്ട് ചിരിക്കുന്നാ?!നിനക്ക് എല്ലാം ഒരു തമാശ ..
മാന്ദ്യത്തിനിടയിലാണോടാ നീ വണ്ടിയിടിച്ച് തമാശിക്കുന്നത്? എടുക്കെടാ കാശ്..

ഖാന്‍പോത്തന്‍കോട്‌ said...

1....ഒരു വടക്കന്‍ വീരഗാഥ
2....ഭ്രമരം
3....കല്യാണ രാമന്‍
4....ചട്ടമ്പിനാട്

-------------------------------
ബൂലോക വാര്‍ത്താ ചാനലായ ബ്ലോഗ് ന്യൂസില്‍ ഈ ലക്കം റിലീസ് ആയി.2009 UAE blog meet സ്പെഷ്യല്‍...കാണാന്‍ മറക്കരുത്.!!http://blognyoos.blogspot.com

OAB/ഒഎബി said...

ഞാന്‍ പറഞ്ഞാല്‍ സമ്മാനം എനിക്കുറപ്പാ.

പക്ഷേ, അത് വാങ്ങാന്‍ ദുബായീല്‍ വരാനുള്ള ബുദ്ധിമുട്ടോര്‍ത്ത് ഞാനൊന്നും പറയുന്നില്ല.

ഒരു നുറുങ്ങ് said...

കിചൂ,അടിക്കുറിപ്പ് തിരഞ്ഞെടുത്താല്‍ ഒന്നറിക്കണേ!
സമ്മാനം നല്‍കാനാ..ഇടിപോട്ടം ഉഗ്രനായി.

jayarajmurukkumpuzha said...

bestwishes

ഷിനോജേക്കബ് കൂറ്റനാട് said...

കൊള്ളാം