ഇതൊരു പ്രാര്‍ത്ഥനാ ഗാനം..
ഇത്തരമൊരു പ്രാര്‍ത്ഥന അധികം പേരും കേട്ടിരിക്കാന്‍ ഇടയില്ല.
വേദനിക്കില്ല ഞാന്‍ ജീവിതം തന്നൊരു നോവുകളോര്ത്തൊരുനാളും
ഏറിടും വിശ്വാസമേകിടും മൊഴികളെന്നാലംബമാകുന്നുവെന്നും..
ചുറ്റും നിറയുന്ന ദിവ്യപ്രകാശമേ കരുണയാലെന്നെപ്പുണരൂ
കാറ്റായ് വന്നെന് കവിളില്‍ തലോടി നിന്നാശ്വാസ വചനം ചൊരിയൂ
വിശ്വം ചലിക്കും നിന്റെ കൈക്കുമ്പിളില്‍ വിസ്മയ തേജസ്സിനുള്ളില്‍..
അലിയിച്ചിടുന്നെന്റെ വേദനയെല്ലാം സര്‍വശക്താ നിന്റെ മുന്നില്‍..
സത്യ ധര്മങ്ങള്തന് വീചികള്‍ തീര്‍ക്കുന്ന ചിന്തകളാവട്ടെയെന്നും
സൌഖ്യമായെത്തും പ്രപഞ്ചചൈതന്യമേ,നിന് മുന്നിലെന്റെ പ്രണാമം!
നിന് മുന്നിലെന്റെ പ്രണാമം!!നിന് മുന്നിലെന്റെ പ്ര..ണാ...മം!!!
കഠിനമായ വേദന തിന്നുന്ന ഒരുകൂട്ടം ജീവിതങ്ങളുടെ പ്രാര്‍ത്ഥനയാണിത്...
വേദനയും, ഒറ്റപ്പെടലും, ഗതികേടും വിധിവിഹിതമായി ലഭിക്കുന്ന ചില ജന്മങ്ങളുണ്ട്..........
ക്രൂരയാഥാര്‍ത്ഥ്യങ്ങളെ നിത്യവും നേരിടുന്നവര്‍... കീഴടക്കാന്‍ കാത്തിരിക്കുന്ന മരണത്തെ ദിനവും മുഖാമുഖം കാണുന്നവര്‍... അടുത്ത പുലരിയിലെ വേവലാതികളിലേക്ക് ഉണര്ന്നെഴുന്നേല്ക്കുന്നവര്....
അവശേഷിപ്പിച്ചു പോകുന്ന പ്രിയപ്പെട്ടവരെക്കുറിച്ച് നെഞ്ചില്‍ നെരിപ്പോട് കൊണ്ടു നടക്കുന്നവര്‍.
ഉള്ളിലെരിയുന്ന ഉമിത്തീയുമായി,കനലില്‍ ചവുട്ടി, ശ്വാസം വിലങ്ങി ജീവിക്കുന്ന ഉറ്റവര്‍...
ജീവിത്തിരക്കുകളില് നിങ്ങളും ഞാനും മറന്നു പോകുന്നവരാണിവര്. പത്രങ്ങളിലെ സഹായ അപേക്ഷകളായും കേട്ടു മറക്കുന്ന കദനകഥകളായും വല്ലപ്പോഴും മാത്രം നമ്മുടെയൊക്കെ ജീവിതങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവരാണിവര്.
അവര്‍ക്കു വേണ്ടി സ്വയം സമര്‍പ്പിച്ച ചില സുമനസ്സുകളുണ്ട്. അനന്തമായ ജീവിതത്തിരക്കുകളിലും അനാഥര്‍ക്കു വേണ്ടി അല്‍പ്പസമയം മാറ്റിവെച്ചവര്‍.
സഹജീവികളോടുള്ള കാരുണ്യത്തിന്റെ ഉറവ ഇനിയും വറ്റാത്ത, മനുഷ്യസ്നേഹികളിലൊരാളിന്റെ സാമൂഹികപ്രതിബദ്ധതയുടേ നിദാനമായി ഒരു സ്ഥാപനം.
അതാണ് ആല്‍ഫ പെയിന്‍ ക്ലിനിക്...
ആത്മഹത്യ ചെയ്ത ഒരു ബാര്‍ബറുടെ ജീവിതവൃത്തിക്കു മാര്‍ഗ്ഗമില്ലാതെ വിധവയ്ക്കും ശാരീരികവൈകല്യമുള്ള കുട്ടികള്ള കുടുംബത്തിനും തണലു നല്‍കാനാരംഭിച്ച ചെറിയൊരു പ്രസ്ഥാനം, കാരുണ്യത്തിന്റെ സഹായഹസ്തം... അശരണരായ കുടുംബങ്ങളില്‍ നിന്നും കുടുംബങ്ങളിലേക്ക് വളര്‍ന്നു നന്മയുടെ ആല്‍മരമായി.
ആല്‍ഫ പെയിന്‍ ക്ലിനിക്ക് 2004ല്‍ നടത്തിയ സഹായം ലഭിക്കുന്ന അശരണരുടെ കൂട്ടായ്മയില്‍ തിരിച്ചറിഞ്ഞ, കണ്ണുതുറപ്പിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ പാലിയേറ്റീവ് കെയറിലെ കരുണാമയമായ ഒരു സംരഭത്തിനു തുടക്കം കുറിച്ചു...
ചികിത്സോന്മുഖ മരുന്നുകളെയും പ്രതിരോധമരുന്നുകളുമല്ലാതെ, വേദനാസംഹാരികളെയും ആശ്വാസമരുന്നുകളെയും ആശ്രയിക്കുന്ന മരണാസന്നരുടെ ശിഷ്ട ജീവിത വേദനകള്‍ അല്‍പ്പമെങ്കിലും കുറയ്ക്കുന്നതിനും ആശ്വാസം പകരുന്നതിനുമുള്ള സംരംഭം....
ആല്‍ഫ പാലിയേറ്റീവ് കെയര്‍ വ്യത്യസ്തമാകുന്നത് പല തലങ്ങളിലാണ്...
രോഗഗ്രസ്തരും, അവരുടെ കുടുംബങ്ങളും നിരന്തരം നേരിടുന്ന വൈകാരികവും സാമ്പത്തികവും സാമൂഹികവുമായ കഠിനയാഥാര്‍ത്ഥ്യങ്ങളെ പൂര്‍ണ്ണമായും കണക്കിലെടുക്കുന്ന സമഗ്ര സമീപനത്തിലാണ് , അവരുടെ നിത്യജീവിതത്തില്‍ മെഡിക്കല്‍ പ്രൊഫഷണലുകളുടെയും സാധാരണക്കാരുടേയും കൂട്ടായ്മ പകരുന്ന സാന്ത്വനത്തിലാണ്, വേദനയില്‍ നിന്നും മറ്റ് ശാരീരികാസ്വസ്ഥകളില് നിന്നും മോചനം നല്‍കുന്നതിനുള്ള പരിചരണത്തിലും, വൈകാരിക പിന്തുണയിലും, കൌണ്സിലിങ്ങിലുമാണ്.
വിശദവിവരങ്ങള്‍ ഇവിടെ വായിക്കാവുന്നതാണ്.
www.alphapainclinic.in
കാരുണ്യവും ദയയും സഹജാവബോധവും പലപ്പോഴും പരിമിതികളെ നേരിടുന്നത് സാമ്പത്തിക പ്രശ്നത്തിലാണ്. ..
തന്നാലാകുന്ന ചെറിയ സഹായങ്ങള്‍, രോഗഗ്രസ്തരും പീഡിതരുമായ ജന്മങ്ങള്‍ക്ക് നല്കുന്ന ആശ്വാസമെന്തെന്ന് തിരിച്ചറിയുന്നവരുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നതിവിടെയാണ്. ചില്ലറകളായും നോട്ടുകളായും പാഴായി പോകുന്ന പണത്തിലൊരു പങ്ക്.... അത് കൈമാറുന്നതിനുള്ള മനസ്സ്..... അത് ചില ജീവിതങ്ങളിലെങ്കിലും വലിയ വ്യത്യാസം വരുത്തും.
ചെറുതോ വലുതോ... കാരുണ്യത്തിന്റെ ഒരു മൃദുസ്പര്‍ശം, ഞാനും നിങ്ങളും ജീവിക്കുന്ന വര്‍ണ്ണശബളവും, ആഘോഷനിര്‍ഭരവുമായ ലോകത്തോടും, നെഞ്ചില്‍ നെരിപ്പോടായെരിയുന്ന ഉറ്റവരോടും വിട പറയാന്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് അല്‍പ്പം ആശ്വാസമേകിയാല്‍.......
ദൈവികമായ ഒരു പുണ്യസ്പര്‍ശം മനസ്സിനെ തൊട്ടുണര്‍ത്തിയാല്‍ ആര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന ഒന്ന്.
നിത്യജീവിതത്തില്‍ പലപ്പോഴും കാണാമറയത്തായി പോകുന്ന മനസ്സാക്ഷിയുടെ ചില ചുമതലകള്‍ ,നിറവേറലിനായി കാത്തു നില്ക്കുന്നു...
സഹായമാവശ്യമുള്ളവരേറെയും വിഭവങ്ങള്‍ പരിമിതവുമാകുമ്പോള്‍ പ്രത്യേകിച്ചും...
ഒറ്റയാള്‍ പ്രസ്ഥാനമായിരുന്നു ആല്‍ഫ. കാരുണ്യം തേടുന്നവരുടെ എണ്ണം കൂടിയപ്പോള്‍ അവര്‍ക്ക് ശരിയായ സേവനം സൌജന്യമായി നല്കാന് പുറത്തുനിന്ന് സഹായം കൂടിയേ തീരൂ എന്നായി. ഇന്ന് ആല്‍ഫ പരിചരിക്കുന്ന ആയിരതിലധികം പേരില്‍ എത്രയോ പേര് ഒരോ മാസവും മരിക്കുന്നു.. അതിലുമെത്രയോഅധികം പുറത്ത് കാത്തുനില്ക്കുന്നു.. ഒരിറ്റ് കാരുണ്യത്തിനായി.
ഇപ്പോള്‍ ജീവിതത്തില്‍ രോഗം മൂലം ഒറ്റപ്പെട്ടുപോയ ഈ ജീവിതങ്ങല്‍ക്ക് സഹായത്തിനായി ഒരു മെമ്പര്‍ഷിപ് കാമ്പെയിന് നടക്കുന്നു...
കൊല്ലത്തില്‍ 500ദിര്‍ഹം അതായത് ഏകദേശം 6250രൂപ, കൂടുതല്‍ തരാന്‍ സുമസ്സുള്ളവര്ക്കതാവാം. ഇനി നിങ്ങള്‍ക്ക് 100രൂപയേ തരാനാവുന്നുള്ളുവോ അതും സ്വാഗതം.
ദാനത്തിനുള്ള ആ മനസ്സാണ് പ്രധാനം...
പറയൂ..... ആദ്യം നിങ്ങളുടെ മനസാക്ഷിയോട് ....പിന്നെ അടുത്തവരോട്.. പിന്നെ സുഹൃത്തുക്കളോട്..
മരണം കാത്തിരിക്കുന്ന ഒരു രോഗിയ്ക്ക് ഒരിറ്റു സന്തോഷം കൊടുക്കാന്‍..രോഗം കാര്‍ന്നു തീര്‍ത്ത മനസ്സും ശരീരവും വേദനാ രഹിതമാക്കാന്‍.. ഉറ്റവരുടെ രോഗം മൂലം എല്ലാവിധത്തിലും തകര്‍ന്നുപോയ കുടുംബാംഗങ്ങളുടെ ചുണ്ടില്‍ ഒരു ചിരി വിരിയാന്‍.. അടുത്ത ബന്ധുവായി ഒരു മാറാരോഗി വീട്ടിലുണ്ടായതുകൊണ്ടു മാത്രം, നിവൃത്തികേടുകോണ്ട് തിരസ്കരിക്കപ്പെടാന്‍ വിധിക്കപ്പെട്ട കുരുന്നു ബാല്യങ്ങളിലെ പ്രതീക്ഷയാവാന്‍... ഒരു പക്ഷേ, നിങ്ങളുടെ ഒരു നോക്ക്, ഒരു വാക്ക്, ഒരു വിഹിതം കാരണമായേക്കാം...
പ്രതീക്ഷിക്കുന്നു, നിങ്ങളാലാകുന്ന സഹായം....
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്പര്യമുള്ളവര് ദയവായി ബന്ധപ്പെടുമെന്ന് കരുതുന്നു.
നന്ദി: ആല്‍ഫ ചെയര്മാന് ശ്രീ നൂര്‍ദ്ദീനും പ്രിയപ്പെട്ട ഒരു സുഹൃത്തിനും..

20 comments:
പറയൂ..... ആദ്യം നിങ്ങളുടെ മനസാക്ഷിയോട് ....പിന്നെ അടുത്തവരോട്.. പിന്നെ സുഹൃത്തുക്കളോട്..
നല്ല പോസ്റ്റ്..തീര്‍ച്ചയായും സഹകരിക്കാം
ഇവിടെ ഞാൻ എന്റെ സഹകരണവും വാഗ്ദാനം ചെയ്യുന്നു
സുനില്‍.. ഒരു നുറുങ്ങ്.. സ്വപ്ന.. നല്ല മനസ്സിനു നന്ദി.
ഈ നന്മയൊരിക്കലും വറ്റാതിരിക്കട്ടെ..
പലപ്പോഴും സഹായത്തിന് വേണ്ടി കൂടുതല്‍ ആളുകള്‍ വന്ന് ചേരുമ്പോള്‍ നിസ്സഹായരായിരിക്കേണ്ടി വരാറുണ്ട്,കാരുണ്യപ്രവര്‍ത്തകര്‍ക്ക്..
ഏറ്റവും മുഖ്യമായത് പലപ്പോഴും പണം തന്നെയാണ്.
നിങ്ങള്‍ക്കീ സംരംഭത്തില്‍ നേരിട്ട് പങ്കാളിത്തമുണ്ടെങ്കില്‍ ഇതിനായി ഒരു ലോഗൊ നിര്‍മ്മിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.
ഒരാളെങ്കില്‍ ഒരാള്‍ അതു കണ്ട് സഹായിക്കാന്‍ വന്നാല്‍ അത്രയും നല്ലതല്ലെ...
ചങ്ങാതി,
തീര്‍ച്ചയായും സഹായിക്കാം. എങ്ങിനെ, എവിടെ, എപ്പോള്‍... അറിയിക്കുക.
എല്ലാവിധ പിന്തുണയും.ആശംസകള്‍.
ആശംസകൾ...
എല്ലാ ആശംസകളും നേരുന്നു..
All the best and assure you of my co-operation
ആല്‍ഫ പെയിന്‍ ക്ലിനിക്.. പോലെ ഒരു സംരഭം തുടങ്ങിയവര്‍ക്ക് നന്മകള് നേരുന്നു..
ഈ വിവരം പോസ്റ്റ് വഴി എത്തിച്ച കിച്ചുവിന്റെ സന്മനസിനെ ദൈവം അനുഗ്രഹിക്കട്ടെ ... നമ്മുടെ സ്വന്തം ആളുകളുടെ മാത്രം സുഖവിവരങ്ങള്‍ അന്വേഷിക്കുകയും അവരുടെ കൂടുതല്‍ സുഖസൌകര്യങ്ങള്‍ക്കായി പരക്കം പായുകയും ചെയ്യുന്ന ഇന്നത്തെ മനുഷ്യര്‍ക്ക് കണ്ണുതുറക്കാന്‍ ഇതുപോലെയുള്ള നല്ല കൂട്ടം സഹയകമാകട്ടെ. എല്ലാവിധ പിന്തുണയും ശുഭാശംസകളും...
തീര്‍ച്ചയായും സഹകരിക്കാം
കഠിനമായ വേദന തിന്നുന്ന ഒരുകൂട്ടം ജീവിതങ്ങളുടെ പ്രാര്‍ത്ഥനയാണിത്...
എല്ലാ വിധ പിന്തുണയും....
"അസ്മദീയം" എന്നാല്‍ എന്തുവാ??
സഹകരണം വാഗ്ദാനം ചെയ്ത എല്ലാവര്ക്കും നന്ദി.
ഇസ്മയില്‍.. അസ്മദീയം എന്നാല്‍ ഞങ്ങളുടേത് എന്നാണ് അര്‍ത്ഥം.
എല്ലാവിധ പിന്തുണയും!
ഞാനും ഉണ്ട് ചെറിയ സഹായവുമായി .
എങ്ങനെ എന്ന് അറിയിക്കുക
എന്റെ നമ്പർ:9497336262
ബ്രഹ്മണ്യാധായ കര്‍മ്മാണി സംഗം ത്യക്ത്വാ കരോതിയ
ലിപ്യതേ നസ പാപേന പത്മപത്രമിവാംഭിസ.
ഇത് ഭഗവത്ഗീതയിലെ ഒരു ഭാഗം . ദൈവനാമത്തില്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നവരെ താമരയിലയെ വെള്ളത്തുള്ളികള്‍ സ്പര്‍ശിക്കാത്തതു പോലെ എല്ലാവിധപാപങ്ങളില് നിന്നും ദൈവം സംരക്ഷിച്ചുകൊള്ളും .കിച്ചുവിനും മകനും ഭര്‍ത്താവിനും മറ്റു കുടുംബാംഗങ്ങള്‍ക്കും നന്മകള് നേരുന്നു.
എന്തേ ചേച്ചീ, സഹായം ചോദിച്ചപ്പൊ ഒരുപാട് പേര് അബ്സന്റ്റ് ആണല്ലോ. കമന്റിന്റെ എണ്ണവും കുറഞ്ഞു
എല്ലാവിധ പിന്തുണയും.
ആശംസകള്‍
Post a Comment