Monday, January 11, 2010

ഓടിവരൂ.... അടിക്കുറിപ്പെഴുതൂ.. സമ്മാനം വാങ്ങൂ..

പുതുവര്‍ഷമല്ലേ.. എല്ലായിടത്തും പലതരം ഗോമ്പറ്റീഷന്‍. അപ്പൊ പിന്നെ ഞാനും ഒന്നു നടത്തട്ടെ.
എല്ലാരും ഈ പോട്ടങ്ങളൊന്നു നോക്കിക്കെ.. എന്നിട്ടോരോ അടിക്കുറിപ്പും അങ്ങു എഴുതിക്കോ.....

ദേ മുകളില്‍ വണ്ടി ഓടിക്കാന്‍ പഠിക്കുന്ന ഒരു കൊച്ച് കുട്ടി !

ദേ താഴെ കൊട്ടിപ്പഠിക്കുന്ന ഒരു പാവം ഒറ്റക്കണ്ണന്‍ !

ഇത് ഉപ്പേരിയുടെ കഥ പറയുന്ന കവി

എന്നാലും എന്റെ കൈപ്പ്സ് ഇത്രേം വേണ്ടിയിരുന്നില്ല. അതും ആ പാവം വാവയെ കൊണ്ട് തന്നെ പിടിച്ചു നിര്‍ത്തിച്ച് ഇങ്ങനെ ഇടിക്കണോ !! വല്ല വിരോധവും ഉണ്ടായിരുന്നെങ്കില്‍ പറഞ്ഞു തീര്‍ത്താല്‍ പോരായിരുന്നോ??
ദേ ഒരു കാര്യം ആദ്യമേ പറഞ്ഞേക്കാം.. ഈ പോട്ടമിവിടെ ഇട്ടതിന് എന്റെ പേരില്‍ കേസൊന്നും കൊടുക്കല്ലേ... ബ്ലീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീസ് :) :)

ബെസ്റ്റ് അടിക്കുറിപ്പിന് സമ്മാനം..

സമ്മാനം എന്താണെന്നോ?? ങൂഹും..അതിപ്പോള്‍ പറയുന്നില്ല.

Monday, January 4, 2010

ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ്.....


ബുര്‍ജ് ഖലീഫ

04.12.2010 രാത്രി 8 മണിക്ക് ബുര്‍ജ് ദുബൈ ഉല്‍ഘാടനം....
ഡൌണ്‍ ടൌണ്‍ ദുബായിയില്‍ ഈയൊരു മഹാസംരംഭത്തിനു സാക്ഷ്യം വഹിക്കാന്‍ കൂടിനിന്നവരേയും, ലോകമെമ്പാടും ലൈവ് ആയി ഈ ദൃശ്യം ആസ്വദിച്ചിരുന്നവരേയും അതിശയപ്പെടുത്തിക്കൊണ്ട്, ഹിസ് ഹൈനസ് ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം 828 മീറ്റര്‍ ഉയരമുള്ള ഈ അംബര ചുംബിയെ ബുര്‍ജ് ഖലീഫയായി പ്രഖ്യാപിച്ചു കൊണ്ട് ഉല്‍ഘാ‍ടനകര്‍മം നിര്‍വഹിച്ചു. ആരും പ്രതീക്ഷിക്കാതിരുന്ന ഒരു പുനര്‍നാമകരണം...
ഉല്‍ഘാടനത്തിനു തൊട്ടുമുന്‍പ് വരെ എല്ലാ മീഡിയകളും ബുര്‍ജ് ദുബൈ എന്നു തന്നെ പേരു വിളിച്ചു കൊണ്ടിരുന്ന ഈ ആകാശഗോപുരത്തിന്റെ പുതിയ പേര് ഉല്‍‍‍ഘാടനകര്‍മം നിര്‍വഹിക്കുന്നതു വരെ എല്ലാവര്‍ക്കും അജ്ഞാതമായിരുന്നു എന്നുള്ളത് മറ്റൊരതിശയം!! ദുബായ് ഭരണാധികാരി എന്നും അങ്ങനെയാണ്.. സ്വന്തം ജനതയ്ക്ക് അതിശയങ്ങള്‍ സമ്മാനിക്കുന്ന, സ്വപ്നങ്ങള്‍ സമ്മാനിക്കുന്ന രാജകുമാരന്‍.. അദ്ദേഹം എന്നു അവരുടെ പ്രിയ പുത്രന്‍...

ഇതാ, ഇവിടെ...
ചില ഉല്‍ഘാടന ദൃശ്യങ്ങളിലൂടെ ഒരു യാത്ര...നിങ്ങള്‍ക്കായി.......

പൊന്നില്‍ കുളിക്കുന്ന ഗോപുരം..



ലൈറ്റുകളും ഫൌണ്ടനുകളും തീര്‍ക്കുന്ന മാസ്മരിക അനുഭവം..




അഡ്രസ്സ് ഹോട്ടല്‍ സമുച്ചയം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫൌണ്ടനും ദുബൈയ്ക്ക് സ്വന്തം..



ഇലക്ട്രിഫൈയിങ്ങ് ടവര്‍..










പുളകം വിരിഞ്ഞ രാത്രി...


അപാര വലിപ്പമുള്ള ഒരു ഫ്ലോട്ടിങ് ഓര്‍ക്കിഡ് ശില്‍പ്പം..


















ബുര്‍ജ് ദുബൈ - ഒരു ചെറിയ കുറിപ്പ്


യു എ ഇ നിവാസികളില്‍ പലരും ആകാംഷയോടെ കാത്തിരുന്ന ഒരു ദിവസം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ എന്നു വിശേഷിക്കപ്പെടുന്ന, ദുബൈയുടെ സ്വന്തം “ബുര്‍ജ് ദുബൈ” ഇന്നു രാഷ്ട്രത്തിനു സമര്‍പ്പിക്കപ്പെടുന്നു. ദുബായ് ഭരണാധികാരിയായി ഹിസ് ഹൈനസ് ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം അധികാരമേറ്റെടുത്തിട്ട് ഇന്നു നാലു വര്‍ഷം തികയുന്നു. ആ ദിവസം തന്നെ ആണ് ഇതിന്റെ നിര്‍മാതാക്കളായ ഇമ്മാര്‍ പ്രോപ്പര്‍ട്ടീസ് ഉല്‍ഘാടനത്തിനായി തിരഞ്ഞെടുത്തത്. വൈകീട്ട് നടക്കാന്‍ പോകുന്ന ഉല്‍ഘാടന പരിപാടികളെക്കുറിച്ചുള്ള പ്രസ്സ് കോണ്‍ഫറന്‍സ് രാവിലെ മന്ദിരത്തിന്റെ നൂറ്റി ഇരുപത്തിനാലാം നിലയില്‍ നടക്കുകയുണ്ടായി. അവിടെ നിന്നുള്ള ചില ദൃശ്യങ്ങള്‍ ചൂടാറാതെ നിങ്ങള്‍ക്കായി ഷംസുക്കയുടെ ക്യാമറയിലൂടെ....

ആകാശ ഗോപുരം


ഉയരങ്ങളില്‍ നിന്ന് ഉടന്‍ തന്നെ വിവരങ്ങള്‍ ലാപ് ടോപ്പിലൂടെ പറക്കുന്നു..


Emaar Properties സി ഇ ഒ & ചെയര്‍മാന്‍‍ മുഹമ്മദ് അലി അബ്ബാര്‍ പത്രലേഖകരോട് സംസാരിക്കുന്നു


ബുര്‍ജ് ദുബൈയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇവിടെ നോക്കുക.
http://en.wikipedia.org/wiki/Burj_Dubai
http://www.burjdubai.com/