Monday, January 4, 2010
ബുര്‍ജ് ദുബൈ - ഒരു ചെറിയ കുറിപ്പ്
യു എ ഇ നിവാസികളില്‍ പലരും ആകാംഷയോടെ കാത്തിരുന്ന ഒരു ദിവസം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ എന്നു വിശേഷിക്കപ്പെടുന്ന, ദുബൈയുടെ സ്വന്തം “ബുര്‍ജ് ദുബൈ” ഇന്നു രാഷ്ട്രത്തിനു സമര്‍പ്പിക്കപ്പെടുന്നു. ദുബായ് ഭരണാധികാരിയായി ഹിസ് ഹൈനസ് ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം അധികാരമേറ്റെടുത്തിട്ട് ഇന്നു നാലു വര്‍ഷം തികയുന്നു. ആ ദിവസം തന്നെ ആണ് ഇതിന്റെ നിര്‍മാതാക്കളായ ഇമ്മാര് പ്രോപ്പര്‍ട്ടീസ് ഉല്‍ഘാടനത്തിനായി തിരഞ്ഞെടുത്തത്. വൈകീട്ട് നടക്കാന്‍ പോകുന്ന ഉല്‍ഘാടന പരിപാടികളെക്കുറിച്ചുള്ള പ്രസ്സ് കോണ്‍ഫറന്‍സ് രാവിലെ മന്ദിരത്തിന്റെ നൂറ്റി ഇരുപത്തിനാലാം നിലയില്‍ നടക്കുകയുണ്ടായി. അവിടെ നിന്നുള്ള ചില ദൃശ്യങ്ങള്‍ ചൂടാറാതെ നിങ്ങള്‍ക്കായി ഷംസുക്കയുടെ ക്യാമറയിലൂടെ....
ഉയരങ്ങളില്‍ നിന്ന് ഉടന്‍ തന്നെ വിവരങ്ങള്‍ ലാപ് ടോപ്പിലൂടെ പറക്കുന്നു..
Emaar Properties സി ഇ ഒ & ചെയര്മാന് മുഹമ്മദ് അലി അബ്ബാര്‍ പത്രലേഖകരോട് സംസാരിക്കുന്നു
ബുര്‍ജ് ദുബൈയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇവിടെ നോക്കുക.
http://en.wikipedia.org/wiki/Burj_Dubai
http://www.burjdubai.com/
Subscribe to:
Post Comments (Atom)
36 comments:
ആഹാ.............
ഇതു മുകളില്‍ നിന്നും താഴോട്ടാണ് പണിതത്....അറിയാമോ?
ഏറ്റവും അവസാനം ഫൌണ്ടേഷന്...
അല്ലാതെ ഇത്രേം പൊക്കത്തില്‍ പണിയാന്‍ പറ്റുമോ?
എന്തായാലും പടംസ് എല്ലാം ഗംഭീരംസ്!
(((( ഠേ )))
ചൂടോടെ ഒരു തേങ്ങാ.
ഇപ്പോള്‍ കാറില്‍ ഇതിനെപ്പറ്റി സംസാരിച്ചു വരുന്നവഴിക്ക് ഞാന്‍ പറഞ്ഞതേ ഉള്ളൂ ബ്ലോഗില്‍ കയറിയാല്‍ വിശദാംശങ്ങള്‍ അറിയാമെന്ന്.
ഇതാണ് പത്രക്കാര് വീട്ടില്‍ ഉണ്ടെങ്കില്‍ ഉള്ള ഗുണം... !
Coool..
He is lucky to be there on the first day.. expecting more attractive photos of both outside and inside
പ്രതീക്ഷിച്ചിരുന്നു ഷംസുക്കാടെ വക ബുർജിന്റെ കിടിലൻ പടങ്ങൾ... പക്ഷെ ഇത്രയും പെട്ടെന്ന്... അതും ഉൽഘാടത്തിന് മുമ്പ്...!
താങ്ക്സ് ഷംസുക്ക & കിച്ചുത്ത :)
ഉല്‍ഘാടനം എതാനും മണിക്കൂറുകള്‍ക്കുള്ളില്‍..
ഷംസുക്ക ഇപ്പോള്‍ അവിടെ..
കൂടുതല്‍ പടങ്ങള്‍ നാളെ..
!!!!!!!!!!!!
എത്രപെട്ടന്നാ കാര്യങ്ങൾ നീങ്ങുന്നത്.. പടങ്ങൾ കാണിച്ചുതന്നതിന് കിച്ചുത്താത്തയോട് പെരുത്ത് നന്ദിയുണ്ടട്ടൊ..
നാളെ ഒരുപാട് ബുർജ് വാർത്തകൾ ബൂലോഗത്ത് നിറയും എന്നാലും ഈ ചിത്രങ്ങൾ എന്നും ഉയരത്തിൽ നിൽക്കും തീർച്ച...
timely post. excellent photos. congrats.
happy new year
:)
ഇത്രേം ഉയരത്തീന്ന് നോക്കീട്ട് കാണുന്ന കാഴ്ച്ചയ്ക്ക് ഒരു പച്ചപ്പില്ലെന്നത് മാത്രമാണ് എന്നെ നിരാശപ്പെടുത്തുന്നത്. നമ്മ നാട്ടിലോ മറ്റോ ആയിരുന്നെങ്കില്‍ എന്നാ സീനാകുമായിരുന്നു! ചൂടന്‍ ചിത്രങ്ങള്‍ക്ക് നന്ദി.
കുറേ നാള് മുന്നേ ചില ശിരോമണികള്‍ ഇതിന്റെ മുകളില്‍ കേറി നിന്നാല്‍ ഭൂമി ഉരുളുന്നത് കാണാമെന്ന് പറഞ്ഞ് വൈഡ് ആങ്കിള്‍ ലെന്‍സ് ഉപയോഗിച്ച് എടുത്ത കുറേ പടങ്ങള്‍ ഫോര്‍വ്വേഡ് ചെയ്ത് കളിച്ചിരുന്നു. ഷംസുക്കയുടെ പടത്തില്‍ ഭൂമു ഉരുളുന്നത് കാണാനില്ലാത്തത് ചിലപ്പോള്‍ ആ കൂട്ടരെ നിരാശപ്പെടുത്തിയെന്ന് വരും.
കൂടുതൽ പടംസ് പോരട്ടേസ് !
ഉൽഘാടനത്തിനുമുൻപ് അതിനുള്ളിൽ നിന്നുള്ള ഒരു പടം കാണാൻ കഴിഞ്ഞല്ലോ. കുറച്ച് ഇന്റീരിയർ ഫോട്ടോകൾ ഇടണേ.
ഷംസുക്കാക്കും കിച്ചുത്താക്കും അഭിനന്ദനങ്ങള്‍ ! കൂടുതല്‍ പടങ്ങള്‍ പോന്നോട്ടെ!
ഇങ്ങനെയെങ്കിലും ഇതൊക്കെ കാണാന്‍ പറ്റിയല്ലോ.
കുമാരേട്ടന് പറഞ്ഞതു പോലെ ഇതൊക്കെ ഇങ്ങനെ കാണാന്‍ കഴിയുന്നത് തന്നെ ഭാഗ്യം!
നന്ദി കിച്ചു ചേച്ചീ... ഒപ്പം പുതുവത്സരാശംസകളും :)
Thanks for this.
please see how the media in UK portrayed this event:
http://www.dailymail.co.uk/news/worldnews/article-1240280/Dubai-open-worlds-tallest-incomplete-building-just-months-debt-crisis.html
പടംസ് എല്ലാം ഗംഭീരംസ്!!!!!
thanks for posting the fotos
happy 2010!
thnx, great image good info
അഹാ അപ്പൊ ബുർജ്കലീഫ ഉൽഘാടനം ബ്ലൊഗിൽ നടത്തിയ കിച്ചൂന് നന്ദി.
ഷംസുക്കാക്ക് അഭിനന്ദനങ്ങൾ
ബുര്‍ജ് ദുബായി എന്നും പറഞ്ഞ് വെബ്സൈറ്റും വിക്കിയില്‍ ലേഖനവും ഒക്കെ ഉണ്ടാക്കീട്ട് അതിപ്പം ബുര്‍ജ് ഖലീഫ ആയി!
ദുർജ് ബുബൈ....ശ്ഛെ.....ബുർജ് ദുബൈയുടെ ചൂടാറാത്ത പോട്ടോങ്ങൾക്ക് നണ്ട്രി.....:):):)
പോരാ..പോരാ..ഇനിയും പോട്ടോങ്ങൾ പോരട്ടെ....:):)
നന്ദി സഹജരേ നന്ദി...
ഈ ചൂടാറാത്ത അഭിപ്രായങ്ങള്‍ക്കും അനുമോദനങ്ങള്‍ക്കും.
ബുര്‍ജ് ദുബായ്, ബുര്‍ജ് ഖലീഫയായി ഇന്നു മുതല്‍.
ചൂടോടെ വിവരങ്ങള്‍ ബ്ലോഗിലെത്തിച്ചതിന് വളരെ കിച്ച്വേച്ചിക്ക് നന്ദി.ഷംസുക്കായുടെ പടങ്ങള്‍ കലക്കന്‍.കൂടുതല്‍ പടങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഇതൊക്കെ കാണാന്‍ കഴിയുന്നതും ഭാഗ്യം.
ചൂടാറാതെ കാണിക്കുന്ന കിച്ചു, ഷംസുക്കയ്ക്കും
പൂചെണ്ടുകള്‍....
BURJ KHALIFA THE TALLEST !!!!!
wow..super super..
മുകളില്‍ നിന്നു നൊക്കിയിട്ടു പേടിയാകുന്നതുകൊണ്ട് ഞാനെന്തായാലും ഈ ഉല്ഘാടനത്തിനു വരുന്നില്ല :)
ഷസുക്കക്ക് ഇനി എന്തു നോക്കാനാ....ഏതിന്റെയും മുകളില്‍ കയറാമല്ലോ? എനിക്കങനെയല്ലല്ലോ.....പേടിക്കേണ്ടേ?
എന്തായാലും കിടിലന്‍ പടംസ് !
കൊള്ളാം...
നല്ല ചിത്രങ്ങൾ...
ബുര്‍ജ് ഖലീഫ..
ഒന്നു നേരില്‍ കാണുവാന്‍ എനിക്കും ഭാഗ്യം കിട്ടി
കിച്ചൂ നന്ദി
ഷംസുക്ക ഇനി ഇപ്പോ ഞാന്‍ പറഞ്ഞില്ലാന്ന് വേണ്ട
നല്ല തട്ടൂ പൊളിപ്പന്‍ പടങ്ങള്‍!!
ബുര്‍ജ് ഖലീഫയുടെ പേരില്‍
എല്ലാ യു എ ഇ ബ്ലോഗേഴ്സിനും അഭിനന്ദനങ്ങള്‍ :)
സംഗതി കലക്കന്‍!
ആ ബില്‍ഡിങ്ങിന്റെ കീഴേന്ന് മേലേക്ക് ഇന്ന് രാത്രി നടത്തിയ വെടിക്കെട്ടിന്റെ പടങ്ങളിട്ടില്ലെങ്കില് ഈ ബ്ലോഗ് മുടിഞ്ഞുപോവും!
:)
(ചുമ്മാ....ദൈവം കേള്‍ക്കാനല്ല!!)
very nice
nice photos....
Padangal Kalakki...lateeeyee vannalum Latessssttttt ayyeee blog , enyum urngatheee 2010 le unernniryukkuuuu....nalla kaluthu gunam varettee shams kka yukkum photo kkumm 1000 abyvadynagal...
BK
ലതിന്റെ മേളീ കയറാന്‍ 100 ദിര്‍ഹംസ് ആണത്രെ. ഷംസുക്കാഅടെ പടംസ് കണ്ടതുകൊണ്ട് ആ കാശ് ലാഭിച്ചു. (100 ദിര്‍ഹംസേ! ഇമ്മിണി പുളിക്കും)
ഷംസുക്കാ & ഷംസുക്കി ഡാങ്ക്സ് :)
ഉഗ്രന്‍ പടങള്..
helow ഞാനിത് വഴി പോയപ്പോള്‍ ചുമ്മാ ഏന്തി വലിഞ്ഞു നോക്കിയതായിരുന്നെ ... കൂയ് ...
സംഗതി സൂപ്പര്‍ ആയി നല്ല മനോഹരങ്ങളായ ചിത്രങ്ങളും , അവതരണവും ........
ആശംസകള്‍ നേര്‍ന്നു കൊണ്ട് പുതിയ ഒരു സുഹൃത്ത് (നിങ്ങള്‍ക്ക് .... ഹഹഹ )
എന്റെ പേര് ഇവിടെ മുകളില്‍ കാണാവേ ... എന്നാല്‍ കാണാം വീണ്ടും .. അതുവരേക്കും ഒരു ഷോട്ട് ബ്രേക്ക് ....
Post a Comment