Thursday, June 11, 2009

ഒരു ഓര്‍മ.. ഓര്‍മപ്പെടുത്തലും..

“മാഡം.. മേം മുലൂക്ക് മെ ധാ. കല്‍ ആയാ. സബ് ലോഗ് ഠീക് ഹെ ഉധര്‍” നാട്ടില്‍ പോയി വന്നതിനു ശേഷം കുശലം പറയാനെത്തിയതാണ് ട്രക്ക് ഡ്രൈവര്‍ നസിറുദ്ദീന്‍...

പാക്കിസ്ഥാനില്‍ പോയി തിരിച്ചു വന്ന് എന്നെ കാണാന്‍ വന്നതാണ്.

“മകനെ കൊണ്ടുവന്നിട്ടുണ്ട് ഇനി ലൈസന്‍സ് എടുപ്പിച്ചു ഈ വണ്ടി ഒക്കെ അവനെ ഏല്‍പ്പിച്ച് മടങ്ങണം. ഇനി പോയാല്‍ തിരിച്ചു വരില്ല മാഡം. മതിയായി, മുപ്പത് കൊല്ലായി ഇവിടെ”

പിന്നെ ഇടക്കിടക്ക് കാണും.. പണി ചെയ്തതിന്റെ കൂലി വാങ്ങാന്‍ വരുമ്പോള്‍.എപ്പോള്‍ ഒഫീസ്സില്‍ വന്നാലും കാ‍ണാന്‍ വരും.


മകന്‍ ഇസ്ലാമുദ്ദീന് ലൈസന്‍സ് കിട്ടിയതിന്റെ സന്തൊഷം പങ്കിടാന്‍ ജിലേബിയുമായി വന്നു നസ്രുദ്ദീന്‍. അന്നയാള്‍ ഒരുപാട് സന്തോഷിച്ചിരുന്നു. ഒരു ഭാരം ഇറക്കി വെച്ചപോലെ.


പിന്നെ, പണി ഉണ്ടാവുമ്പോള്‍ വന്നിരുന്നത് മകനായിരുന്നു. കാര്യങ്ങള്‍ എല്ലാം പഠിച്ചോ എന്ന ചോദ്യത്തിനു അവന്‍ തലയാട്ടും.

ബാപ്പയെപ്പോലെ തന്നെ മകനും. പണി കൃത്യം.. കൂലിയും മിതം.

പിന്നീട് നസ്രുദ്ദീന്‍ വന്നത് യാത്ര പറയാനായിരുന്നു.

“യെ ജുമാഹ് കാ ദിന്‍ മെം ജായേഗാ മാഡം.. വാപസ് നഹീ അയേഗാ... യാദ് കരേഗാ ആപ്കാ” കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞതിനു ശേഷം ,കിട്ടാനുള്ള പൈസയും വാങ്ങി, യാത്ര പറഞ്ഞ് നസ്രുദ്ദീന്‍ പോയി...
ഞാന്‍ എല്ലാ മംഗളങ്ങളും അയാള്‍ക്ക് നേര്‍ന്നു.


അന്നൊരു തിങ്കളാഴ്ച്ച ആയിരുന്നു.വൈകീട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ എക്സ്പോര്‍ട്ട് ഡെലിവറി ഡോക്കിനടുത്ത് ഒരാള്‍കൂട്ടം, ആംബുലന്‍സ് വന്നിട്ടുണ്ട്.

ഇടക്കിത് പതിവായതിനാല്‍ കാര്യമാക്കിയില്ല. ചെറിയ അപകടങ്ങള്‍ പതിവാണ് അവിടെ.

പിറ്റേന്ന് രാവിലെ ഓഫീസിലേക്ക് വരാന്‍ തയ്യാറാവുമ്പോഴാണ് സഹപ്രവര്‍ത്തകന്റെ ഫോണ്‍..

“മാഡം അറിഞ്ഞില്ലേ.. ഇന്നലെ വൈകീട്ട് കാര്‍ഗോ വില്ലേജില്‍ ഉണ്ടായ ആക്സിഡന്റില്‍ നമ്മുടെ നസ്രുദ്ദീന്റെ മേല്‍ പാലറ്റ് വീണു. മറ്റൊരാളെ, അതിറക്കാന്‍ സഹായിക്കാന്‍ ചെന്നതായിരുന്നു. പാലറ്റ് മറിഞ്ഞു, നെഞ്ചിലാ വീണത്. ഉടന്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയെങ്കിലും കാര്യായില്ല ഇന്ന് രാവിലെ മരിച്ചു!” വിശ്വസിക്കാനായില്ല. തരിച്ചിരുന്നു പോയി.


പിന്നീടറിഞ്ഞു, വണ്ടിയില്‍ ലോഡുമായി വന്നതാണ് നസ്രുദ്ദീന്‍. അപ്പുറത്ത് കണ്ടെയ്നറില്‍ നിന്ന് പാലറ്റുകള്‍ ഇറക്കിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് അയാള്‍ കണ്ടത് ഒരു പാലറ്റ് മുകളില്‍ നിന്നു മറിഞ്ഞു വീഴാറയിരിക്കുന്നു. വീണാല്‍ താഴെനില്‍ക്കുന്നവന്‍ അടിയിലാ‍വും. ഓടിച്ചെന്നതാ അവനെ രക്ഷിക്കാന്‍...!

ആ വെള്ളിയാഴ്ച്ച, നസ്രുദ്ദീന്‍ നാട്ടിലേക്കു തിരിച്ചു പോയി.. ഇനി ഒരിക്കലും തിരിച്ചുവരാത്ത യാത്ര. പക്ഷേ.....

ബോഡി കാണാന്‍ പോയില്ല, എനിക്കു കാണണ്ട. നാട്ടിലേക്കു മടങ്ങി പോകുന്നതിന്റെ സന്തോഷം പങ്കുവെക്കാന്‍ വന്ന ആ മനുഷ്യന്റെ മുഖത്തെ ആനന്ദം എന്റെ കണ്ണിലുണ്ട്, അതുമതി...


“ഇന്ന് ഞാന്‍ നാളെ നീ, ഇന്ന് ഞാന്‍ നാളെ നീ..
ഇന്നും പ്രതിദ്ധ്വനിയ്ക്കുന്നിതെന്നോര്‍മ്മയില്‍.. " ജി യുടെ പ്രസിദ്ധമായ വരികള്‍‍ ഓര്‍മ്മയില്ലേ………


ഓഫീസ്സിലെ ജനലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ എന്നും കാണുന്ന കാഴ്ചകളിലൊന്നാണ് ശവമഞ്ചവുമായി വരുന്ന ആംബുലന്‍സ്. അതു കാണുമ്പോള്‍ മനസ്സില്‍ ഒരു ആന്തലാണ്. ചില ദിവസങ്ങളില്‍ എണ്ണം കൂടും. മറ്റു ദിവസങ്ങളില്‍ ഒന്നോ രണ്ടോ. രാത്രികളിലായിരിക്കും അധികം, കാരണം കൂടുതല്‍ ഫ്ലൈറ്റ് പോകുന്നത് ആ നേരങ്ങളിലാണ്. എംബാം ചെയ്ത സ്വന്തം ശരീരവുമായി സ്വദേശത്തേക്ക് അവസാന യാത്രക്കെത്തുന്നവര്‍. ഇവരെ സ്വീകരിക്കാന്‍ കാര്‍ഗൊ വില്ലേജില്‍ പ്രത്യേക ഡോക്ക് തന്നെ ഉണ്ട്. വളരെ ഫാസ്റ്റ് ആണ് കാര്യങ്ങള്‍, ഒരു താമസ്സവുമില്ല. കാത്തു നില്‍ക്കണ്ട, വഴക്കുപിടിക്കണ്ട…
ആംബുലന്‍സ് വന്നു നില്‍ക്കുന്നു, ബോഡി ഇറക്കുന്നു, ഡിനാറ്റ സ്റ്റാഫ് ഡൊക്യുമെന്റ്സ് പരിശൊധിക്കുന്നു. .എയര്‍ലൈനിന്റെ റെപ്രസന്റേറ്റിവ് വരുന്നു, എല്ലാം ഫടാ ഫട്.
ബോഡി കാര്‍ഗോ ആയിട്ടാണ് പോണതെങ്കിലും ടിക്കറ്റ് നിര്‍ബന്ധം!!.
അവസാന യാത്ര, ഒരു കാര്‍ഗോ ആയി നേരെ ഫ്ലൈറ്റിലെക്ക്…..
സാധാരണ ആയി ഫ്ലൈറ്റ് ലോഡിങ് സമയത്തിനുകുറച്ച് മുന്‍പേ ശവമഞ്ചങ്ങള്‍ എത്താറുള്ളൂ.കാത്തു നില്‍ക്കാനൊന്നും നേരമില്ല..നാ‍ട്ടില്‍ കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍ക്കൊരുനോക്കു കാണാന്‍.. ഒന്നുമ്മ വെക്കാന്‍.. അവസാനമായി ഒരു പിടി മണ്ണിടാന്‍... യാത്രയാകുന്നു. അവസാനത്തെ പറക്കല്‍.
പലപ്പോഴും ജോലിയുടെ ഭാഗമായി ഇത് കാണാനിടവരാറുണ്ട്. പെട്ടിയില്‍ പേരും നാടും ഒക്കെ എഴുതി ഒട്ടിച്ച്, കാര്‍ഗോ അയയ്ക്കുന്നതിന്റെ എല്ലാ ചടങ്ങുകളുമായി... ഒരു യാത്ര.
അന്നു വരെ ഈ ജോലി ചെയ്തിരുന്ന ഒരു പരിചയക്കാരന്‍ മൂന്നാല് ദിവസങ്ങള്‍ക്ക് ശേഷം അതു വഴി തന്നെ തണുത്തുറഞ്ഞ് പോകുന്നത് കണ്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട്.


വരും നാളുകളില്‍.... ഒരു പക്ഷേ ഞാനും നിങ്ങളും ഇതേ വഴി പോയേക്കാം......

ഒരു ദിവസം തിരിച്ചു പൊക്ക്, അത് അനിവാര്യമാണല്ലോ എല്ലാവര്‍ക്കും.

എത്രപേര്‍ ഇതോര്‍ക്കുന്നു...

106 comments:

kichu / കിച്ചു said...

തമ്മില് തല്ലാനും, പിണങ്ങാനും, കുത്തിനോവിക്കാനും സമയം കണ്ടെത്തുന്ന പലര്ക്കും എന്തേ പരസ്പരം സ്നേഹിക്കാന്‍ ആ സമയം കിട്ടാത്തേ...
നൂറും ഇരുന്നൂറും വര്ഷങ്ങള്‍ നമ്മളാരും ജീവിക്കുന്നില്ല ..
സ്വന്തം ചെയ്തികളിലേക്കൊരു തിരിഞ്ഞു നോട്ടം എപ്പോഴും നല്ലതു തന്നെ... ഇനിയും സമയമുണ്ട് നമുക്ക്..
തിരുത്താനുണ്ടെങ്കില്‍ സ്വ്വയം തിരുത്താന്‍.. വൈകീട്ടില്ല..

sHihab mOgraL said...

you remind a lot.. :(

May God bless us to be sincere & lovely

Ashly said...

Touching narration. May his soul rest in peace.

True!!! "സ്വന്തം ചെയ്തികളിലേക്കൊരു തിരിഞ്ഞു നോട്ടം എപ്പോഴും നല്ലതു തന്നെ... ഇനിയും സമയമുണ്ട് നമുക്ക്..
തിരുത്താനുണ്ടെങ്കില്‍ സ്വ്വയം തിരുത്താന്‍.. വൈകീട്ടില്ല.."

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജോർജ്ജ് എലിയട്ടിന്റെ പ്രശസ്തമായ ഒരു നോവലുണ്ട് “ മിൽ ഓൺ ദ ഫ്ലോസ്”.”“പുഴക്കരയിലെ മില്ല്” എന്ന പേരിൽ ഇപ്പോൾ അതു മലയാളത്തിലും ലഭ്യമാണ്.പരസ്പരം കളിച്ചും ചിരിച്ചും ജീവിച്ചിരുന്ന ഒരു സഹോദരിയുടേയും സഹോദരന്റേയും കഥയാണത്.ജീവിതവഴികളിൽ എവിടേയോ അവർ തമ്മിൽ തെറ്റുന്നു.തമ്മിൽ മിണ്ടാതാകുന്നു.വർഷങ്ങളോളം കൊടിയ പിണക്കത്തിൽ കഴിയുന്നു.അക്കാലത്താണു ഫ്ലോസ് നദിയിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത്.അതിൽ നിന്നു രക്ഷപെടാൻ ആളുകൾ പരക്കം പാഞ്ഞു.വഞ്ചിയുമായി എത്തിയ സഹോദരന്റെ വിളിയിൽ ആ സഹോദരി പിണക്കമെല്ലാം മറക്കുന്നു..എന്നാൽ ആർത്തിരമ്പി വന്ന വെള്ളപ്പാച്ചിലിൽ തോണി മറിയുന്നു.പിറ്റേന്ന് വെള്ളമിറങ്ങിയപ്പോൾ പരസ്പരം ആലിംഗന ബദ്ധരായി മരിച്ചു കിടക്കുന്ന ആ സഹോദരി സഹോദരന്മാരുടെ മൃതദേഹമാണ് ആൾക്കാർ കാണുന്നത്....അങ്ങനെ ജീവിതം വേർപെടുത്തിയത് മരണത്തിൽ കൂട്ടി യോജിയ്ക്കുന്നു.

കിച്ചുവിന്റെ പോസ്റ്റ് വായിയ്ക്കുമ്പോൾ ഈ കഥയാണു ഓർമ്മ വരുന്നത്.ഒരു തുള്ളി കണ്ണുനീർ പൊഴിയ്ക്കാതെ അതു വായിച്ച് തീർക്കാനാവില്ല.അതു പോലെ തന്നെ ഈ പോസ്റ്റും.ഒരിയ്ക്കലും കണ്ടിട്ടില്ലെങ്കിലും നസ്രുദ്ദീൻ നമ്മുടെ ഒക്കെ ആരോ ആയിരുന്നു എന്നു തോന്നുന്ന രീതിയിൽ എഴുതിയിരിയ്ക്കുന്നു.

ഈ കൊച്ചു ജീവിതം എന്താണു നമ്മെ പഠിപ്പിയ്ക്കുന്നത്? മരിയ്ക്കുവോളം പ്രണയിക്കുക, സ്നേഹിയ്ക്കുക.ഓരോ നിമിഷവും മരണം പതിയിരിയ്ക്കുന്നു.ആ ഒരേ നിമിഷത്തിനായിട്ടാണു നാം ഈ വാഗ്വാഗങ്ങൾ നടത്തുന്നത്... ഈ അക്രമങ്ങൾ നടത്തുന്നത്.. ഈ ചതി ചെയ്യുന്നത്,... ഈ ഒറ്റ് നടത്തുന്നത്..അല്ലേ?

എന്തിന്?

ഈ പോസ്റ്റ് നമ്മെ ഇരുത്തി ചിന്തിപ്പിയ്ക്കുന്നു..

അഭിനന്ദനങ്ങൾ കിച്ചു...

ജിജ സുബ്രഹ്മണ്യൻ said...

നസറുദ്ദീന്റെ അനുഭവം കണ്ണു നനയിക്കുന്നു.മറ്റൊരാളെ രക്ഷിക്കാൻ വേണ്ടി സ്വജീവൻ ബലി നൽകിയ അദ്ദേഹം എത്രത്തോളം ഉയരത്തിലാണു.സാധാരണ ഇങ്ങനെ ഒരു സാഹചര്യത്തിൽ സ്വന്തം ജീവൻ രക്ഷിക്കാനാണു പലരും ശ്രമിക്കാറ്.നാട്ടിൽ തന്നെ റോഡപകടങ്ങളിൽ പരിക്കേറ്റു കിടക്കുന്നവരെ ആശുപത്രിയിലെത്തിക്കാൻ പോലും ആരും തയ്യാറാവാറില്ല.ഇവിടെ നസറുദ്ദീന്റെ മഹാമനസ്കതക്കു മുന്നിൽ ശിരസ്സു നമിക്കുന്നു.അദ്ദേഹത്തിന്റ്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു.ആദരാഞ്ജലികൾ നേരുന്നു

Appu Adyakshari said...

പ്രവാസികളുടെ ജീവിതം മാത്രമല്ല, മറ്റൊരുപാടൊരുപാടു കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു ചേച്ചിയുടെ ഈ പോസ്റ്റ്....

“ഇന്ന് ഞാന്‍ നാളെ നീ, ഇന്ന് ഞാന്‍ നാളെ നീ.. എന്നും പ്രതിദ്ധ്വനിക്കുണ്ടിതെന്നോര്‍മയില്‍"

ഹരിത് said...

ഹൃദയസ്പര്‍ശിയായ വിവരണം.

“മരണം മര്‍ത്ത്യനു കാലത്തിന്‍ വാഗ്ദാനം”

കിച്ചുവിന്‍റെ ഈ പോസ്റ്റില്‍ ആത്മാര്‍ത്ഥ്ത കിനിയുന്നു. നന്നായി വരട്ടെ.

G.MANU said...

നസുറുദ്ദീന്‍ കണ്ണു നനച്ചു..
ശീയുടെ പുതിയ പൊസ്റ്റ് വായിച്ച് കണ്ണു തുടച്ചേ ഉള്ളൂ ഇന്ന്..അതിന്റെ പുറകെ ഇതും..


കണ്ണീരിന്റെ തൂവല്‍ സ്പര്‍ശം....

ജോഷി said...

ഓർമ്മ കരളലിയിച്ചു. ആ നല്ല മനുഷ്യന്റെ സ്മരണക്കു മുൻപിൽ തലകുനിക്കുന്നു.

എന്നാൽ ഓർമ്മപ്പെടുത്തൽ, അത് ഒരു നീറ്റലായി മനസ്സിൽ കൊണ്ടുനടക്കുന്നവരല്ലേ നാമെല്ലാവരും (ചിലപ്പോൾ സൌകര്യപൂർവ്വം വിസ്മരിക്കുമെങ്കിലും !)...

=======
തമ്മില് തല്ലാനും, പിണങ്ങാനും, കുത്തിനോവിക്കാനും സമയം കണ്ടെത്തുന്ന പലര്ക്കും എന്തേ പരസ്പരം സ്നേഹിക്കാന്‍ ആ സമയം കിട്ടാത്തേ...
നൂറും ഇരുന്നൂറും വര്ഷങ്ങള്‍ നമ്മളാരും ജീവിക്കുന്നില്ല ..
സ്വന്തം ചെയ്തികളിലേക്കൊരു തിരിഞ്ഞു നോട്ടം എപ്പോഴും നല്ലതു തന്നെ... ഇനിയും സമയമുണ്ട് നമുക്ക്..
തിരുത്താനുണ്ടെങ്കില്‍ സ്വ്വയം തിരുത്താന്‍.. വൈകീട്ടില്ല..

OAB/ഒഎബി said...

തീറ്ച്ചയായും തിരിച്ച് പോണം. ഞാനതിനെക്കുറിച്ച് മാത്രമേ ഇപ്പോൾ ചിന്തിക്കാറുള്ളു. പക്ഷേ ഇതു പോലുള്ള ഒരു തിരിച്ച് പോക്ക്???
------------
ഇതാ, ഞാ‍ൻ ഇപ്പൊ ടൌണിൽ പോയി മടങ്ങി വരും വഴി എതിരെ വന്ന എന്റെ സുഹൃത്ത് ഒന്നും മിണ്ടാതെ എന്നെ കടന്ന് പോയപ്പോൾ വല്ലാത്ത വിഷമം തോന്നി.
പലപ്പഴും ഞാനങ്ങോട്ട് മിണ്ടിയിരുന്നു.
തെറ്റെന്തെന്ന് എനിക്കറിയില്ല.
അവസാനമായി ഞാൻ പറഞ്ഞത്.
“ഞാൻ നാളെ നാട്ടിൽ പോവും..”
അതിന് അവന്റെ മറുപടി.
“നീ നാട്ടീപ്പോണീന് ഞാനെന്താ ചെയ്യേണ്ടേ..”
അതിന് ശേഷം ഞാനും വിട്ടു.
---------
ആര്, എപ്പോൾ, എവിടെ വച്ച്?പാരയുമായി നടക്കുന്ന ഞാനടക്കം ആലോചിക്കാത്ത കാര്യം...
നല്ലൊരു പോസ്റ്റിന് നന്ദി.

പ്രിയംവദ-priyamvada said...

Nalla post kichu..

പകല്‍കിനാവന്‍ | daYdreaMer said...
This comment has been removed by the author.
പകല്‍കിനാവന്‍ | daYdreaMer said...

കിച്ചുത്താ .. നൊമ്പരപ്പെടുതിയല്ലോ...
ഓരോ നിമിഷവും മരണം നമ്മെ കാത്തിരിക്കിന്നു.. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ എന്തെ നമുക്കൊക്കെ പരസ്പരം സ്നേഹിച്ചുകൂടെ ?

വല്യമ്മായി said...

:(

കാട്ടിപ്പരുത്തി said...

വലിയോരു ചക്രം. അതിന്നുള്ളിലെ ചെറിയ ചക്രങ്ങള്‍, അതിനുള്ളില്‍ പിന്നെയും ചക്രങ്ങള്‍, ഇടക്കെല്ലാം ഈ വലരെ ചെറിയ ചക്രങ്ങള്‍ വീണു പോകുന്നു. അപ്പോള്‍ പുതിയ ചക്രങ്ങള്‍ അവിടെ പിടിപ്പിച്ചു പിന്നെയും കറക്കുന്നു.

തറവാടി said...

നല്ല പോസ്റ്റ്.

ഫസലിനെ ഓര്‍ത്തു, പോസ്റ്റ് ഡ്രാഫ്റ്റില്‍ കിടക്കുകയായിരുന്നു റീ പോസ്റ്റ് ചെയ്യേണ്ടി വന്നു.

വേണു venu said...

മെം ജായേഗാ മാഡം.. വാപസ് നഹീ അയേഗാ...
അറം പറ്റുന്ന ചില വാക്കുകളിലെ അറം .
ഫടാ ഫട്, ടിക്കറ്റെടുത്ത്, കാര്‍ഗോ ആയി പോകുന്ന ബോഡി.
ആ വഴിയില്‍, ആ കാഴ്ചകളില്‍, തിരിച്ചറിവിന്‍റെ തെളിച്ചം അറിയുന്നു. പോസ്റ്റിഷ്ടമായി.
സുനിൽ കൃഷ്ണൻ(Sunil Krishnan) ന്റ്റെ കമന്‍റും ചിന്തിപ്പിക്കുന്നു.

kichu / കിച്ചു said...

പോസ്റ്റ് വായിച്ച എല്ലാവര്‍ക്കും നന്ദി. സംഭവം നടന്നിട്ടു വര്‍ഷം ഒന്നു കഴിഞ്ഞെങ്കിലും നസ്രുദ്ദീന്‍ ഇന്നും നീറുന്ന ഓര്‍മയാണ്.

അഞ്ചല്‍ക്കാരന്‍ said...

ചില കുറിപ്പുകള്‍ അങ്ങിനെയാണ്. വായിച്ച് കഴിഞ്ഞാല്‍ വായിയ്ക്കണ്ടായിരുന്നു എന്നു തോന്നും. ഓര്‍ക്കാന്‍ ആഗ്രഹിയ്ക്കാത്ത പലതും ഓര്‍മ്മയിലേയ്ക്ക് കൊണ്ടു വരുവാന്‍ ഇങ്ങിനെയുള്ള ചില അനുഭവ കുറിപ്പുകള്‍ കാരണമാകാറുണ്ട്. നസ്രുദ്ദീന്റെ മടങ്ങി പോക്ക് അങ്ങിനെ ചിലതിലേയ്ക്ക് മനസ്സിനെ മടക്കി.

ഒരു ബന്ധു. ഒമാനിലെ ആറു വര്‍ഷത്തെ ജീവിതത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തി. സന്തോഷത്തോടെ ആറു മാസം കഴിഞ്ഞു തിരിച്ചു പോകാന്‍ വന്ന ഭര്‍ത്താവിന്റെ പെട്ടികള്‍ ശുഷ്കമാണെന്നു കണ്ട ഭാര്യ പിറ്റേന്നു മുതല്‍ പരിഭവവും പയ്യാരവും തുടങ്ങി. വന്നു മൂന്നാം ദിനം സന്ധ്യയ്ക്ക് കവലയില്‍ വെച്ച് കാണുമ്പോള്‍ അദ്ദേഹം തീര്‍ത്തും നിരാശനായിരുന്നു.

“നാളെ മടങ്ങുകയാണ്..ഇവിടെ എന്നെ ആര്‍ക്കും വേണ്ട.”

സമാധാനിപ്പിയ്ക്കാന്‍ വാക്കുകള്‍ ഇല്ലായിരുന്നു. അത്രയ്ക്കും അശക്തമായിരുന്നു അദ്ദേഹത്തിന്റെ ശരീര ചേഷ്ടകള്‍. ഒന്നു കൂടി ചേര്‍ത്ത് പുള്ളി തിരിഞ്ഞു നടന്നു.

“ഇന്നി ഞാന്‍ മടങ്ങി വരില്ല.”

പിറ്റേന്ന് തന്നെ അദ്ദേഹം തിരിച്ചു. ചിലവു ചുരുക്കാന്‍ ട്രെയിനില്‍ മുംബൈയ്ക്ക്. അവിടെ നിന്നും ഒമാ‍നിലേയ്ക്ക്. അദ്ദേഹം പോയി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആ വാര്‍ത്തയെത്തി.

ഒമാനില്‍ എയര്‍പോര്‍ട്ടില്‍ നിന്നും വാസസ്ഥലത്തേയ്ക്ക് പോവുകയായിരുന്ന പിക്കപ്പ് ട്രെയിലറുമായി കൂട്ടിയിടിച്ച് ഒരു മലയാളി മരിച്ചു.

ആ മലയാളി എന്റെ ബന്ധുവായിരുന്നു. അല്ല ചങ്ങാതിയായിരുന്നു. ടാക്സിയില്‍ പോകാനുള്ള പണം തികയാതെ വന്നതിനാല്‍ അദ്ദേഹം പിക്കപ്പില്‍ കയറി പോവുകയായിരുന്നു.

എങ്ങിനെയായാലും പിന്നെ അദ്ദേഹം നാട്ടിലേയ്ക്ക് വന്നതേയില്ല. ഒമാനില്‍ തന്നെയായിരുന്നു അദ്ദേഹത്തിനു അവകാശപ്പെട്ട മണ്ണും.

കുഞ്ഞന്‍ said...

കിച്ചുത്താ..

നൊമ്പരപ്പെടുത്തുന്ന ഒരേട്. ജീവിതം ഒരു കുമിളപോലെയാണ് അത് എപ്പൊ വേണമെങ്കിലും പൊട്ടാം,പക്ഷെ, എന്നാല്‍ മനുഷ്യന്‍ ചൊറിത്തവള ഏറുപിടിച്ച് ലോ‍ഡുംവണ്ടിയുടെ മുന്നില്‍ വന്നുനിന്ന് മസിലുകാണിച്ചുള്ള നില്‍പ്പുപോലെ നില്‍ക്കുന്നു...

എന്തായാലും ഇങ്ങനെയൊരു മടക്കം ഒരു പ്രവാസിക്കും ഉണ്ടാകാതിരിക്കട്ടെ...

Shelly Joseph said...

vayichappam sankadam thonni... jeevithathil othiri thavana morturiyil kidakkunna shareerangaleyum ambulancil irikkunna shareerangaleyum kandittunde... ithu vare ingane onnu anubhavichittilla enkilum ee blog vayichappam thottaduthu arinjathu pole.... valare nannayirikkunnu...nalla bhasha... ezhuthanulla kazhivu dhaivam thannittunde....thudarnnum ezhuthuka..... dhaivam anugrahikkatte...

അഗ്രജന്‍ said...

ഈ പോസ്റ്റ് വായിച്ച് കമന്റുമിട്ട് വിൻഡോ അടയ്ക്കുമ്പോൾ നസ്രുദ്ദീനെ നാം മറയ്ക്കും... അതാണ് നാമുൾപ്പെടുന്ന ലോകം... അങ്ങിനെയല്ലായിരുന്നു എല്ലാകാര്യങ്ങളുമെങ്കിൽ എത്ര നന്നായിരുന്നു...

Kaithamullu said...

ജീവിതത്തില്‍ സമാനാനുഭവത്തിലൂടെ കടന്ന് വന്നിട്ടുള്ളതിനാല്‍ വായിച്ച് തീര്‍ക്കാന്‍ ബദ്ധപ്പെടേണ്ടി വന്നൂ, കിച്ചൂസെ!

അനില്‍ശ്രീ... said...

വായിച്ചു... ഒരു പ്രവാസിയും ഒരിക്കലും ആഗ്രഹിക്കാത്ത തരത്തിലുള്ള ഒരു മടങ്ങിപ്പോക്ക്...

ചിലര്‍ പ്രാരാബ്ദങ്ങള്‍ കൊണ്ട് വര്‍ഷങ്ങളോളം ഇവിടെ തുടരുന്നു. ചിലരാകട്ടെ കിട്ടുന്ന കാശ് നിന്നു പോകുമല്ലോ എന്നോര്‍ത്ത് തുടരുന്നു. എങ്കിലും എല്ലാവരും ഒരു മടങ്ങിപ്പോക്ക് ആഗ്രഹിക്കുന്നു... പക്ഷേ ചിലര്‍ ഇങ്ങനെ മടങ്ങിപ്പോകുന്നു..

ഇവിടെ പോലും സംഘടനകളുടെ പേരിലും സമുദായങ്ങളുടെ പേരിലും തമ്മില്‍ പോരടിക്കുന്നവരെ കാണുമ്പോള്‍ ദേഷ്യം തോന്നിയിട്ടുണ്ട്..

Ziya said...

വളരെ നല്ല എഴുത്ത്...
വളരെ നല്ല പോസ്റ്റ്...

നജൂസ്‌ said...

ജീവിതം തന്നെ തിരിച്ച്‌പോക്ക്‌ നിര്‍ബന്ധമായ ചെറിയൊരു പ്രവാസമല്ലേ. ഓര്‍മ്മകളില്‍ അവരിപ്പെഴും കുടിയിരിക്കുന്നത്‌ നന്മയല്ലാതെ മറ്റെന്താണ്.

സൂത്രന്‍..!! said...

എന്‍റെ കുമാരട്ടനെ പോലെ ... ശരിക്കും ഓര്‍ത്തുപോയി കുമാരട്ടനെ

Nirar Basheer said...

kullu nafsin daa'kathil mouth...

കരുണാവാരിധിയായ നാഥ്ന്റെ അടുത്ത്‌ പോയ നസൃധീന്റെ മോക്ഷത്തിനായി പ്രാര്ഥിക്കുന്നു..

അല്ലാഹുമ്മ ജാബില്‍ കബരന്‍ ജമ്മ്ബയിന്‍......

Vellayani Vijayan/വെള്ളായണിവിജയന്‍ said...

കിച്ചുവിന്റെ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സില്‍ ഒരാളല്‍.
ആശംസകള്‍..............
വെള്ളായണി

nandakumar said...

കാലം മായ്ക്കാത്ത മുറിവുകളില്ല എന്നിരിക്കിലും ചില നൊമ്പരപ്പാടുകള്‍ കുറേ നാള്‍ കൂടീ ഇങ്ങിനെ നീറിനോവിക്കും. ഈ ഓര്‍മ്മക്കുറിപ്പ് കുറേ നേരം കൂടി ഒരു നീറ്റലായി നില്‍ക്കും...

ഉപാസന || Upasana said...

സങ്കടപ്പെടുത്തി
:-(
ഉപാസന

Anonymous said...

വരും നാളുകളില്‍.... ഒരു പക്ഷേ ഞാനും നിങ്ങളും ഇതേ വഴി പോയേക്കാം......"
അങനേ എങ്ക്യില്യും ഒന്നു പൊയാല്‍ മതീയായീരുന്നു .....

BK said...

വരും നാളുകളില്‍.... ഒരു പക്ഷേ ഞാനും നിങ്ങളും ഇതേ വഴി പോയേക്കാം......"
അങനേ എങ്ക്യില്യും ഒന്നു പൊയാല്‍ മതീയായീരുന്നു .....

കരീം മാഷ്‌ said...

ഈയിടെ സങ്കടമുള്ളതു കേള്‍ക്കാനും വായിക്കാനും ഇഷ്ഗ്ഗ്ടമില്ല.
എനിക്കും വരുമെന്നതറിയാം.
പക്ഷെ സന്തോഷിച്ചു മരിക്കണമെന്നു ആഗ്രഹിക്കും.
പക്ഷെ ഒരു പല്ലു വേദന വരുമ്പോഴേക്കു മരണത്തെ പറ്റി ചിന്തിക്കും.
ഇതു വായിച്ചു ആശംസിക്കാനും സാധിക്കില്ലല്ലോ?
എഴുതുക.
മരണഭയം ഊണ്ടാക്കുന്നതു നല്ലതാണ്‌.
തിന്മ കുറഞ്ഞു കിട്ടും

Unknown said...

ശരിക്കും ഒരു ടച്ചിംഗ് ആയ സംഭവം. മനസ്സില്‍ നിന്ന് മായാതെ വേദനിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു ഒരുപാട് നസുറുദ്ദീന്‍ ഇനിയും ഇത് പോലെ.....

ഗുപ്തന്‍ said...

നോവ് അനുഭവിപ്പിക്കുന്ന എഴുത്ത് ..

ഈ വാര്‍ത്ത കണ്ടിരുന്നോ... ഇത്രയേ ഉള്ളൂ ജീവിതം. :(

Unknown said...

വാഴക്കോടനെഴുതിയ കത്ത് വായിച്ചത് മനസ്സില്‍ നിന്നു മായിച്ച് കളഞ്ഞത് പോലെ ഇതും മായിച്ചു കളയും. ഇതിഷ്ടപ്പെടാത്തത് കൊണ്ടല്ല. വേദനിപ്പിക്കുന്ന ചില സത്യങ്ങള്‍ക്ക് നെരെ കണ്ണിറുക്കുയടക്കുന്നത് പോലെ.

"അപ്പുറത്ത് കണ്ടെയ്നറില് നിന്ന് പാലറ്റുകള് ഇറക്കിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് അയാള് കണ്ടത് ഒരു പാലറ്റ് മുകളില് നിന്നു മറിഞ്ഞു വീഴാറയിരിക്കുന്നു. വീണാല് താഴെനില്‍ക്കുന്നവന് അടിയിലാ‍വും. ഓടിച്ചെന്നതാ അവനെ രക്ഷിക്കാന്...!"

ഈ വരി എന്നെ അധികം വേദനിപ്പിക്കുന്നു. അങ്ങിനെ ഒരു രംഗം കണ്ട് വിളിച്ചു കൂവുമെന്നല്ലാതെ നസ്രൂദീനെപോലെ ഓടിച്ചെല്ലാന്‍ എനിക്കു കഴിയില്ല എന്നത് കൊണ്ടാണത്.

സന്തോഷ്‌ പല്ലശ്ശന said...

നൊബരമൂണര്‍ത്തുന്നു
ഇഷ്ടപ്പെട്ടു ഈ എഴുത്ത്‌....

അനിലൻ said...

അന്നു വരെ ഈ ജോലി ചെയ്തിരുന്ന ഒരു പരിചയക്കാരന്‍ മൂന്നാല് ദിവസങ്ങള്‍ക്ക് ശേഷം അതു വഴി തന്നെ തണുത്തുറഞ്ഞ് പോകുന്നത് കണ്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട്.

:(

വാഴക്കോടന്‍ ‍// vazhakodan said...

കിച്ചുത്താ,(പകലന്‍ വിളിച്ചാല്‍ പിന്നെ എനിക്കും വിളിക്കാം)
ഇത് പോലെ എത്ര മരണങ്ങള്‍, റോഡ്‌ അപകടങ്ങളില്‍ പിടഞ്ഞു തീരുന്ന ജീവനുകള്‍ എത്ര ദിവസം കാണേണ്ടി വരുന്നു. ഒരാള്‍ ഇവിടെ മരിച്ചു വീഴുമ്പോള്‍ അതിന്റെ അലയൊലികള്‍ എത്രപേരുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നു. ചിന്തിച്ചാല്‍ ഒരു അന്തവും ഇല്ല. പോകുന്നിടത്തോളം പോകട്ടെ.

ഒരിക്കല്‍ നാട്ടില്‍ വെച്ച്, ത്രിശ്ശൂര്‍ന്നു മടങ്ങി വരുമ്പോള്‍ ഒരു ആംബുലന്‍സ് വെറുതെ ശ്രദ്ധിച്ചു. ആ ആംബുലന്‍സ് ചെന്ന് നില്‍ക്കുന്ന ആ വീട്ടില്‍ നിന്നും ഉയരുന്ന നിലവിളികള്‍,തേങ്ങലുകള്‍..അങ്ങിനെ ചിന്തിച്ചു വീട്ടിലേക്കു എത്തിയപ്പോള്‍, ആ ആംബുലന്‍സ് വന്നു നിന്നത് ഞങ്ങളുടെ തറവാടിന്റെ മുന്‍പിലായിരുന്നു. ബാപ്പയുടെ സഹോദരന്റെ വിയോഗം. മൂന്നുമാക്കളില്‍ ഇളയകുട്ടിയ്ക്ക് പ്രായം പത്തു മാസം. എന്റെ കുറെ ദുഃഖങ്ങള്‍ ഞാന്‍ അന്ന് കരഞ്ഞു തീര്‍ത്തു.
മരണത്തെ നാം മനസ്സിലാക്കിയാല്‍ ഇവിടെ വിദ്വേഷങ്ങള്‍ ഉണ്ടാകില്ല എന്നെനിക്ക് ഉറപ്പാണ്...മടക്കം അത് അനിവാര്യമാണ്. നല്ല പോസ്റ്റ്‌.

കുറുമാന്‍ said...

പറയുവാന്‍ വാക്കുകളില്ല......

ഇന്നു ഞാന്‍ നാളെ നീ.......എത്ര വാസ്തവം.

ലേഖാവിജയ് said...

ഏതു നാട്ടിലും മനുഷ്യന്റെ കാര്യം ഇങ്ങനൊക്കെ തന്നെയല്ലേ കിച്ചൂ? മരണത്തിനെന്തു സ്വദേശം എന്തു വിദേശം?:(

ശ്രീ said...

ശരിയാണ് ചേച്ചീ... ഒരിയ്ക്കല്‍ എല്ലാവര്‍ക്കും അനിവാര്യമല്ലേ ഈ യാത്ര? ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍...

നസ്രുദ്ദീന്റെ ഓര്‍മ്മകള്‍ മനസ്സില്‍ ഒരു നോവായി ബാക്കിയാകുന്നു.

kichu / കിച്ചു said...

എന്റെ ഈ ഓര്‍മയും, ഓര്‍മപ്പെടുത്തലും അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ തന്നെ അനുഭവിച്ചറിഞ്ഞ എല്ലാ സുഹൃത്തുക്കല്‍ക്കും ഒരിക്കല്‍കൂടി നന്ദി.

പിന്നെ അന്നോണി മാഷും ബി കെയും (രണ്ടും ഒരാള്‍ തന്നെ) - “അങനേ എങ്ക്യില്യും ഒന്നു പൊയാല്‍ മതീയായീരുന്നു .....“ ആത്മഗതമാണോ‍ാ !!!

|santhosh|സന്തോഷ്| said...

കൊളുത്തിവലിക്കുന്നൊരു നോവോടെ നൊമ്പരപ്പെടൂത്തുന്ന ഓര്‍മ്മയായി!!
(മിതത്വമാര്‍ന്ന രീതിയില്‍ എഴുതിയിരിക്കുന്നു)

വര്‍ണ്ണക്കടലാസ്സ്‌ said...

ഒരു മടക്കയാത്ര ഏവര്‍‌ക്കും‌ അനിവാര്യം‌. ജീവിതം‌ അങ്ങനെയൊക്കെതന്നെ. ഒരു തുള്ളിജീവിതവുമായി നടക്കുന്ന നമുക്കെല്ലാം നസ്രുദീന്‍‌ ഒരോര്‍‌മ്മപ്പെടുത്തല്‍‌ മാത്രം. അതു പങ്കുവെച്ചതിനു നന്ദി.

സുനില്‍‌കൃഷ്ണന്റെ കമന്റ് ഒരു കഥകൂടി തന്നു..

Visala Manaskan said...

ഇഷ്ടപ്പെട്ടു.

പിന്നെ, ശരിയാണോ എന്നറിയില്ല. ജീവിതത്തിന്റെ പി & എല്‍ ഇല്‍ സന്തോഷം തോന്നിയത് മുഴുവന്‍ ലാഭങ്ങളും ദു:ഖങ്ങള്‍ നഷ്ടങ്ങളായുമാണ് കരുതുന്നത്.

അപ്പോള്‍ എന്താണോ എന്നെ കൂടുതല്‍ വിഷമിപ്പിക്കുന്നത്, അത് ഞാന്‍ ഒഴിവാക്കും. അല്ലെങ്കില്‍ സോള്‍വ് ചെയ്യും. അതിന് പറ്റാത്തത് ഞാന്‍ അങ്ങ് പോസറ്റീവായെടുക്കും.

ഇഷ്ടമുള്ളവര്‍ മരിച്ചുപോയതിലെ നഷ്ടമോര്‍ത്ത് ഞാന്‍ വിഷമിക്കാറുണ്ട്, വേണം ന്ന് വച്ചിട്ടല്ല, കണ്ട്രോള്‍ പോയിട്ട്. മറ്റൊരു കഴിവു കേട്!

കോടാനുകോടി ആളുകള്‍ മരിച്ച് പോയി. 2200 ആകുമ്പോള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആരും അന്നുണ്ടാവില്ല.

നമുക്കോരുത്തര്‍ക്കും മിസ്സായിപ്പോയ ചാന്‍സുകള്‍ പലതും മിസ്സായില്ലായിരുന്നെങ്കില്‍... ഞാനൊക്കെ എന്നേ ഡെഡ് ബോഡി ആവേണ്ടതായിരുന്നു?

നസിറുദ്ദീന്‍ ബായി ഭാഗ്യവാന്‍. ആള്‍ടെ ഉത്തരവാദിത്ത്വങ്ങള്‍ നിറവേറ്റി, മകനെ ഇവിടെ കൊണ്ടുവന്ന് പണിയും പഠിപ്പിച്ച് ബാഡ് ടൈം തുടങ്ങും മുന്‍പേ ആള്‍ സ്കൂട്ടായില്ലേ?

‘ഠേ’ ന്നൊരു സൌണ്ട് മാത്രേ കേട്ടിരിക്കൂ ആള്‍. ‘എന്താ ഇവിടെ സംഭവിച്ചേ??’ എന്ന് പോലും മനസ്സിലായിട്ടുണ്ടാവില്ല.

പിന്നെ, ഇവിടന്ന് ബോക്സില്‍ പോണത്. അതിനും ഒരു അന്തസ്സില്ലേ കിച്ചൂ?

100-125 വയസ്സ് വരെയൊക്കെ ജീവിച്ച്, ചില ഇംഗ്ലീഷ് സിനിമകളിലെ ജീവികളെപ്പോലെയായി നരകിച്ച് ചാവുന്നതിലെന്ത് രസം. പരമ ബോറ്!

ഒരു സെക്കന്റ് പോലും സങ്കടപ്പെടാന്‍ എനിക്ക് സൌകര്യം ഇല്ല. അപ്പോഴോ? (ദൈവമേ... ഒരു ആവേശത്തിന് പറഞ്ഞതാണ്, ഡോണ്ടൂ ഡോണ്ടൂ.. പണി തരല്ലേ..)

Ashly said...

ഈ വിശാലന്‍ എന്തിനാ പോസ്ടുന്നെ ? ഇങ്ങനെ ഒന്നോ രണ്ടോ പാരഗ്രാഫ് അല്ലെങ്ങില്‍ കമന്റ്‌ മതിയല്ലോ ? ഫുള്‍ അടിച്ചു നിരപ്പാക്കി !!!

kichu / കിച്ചു said...

എന്റെ ആഷ് ലീ

ആ‍ ചുള്ളന്‍ ജീവിച്ചു പൊക്കോട്ടെ അടി പൊളിയായി. ഇപ്പൊ പുതിയ പ്രാഡൊ ഓടിച്ചാ നടപ്പ്.

അവന്റെ ഒരു സമയം:)

മുസാഫിര്‍ said...

അറിഞ്ഞു കൊണ്ടല്ലെങ്കിലും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ വെടിയുക എന്ന മഹത്തായ കാര്യമാണ് നസ്രുദ്ദീന്‍ ഭായ് ചെയ്തത്.വിവരണം മനസ്സില്‍ തട്ടി.കാര്‍ഗോ വില്ലേജീല് പലവട്ടം പോയിട്ടുണ്ട്ങ്കിലും മനുഷ്യകാര്‍ഗോയെപ്പറ്റി ഓര്‍ക്കാന്‍ അവസരമുണ്ടായിട്ടില്ല..

jayanEvoor said...

മനസ്സില്‍ തട്ടും വിധം എഴുതി, കിച്ചു...

അഭിനന്ദനങ്ങള്‍!

Unknown said...

ശരിക്കും കണ്ണ് നിറഞ്ഞു പോയി...സത്യം...

ചന്ദ്രകാന്തം said...

തിരിച്ചുപോക്ക്‌ അനിവാര്യമെന്നൊക്കെ ആശ്വസിയ്ക്കാമെങ്കിലും..
:(

ഒരു വായനക്കാരന്‍ said...

വളരെ ഹൃദയസ്പൃക്കായി അവതരിപ്പിച്ചിരിയ്ക്കുന്നു.
ജീവിതത്തിലെ ഓരോ നിമിഷവും കൈവഴുതിപ്പോകുന്നതിനെ ഒരു ഭയപ്പാടോടുകൂടി നോക്കേണ്ടി വരുന്നു ചിലപ്പോഴെങ്കിലും.

(ഇന്നു ഞാന്‍ നാളെ നീ, ഇന്നു ഞാന്‍ നാളെ നീ
ഇന്നും പ്രതിദ്ധ്വനിയ്ക്കുന്നിതെന്നോര്‍മ്മയില്‍.. എന്നല്ലേ വരികള്‍ ? അക്ഷരത്തെറ്റൊഴിവാകാന്‍ മാത്രം പ്രശസ്തിയുണ്ടല്ലോ അവയ്ക്ക്‌. ഒന്ന്‌ തിരുത്തണേ. )

kichu / കിച്ചു said...

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

വായനക്കാരന്‍, തെറ്റു തിരുത്തുന്നുണ്ട്.

VEERU said...

veshamam thonetto...vaayichappol...!!

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

വരും നാളുകളില്‍.... ഒരു പക്ഷേ ഞാനും നിങ്ങളും ഇതേ വഴി പോയേക്കാം.............................................................

കിചൂ...........കരിനാക്കൊന്നു മല്ലല്ലോ.....അല്ലെ.....

ആറൂട്ടു മാറ്റിപ്പിടീക്കാന്‍ വേണ്ടിയാ.......

neeraja{Raghunath.O} said...

Hai...

Anonymous said...

angane oru cargo flightum kathu nilkendi vannittundu ..kannu nanayichu anubhavam ...bhavukangal iniyum ezhuthu ellam marannirikkunnavare enthenkilum ormippikkan vendi..........(rachaniyam)

വയനാടന്‍ said...

ഹ്രുദയ സ്പർശിയായ ഓർമ്മക്കുറിപ്പ്‌. വായിച്ചു തീർന്നിട്ടും ഒരു വരി മനസ്സിൽ തങ്ങിനിൽക്കുന്നു.
"വരും നാളുകളില്‍.... ഒരു പക്ഷേ ഞാനും നിങ്ങളും ഇതേ വഴി പോയേക്കാം......"

Anuroop Sunny said...

'നസ്രുദ്ദീന്‍'

ആരും അറിയാതെ ആരേയും അറിയിക്കാതെ ഇങ്ങനേയും ചില മഹാത്മാക്കള്‍.

വഴിയോരക്കാഴ്ച്ചയിലെ നസ്രുദ്ദീന്മാരെ ഇനിയും പരിചയപ്പെടുത്തുക.

★ Shine said...

എല്ലാവർക്കും എല്ലാം അറിയാം, പിന്നെ സൗകര്യം പോലെ ഒക്കെ അങ്ങോട്ടു മറക്കുന്നൂന്നു മാത്രം! ഗൽഫു നാട്ടിൽ വന്നു, കുറെ കാശുമായാൽ എല്ലാം നമ്മുടെ control ൽ അല്ലേ?

Rajeeve Chelanat said...

പെട്ടിയില്‍ നാട്ടിലേക്കു പോയ പലരെയും ഓര്‍മ്മിപ്പിച്ചു. സങ്കടപ്പെടുത്തി.

Faizal Kondotty said...

അല്പം ചിന്തിപ്പിക്കാന്‍ ഉതകുന്ന പോസ്റ്റ്‌ !

Lathika subhash said...

മനസ്സിൽ കൊണ്ടു.

chithrakaran:ചിത്രകാരന്‍ said...

മരണത്തിലേക്കാണെങ്കിലും ഭംഗിയായി യാത്ര പറയാന്‍ അയാള്‍ക്ക് കഴിഞ്ഞുവല്ലോ. സന്തോഷത്തോടെ യാത്രയയക്കാനും കഴിഞ്ഞു.
ഭാഗ്യവാന്‍.

ചാണക്യന്‍ said...

നൊമ്പരമുളവാക്കുന്ന പോസ്റ്റ്...

khader patteppadam said...

പോസ്റ്റ്‌ വായിച്ചപ്പോള്‍ ഒരു പ്രചോദനമുണ്ടായി. അത്‌ കവിതപോലെ എന്തോ ഒന്നായി കടലാസ്സിലേക്കു പകര്‍ത്തിയിട്ടുണ്ട്‌. 'യാത്ര' എന്ന പേരും കൊടുത്തു. ഈ പോസ്റ്റുമായി ഞാനങ്ങനെ കടപ്പെട്ടിരിക്കുന്നു. നന്ദി, വളരെ നന്ദി.

kichu / കിച്ചു said...

മനസ്സില്‍ കുറെനാളായി കൊണ്ടു നടന്നിരുന്ന നൊമ്പരത്തിന്റെ ഒരു കനലായിരുന്നു നസ്രുദ്ദീന്‍.

ആ സംഭവത്തിനു ശേഷം, ഓരോ തവണ ശവമഞ്ചവുമായി ആംബുലന്‍സ് എന്റെ മുന്നിലൂടെ പോകുമ്പോളും മനസ്സ് വല്ലാതെ അസ്വസ്തമാകും. പക്ഷേ, ഇതിവിടെ പകര്‍ത്തിയതില്‍ പിന്നെ, നിങ്ങളുടെ ഓരോരുത്തരുടെയും പ്രതികരണങ്ങള്‍ അറിഞ്ഞ് അനുഭവിച്ചതില്‍ പിന്നെ, ഒരു ശാന്തത ഫീല്‍ ചെയ്യുന്നുണ്ട്.

എന്നോടൊപ്പം ഈ നോവ് പങ്കുവെച്ച കൂട്ടുകാരേ...

നന്ദി, ആരോടു ഞാന്‍ ചൊല്ലേണ്ടൂ....

Sureshkumar Punjhayil said...

“ഇന്ന് ഞാന്‍ നാളെ നീ, ഇന്ന് ഞാന്‍ നാളെ നീ.."

Ashamsakal...!!!

ജെ പി വെട്ടിയാട്ടില്‍ said...

വായിച്ചു > മരുഭൂമിയിലെ സ്പന്ദനങ്ങള്‍.

നസ്രുദീന്‍ എന്ന മഹത് വ്യക്തിയുടെ ചലനങ്ങള്‍ മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു.
എല്ലാ പോസ്റ്റുകളും താമസിയാതെ എത്തി നോക്കാം.

സ്നേഹത്തോടെ

ജെ പി

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വരും നാളുകളില്‍....

ഒരു നുറുങ്ങ് said...

ഓര്‍മയിലെ ഗായകന്‍ റഫി സാഹെബിന്‍റെ ചില ഈരടികള്‍ ...“മര്‍ കര്‍ വാപസ് കോന്‍ ആയാ ഹെ,
മേ മര്‍..കര്‍ വാപസ് ആയാ..”
ഇതെഴുതിയത് ഉര്‍ദു കവി ശക്കില്‍ ബദായുനിയാണെന്നാണു
എന്‍റെ ഓര്‍മ..
നമ്മുടെ നസ്രുദ്ദിന്‍ ‘കിച്ചു’വിന്‍റെ വരികളിലൂടെ വീണ്ടും
തിരിച്ചു വന്നോ ? അപ്രകാരവും ചിലരുണ്ട്,മരിച്ചു
കഴിഞ്ഞു സ്മ്രുതികളില്‍ തിരിച്ചെത്തുമത്തരക്കാര്‍ !! വിശ്വ കവയിത്രി കമലാസുറയ്യക്ക് മാലോകരോട് യാത്രപറയേണ്ടി വന്നല്ലോ ‘സ്നേഹം’കാണിച്ചുകൊടുക്കാന്‍..
അതിര്‍ത്തിക്കപ്പുറമെങ്കിലും,ന്സ്രുക്കാന്‍റെ ആത്മാവിനു ശാന്തിസമാധാനം ലഭിക്കാന്‍ പ്രാര്‍ഥിക്കുന്നു..ശുഭം.

വിജയലക്ഷ്മി said...

നസരുദ്ദീന്റെ മഹാമ്നസ്കതയ്ക്ക് മുന്നില്‍ ശിരസ്സ്‌ നമിക്കുന്നു ..ഒരുപാടുകാര്യങ്ങള്‍ ഈ പോസ്റ്റിലൂടെ ഓര്‍മ്മിപ്പിച്ചു .

ഹരിയണ്ണന്‍@Hariyannan said...

അനുഭവങ്ങളില്‍ നിന്നെഴുതുന്നത് വായിക്കുന്നതിന്റെ സുഖം....

നന്ദി,ഇതിവിടെ പങ്കുവച്ചതിന്!

saleem said...

so touching madom.

yousufpa said...

എന്റെ ജാമാതാവിനെ യാത്രയാക്കിയത് ഇത്രടം ഓര്‍ത്തു പോകുന്നു. ആശാരിപ്പണിയായിരുന്നു. ടിയാന്‌.സഹജോലിക്കാരന്റെ ഉളിക്ക് താളം പിഴക്കുമ്പോള്‍ പുളിച്ച തെറി പറയും . അദ്ദേഹത്തിന്റെ ശവമന്ചം തീര്‍ക്കുന്ന സമയത്ത് അനേകം പിഴവുകളായിരുന്നു.അന്നേരം ഞാന്‍ ഓര്‍ത്തു മനസ്സില്‍ പറഞ്ഞു. ഹേ പാക്കിസ്താന്‍കാരാ....താളം പിഴക്കാതെ മന്ചം തീര്‍ക്കൂ. അദ്ദേഹത്തിന്റെ ആത്മാവ് ഒരു പക്ഷെ താങ്കളെ ശപിച്ചേക്കും .

മരണവും അപകടവും നമുക്ക് ചൊല്ലുവാന്‍ പടച്ചവന്‍ നമുക്ക് പഠിപ്പിച്ചിട്ടില്ലേ അത് നമുക്ക് ചൊല്ലാം "ഇന്നാ ലില്ലാ വ ഇന്നാ ഇലൈഹി റാജിഊന്‍"(തീര്ച്ചയായും അല്ലാഹുവിങ്കലേക്കാണ്‌ മടക്കം )

Muralee Mukundan , ബിലാത്തിപട്ടണം said...

യാത്രപറച്ചിലും,അന്ത്യ്യയാത്രയും കഴിഞ്ഞായല്‍ക്കാരന്‍ പോയെങ്കിലും,മനസ്സില്‍ ആ നൊമ്പരത്തിന്‍ യാത്ര ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നൂ.....

ജസീര്‍ പുനത്തില്‍ said...

NANNYITTUND... AVASAANAM ORU VISHAMAM.......

മുരളി I Murali Mudra said...

മനസ്സില്‍ ഒരു നൊമ്പരമുണര്‍ത്തി...
എല്ലാം നമ്മുടെ ഒക്കെ അനുഭവങ്ങള്‍...
കാണുന്നതും കേള്‍ക്കുന്നതും..
വളരെ നന്നായി എഴുതി...
ആശംസകള്‍..

Areekkodan | അരീക്കോടന്‍ said...

ഇന്ന് ഞാന്‍ നാളെ നീ

ഒരു നുറുങ്ങ് said...

ഒരു സുസ്മ്രുതി....

സഹവാസി said...

ഈ നസ്രുദ്ദീന്‍ സംഭവം ശരിക്കും കരളലിയിക്കുന്നതയിരുന്നു.

Anil cheleri kumaran said...

ഒരുപാടിഷ്ടപ്പെട്ടു ഈ എഴുത്ത്.

Sabu Kottotty said...

ഹൃദയ സ്പര്‍ശിയായ എഴുത്ത്....

kichu / കിച്ചു said...

നന്ദി.. നന്ദി.. വീണ്ടും വീണ്ടും..
വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും..

poor-me/പാവം-ഞാന്‍ said...

പുതിയ പൊസ്റ്റ് അണ്‍ ലോഡ് ചെയ്യാത്തതെന്തേ?

ദിനേശന്‍ വരിക്കോളി said...

വായിച്ചു... -അനുഭവങ്ങള്‍ പങ്കുവച്ചല്ലോ -
ആശംസകള്‍..

skcmalayalam admin said...

nannayirikkunnu,.....

jyo.mds said...

‘കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍‘-
വിധി

Umesh Pilicode said...

നന്നായി

pandavas... said...

കിച്ചു ചേച്ചീ,
രണ്ടാമതും വായിച്ചു...

നന്നായിരിക്കുന്നു.

പിന്നെ എനിക്ക് ചാറ്റ് റിക്ക്യസ്റ്റ് കിട്ടിയില്ലാട്ടോ..
vingishk@gmail.com

suraj::സുരാജ് said...

അഭിനന്ദനങ്ങൾ കിച്ചു...

Basheer Vallikkunnu said...

രംഗബോധമില്ലാത്ത കോമാളി എന്നല്ലേ പറയാറ്‌..

ഭായി said...

എഴുതി ഭയപെടുത്തി....!!!
അല്ലെങ്കിലും..എന്നും നാം ഭയപെടേണ്ട കാര്യം തന്നെയാണിത്...!!

നല്ല എഴുത്ത്!
പിന്നീട് കണ്ടില്ല...?

റോസാപ്പൂക്കള്‍ said...

വളരെ നല്ല പോസ്റ്റ്...
സങ്കടം തോന്നി...മനുഷ്യന്‍ കാര്‍ഗോ ആയി തിരികെ നാട്ടില്‍ പോകുക...

റോസാപ്പൂക്കള്‍ said...

വളരെ നല്ല പോസ്റ്റ്...
സങ്കടം തോന്നി...മനുഷ്യന്‍ കാര്‍ഗോ ആയി തിരികെ നാട്ടില്‍ പോകുക...

എറക്കാടൻ / Erakkadan said...

സങ്കടം വരുത്തുന്ന പോസ്റ്റ്‌

കുഞ്ഞായി | kunjai said...

സങ്കടം തോന്നി ചേച്ചീ
പാവം നസീറുദ്ദീൻ,നല്ല മനുഷ്യനായിരുന്നു ,അതുകൊണ്ടാ കൂടുതൽ പരീക്ഷണങ്ങളൊന്നുമില്ലാതെ ഫ്ലൈറ്റ് കയറിയത്..

ചായപ്പൊടി ചാക്കോ said...

100 :)

touching

lekshmi. lachu said...

ഈ കൊച്ചു ജീവിതം എന്താണു നമ്മെ പഠിപ്പിയ്ക്കുന്നത്? മരിയ്ക്കുവോളം പ്രണയിക്കുക, സ്നേഹിയ്ക്കുക.ഓരോ നിമിഷവും മരണം പതിയിരിയ്ക്കുന്നു
sunil krishnan parajathu njaan kadam edukkunu..nashta peduna oro nimishavum thirike labikkayilla ...aarum athorkkunu polum ellya.parasparam ,kalahichum,vetti pidichum enthu nedunnu?enthu kondu pokunnu?ariyilla..enthinokkayo vendi alayunnu..
aashamsakal..

Kunjipenne - കുഞ്ഞിപെണ്ണ് said...

ഹ..ഹ..അത്‌ നമ്മുടെ കൂടെപിറപ്പല്ലെ....

wayanadan said...

Dear Friend
ഡിസംബര്‍ പതിനൊന്നാം തിയ്യതി രാവിലെ പത്തരക്ക് എന്‍റെ പുസ്തകം "വയനാടന്‍ രാമായണം(published by current books,thrissure,Rs.120)കവി കെ. സച്ചിദാനന്ദന്‍ പ്രകാശനം ചെയ്യുകയാണ് .കാലിക്കറ്റ്‌ ഇന്റര്‍നാഷണല്‍ ബുക്ക്‌ ഫയറില്‍ വെച്ചാണു(അരയിടത് പാലം മൈതാനം) പ്രകാശനം. ചടങ്ങില്‍ ഡോക്ടര്‍ രാം പുനിയനി അദ്യക്ഷത വഹിക്കും.പി .പി .സത്യന്‍ പുസ്തകം പരിചയപെടുതും.ശൈജല്‍ കെ .സി .പുസ്തകം ഏറ്റുവാങ്ങും. താങ്ങള്‍ നിര്‍ബന്ടംയും
പങ്കെടുക്കണം .
സ്നേഹപൂര്‍വ്വം,
ഡോക്ടര്‍ അസീസ്‌ തരുവണ
9048657534

wayanadan said...

Dear Friend
ഡിസംബര്‍ പതിനൊന്നാം തിയ്യതി രാവിലെ പത്തരക്ക് എന്‍റെ പുസ്തകം "വയനാടന്‍ രാമായണം(published by current books,thrissure,Rs.120)കവി കെ. സച്ചിദാനന്ദന്‍ പ്രകാശനം ചെയ്യുകയാണ് .കാലിക്കറ്റ്‌ ഇന്റര്‍നാഷണല്‍ ബുക്ക്‌ ഫയറില്‍ വെച്ചാണു(അരയിടത് പാലം മൈതാനം) പ്രകാശനം. ചടങ്ങില്‍ ഡോക്ടര്‍ രാം പുനിയനി അദ്യക്ഷത വഹിക്കും.പി .പി .സത്യന്‍ പുസ്തകം പരിചയപെടുതും.ശൈജല്‍ കെ .സി .പുസ്തകം ഏറ്റുവാങ്ങും. താങ്ങള്‍ നിര്‍ബന്ടംയും
പങ്കെടുക്കണം .
സ്നേഹപൂര്‍വ്വം,
ഡോക്ടര്‍ അസീസ്‌ തരുവണ
9048657534

Manoraj said...

athe etharam ormakalanu oru pakshe nammute ahangarathinu alpamengilum katinjanitunnath.. alle? valare touching..

Irshad said...

നല്ല ഓര്‍മപ്പെടുത്തല്‍ .....