Tuesday, October 21, 2008

അഭിമാനത്തോടെ.....തെല്ലൊരഹങ്കാരത്തോടെ..

ചന്ദ്രയാന്‍..

ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 6.22ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ശൂന്യാകാശത്തേക്ക് കുതിച്ചുയര്‍ന്ന റോക്കറ്റ് വഹിച്ചത് ചന്ദ്രയാന്‍ 1 എന്ന ഉപഗ്രഹം മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റേയും അഭിമാനപൂരിതമായ മനസ്സുകളെയുമാണ്.

നേരു പറയണമല്ലൊ..ഉള്ളില്‍ നല്ല ആഹ്ലാദം... തെല്ലൊരഹങ്കാരവും..

ഇതിന്റെ വിജയത്തിനായി ഊണും ഉറക്കവും മാറ്റി വെച്ച് പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞര്‍‍ക്കും മനസ്സു നിറഞ്ഞ അഭിവാദ്യങ്ങള്‍.

11 comments:

kichu / കിച്ചു said...

നേരു പറയണമല്ലൊ..ഉള്ളില്‍ നല്ല ആഹ്ലാദം... തെല്ലൊരഹങ്കാരവും..

Rejeesh Sanathanan said...

അങ്ങനെ നമ്മള്‍ ചന്ദ്രനിലുമെത്തി....നമുക്ക് അസാധ്യമായത് ഒന്നുമില്ല(?) എന്നതിന് മറ്റൊരു തെളിവ്കൂടി.

Lathika subhash said...

ആഹ്ലാദം മതി.
അഹങ്കാരം വേണ്ട.
ദൌത്യം വിജയിക്കാനായി പ്രാര്‍ത്ഥിക്കാം.

അശ്വതി/Aswathy said...

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നേട്ടം ...

കാസിം തങ്ങള്‍ said...

ഈ അഭിമാന മുഹൂര്‍ത്തത്തിന്റെ അഹ്ലാദം നമുക്ക് പങ്കിടാം. പ്രയാണം വിജയകരമാവട്ടെ.

kichu / കിച്ചു said...

സന്തോഷം പങ്കുവെച്ച എല്ലാവര്‍ക്കും നന്ദി. നമുക്കു പ്രാ‍ര്‍ത്തിക്കാം ദൌത്യം വിജയകരമാകട്ടെ...

കുറുമാന്‍ said...

പോസ്റ്റിലെ ഡേറ്റ് 21 ഒക്റ്റോബര്‍ എന്ന് കാണിക്കുന്നു. ചന്ദ്രയാന്‍ വിക്ഷേപണം ചെയ്തത് ഇന്ത്യന്‍ സമയം രാവിലെ 6.22 ഒക്റ്റോബര്‍ 22നല്ലെ.

ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍.

kichu / കിച്ചു said...

കുറുമാന്‍..

പോസ്റ്റ് ഇട്ടത് ഇന്ന് രാവിലെ ആണ്.

പോസ്റ്റ് വന്നപ്പോള്‍ ‍ഡേറ്റ് മാറിയത് കണ്ടില്ല.

smitha adharsh said...

സത്യം ..നമുക്കെല്ലാ അഭിമാനിക്കാം..

Unknown said...
This comment has been removed by the author.
കരീം മാഷ്‌ said...

സത്യം
രാവിലെ പത്രത്തില്‍ ന്യൂസ് വായിക്കവേ
“ജയ് ഹിന്ദ്”
എന്നറിയാതെ പറഞ്ഞു.
മക്കള്‍ അതു ഉറക്കെ പറഞ്ഞു.
(അവരെ സ്കൂളില്‍ നിന്നു ശട്ടം ക്വെട്ടിയിരുന്നു)