ഇത് എന്റെ ഉമ്മ
അദ്ധ്യാപക ജീവിത്തിന്റെ മുക്കാല്‍ സമയവും തന്റെ വിദ്ധ്യാര്‍ത്ഥികള്‍ക്കായി അക്ഷരാര്ത്ഥ്ത്തില് ഉഴിഞ്ഞു വെച്ച ബുഷറ ടീച്ചര്‍.
1992-ല്‍ ഏറ്റവും നല്ല അദ്ധ്യാപികക്കുള്ള ദേശീയ അവാര്‍ഡ് രാഷ്ട്രപതി ശ്രീ ശങ്കര്‍ദയാല്‍ ശര്‍മയില്‍ നിന്നും സ്വീകരിക്കുന്നു.
അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം നടന്ന ഒരു സ്വീകരണച്ചടങ്ങില്‍ ഉമ്മയെ വളരെ അടുത്തറിയാവുന്ന ഒരു വിശിഷ്ട വ്യക്തിയുടെ അനുസ്മരണമിങ്ങനെയായിരുന്നു…..
“അവാര്‍ഡുകള്‍ കൊടുക്കുന്നതും.. കൊടുക്കപ്പെടുന്നതും, കിട്ടുന്നതും, പിടിച്ചു വാങ്ങുന്നതും,നിരസിക്കുന്നതുമെല്ലാം നാം കേള്‍ക്കാറുണ്ട്… കാണാറുണ്ട്. അതിന്റെ കോലാഹലങ്ങളും പിന്നാമ്പുറ കഥകളുമെല്ലാം നമ്മെ പലപ്പോഴും ലജ്ജിപ്പിക്കാറുമുണ്ട്… എന്നാല്‍ ഇന്ന് ബുഷറ ടീച്ചര്‍ക്ക് ഈ അവാറ്ഡ് ലഭിച്ചതിലൂടെ അവാര്‍ഡ് തന്നെ സ്വയം ബഹുമാനിതമാവുന്ന കാഴ്ച്ചയാണ് ഞാന്‍ കാണുന്നത്….. ഇക്കാലത്ത് തികച്ചും വിരളമായി മാത്രം കാണാവുന്ന ഒന്ന്“
എന്നും ഒരു നിഴല്‍ പോലെ ഉമ്മയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂടെയുണ്ടയിരുന്ന എന്റെ കണ്ണില്‍ പൊഴിഞ്ഞ സന്തോഷക്കണ്ണീരിന്റെ ഉപ്പ് ഇപ്പൊഴും എനിക്ക് നാവിലറിയാം.
കേരള ഗവണ്മെന്റ് സര്‍വീസില്‍ പ്രധാന അദ്ധ്യാപികയായ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീ എന്ന ബഹുമതി ബുഷറ ടീച്ചറിനു സ്വന്തം.
അങ്ങേയറ്റം താഴെക്കിടയില്ക്കിടന്നിരുന്ന ഒരു ഗവ. ലോവര്‍ പ്രൈമറി സ്കൂളിനെ ജില്ലയിലെ ഏറ്റ്വും നല്ല സ്കൂളാക്കി ഉയര്‍ത്താനും റിട്ടയര്‍ ചെയ്യുന്നതു വരെ അതു നിലനിര്‍ത്താനുമുള്ള അദ്ധ്വാനം ല്ലറയായിരുന്നില്ല. വളരെ പാവപ്പെട്ട കുട്ടികള്‍ മാത്രം പഠിക്കുന്ന ഇവിടെ അവര്‍ക്കുള്ള ഉച്ച ഭക്ഷണവും, പുസ്തകവും യൂണിഫോമും സൌജന്യമായിരുന്നു. അതിനുള്ള പൈസ ഗവ,. ഗ്രന്റായിരുന്നില്ല, നല്ലവരായ നാട്ടുകാറ്രുടെ സഹകരണമയിരുന്നു. അതിനു പിന്നിലെ ശക്തി ഉമ്മയും. ചിലപ്പോഴൊക്കെ ആ ഉച്ച ഭക്ഷണം മാത്രമായിരുന്നു പല കുട്ടികളുടേയും ഒരു ദിവസത്തെ അന്നം.
ഇത് ഔദ്യൊഗിക ജീവിതതിന്റെ മുഖം. പക്ഷേ വ്യക്തി ജീവിതവും വ്യത്യസ്ഥമായിരുന്നില്ല. സ്വന്തം കാര്യം മറന്നു എന്നും മറ്റുള്ളവര്‍ക്ക് ഉപകാരിയാവുക എന്നായിരുന്നു ജീവിത വ്രതം തന്നെ. എല്ലാത്തിനും ശക്തിയായി, കരുത്തായി, പിന്നില്‍ ഉപ്പയും.
അരോടും പരിഭവമില്ലാതെ, വെറുപ്പില്ലാതെ, എന്നും എല്ലാവര്ക്കും സഹായമായി നിലകൊള്ളുന്ന, മക്കളെയും അതിനായി പ്രേരിപ്പിക്കുന്ന രണ്ടു പേര്.
ഇനിയുമൊരു ജന്മം ഉണ്ടോ എന്നറിയില്ല……… ഉണ്ടെങ്കില്‍ അതു മനുഷ്യജന്മമാണെങ്കില്‍….ഈ ഉപ്പയുടെയും ഉമ്മയുടെയും മകളായി പിറക്കാന്‍ ഭാഗ്യമുണ്ടകണമെന്ന പ്രാര്ത്ഥ്ന മനസ്സിലുറയുന്നു.
കൈക്കുഞ്ഞായി അമ്മയുടെ മടിയില്‍ ഇരിക്കുന്നത് എന്റെ ഉമ്മ,1938-39 തില്‍ എടുത്ത ചിത്രം എന്റെ ഒരു അമൂല്യ സ്വത്താണ്.
ആ ഉമ്മയുടെ കയ്യിലിരിക്കുന്നത് ഞാന്‍
18 comments:
വളരെ പാവപ്പെട്ട കുട്ടികള്‍ മാത്രം പഠിക്കുന്ന ഇവിടെ അവര്‍ക്കുള്ള ഉച്ച ഭക്ഷണവും, പുസ്തകവും യൂണിഫോമും സൌജന്യമായിരുന്നു.
ആലുവക്കാരി എന്ന് പറയുന്നതാകും നല്ലത്.. ഈ ആലുവക്കരുനു അഭിമാനിക്കാമല്ലോ ...
ടെമ്പ്ളേറ്റ് ലഘുവാക്കുമോ? ദാ, റെന്‍ഡര്‍ ചെയ്യുന്നതിന്റെ സ്ക്രീന്‍ ഷോട്ട് ഇങ്ങനെയാണു്
ഈ പരിചയപെടുത്തലിനു പത്തരമാറ്റ്. നന്ദി. ഇത്തരം ബുഷറമാരേയാണ് ലോകത്തിനാവശ്യം.
ബുഷറടീച്ചര്ക്കും, ടീച്ചറുടെ മോള്‍ക്കും, മോളുടെ മക്കള്‍ക്കും, മൊത്തം കുടുംബത്തിനും ആശംസകളും ആരോഗ്യവും നേരുന്നു.
ഒറ്റ പ്രാവശ്യമേ ഞാന്‍ കണ്ടിട്ടുള്ളൂ വെങ്കിലും ഈ ഉമ്മാനെ കുറിച്ചറിയുന്ന വിവരങ്ങള്‍ ഞാന്‍ എന്റെ നല്ലപാതിയോടു ഷെയര്‍ ചെയ്തപ്പോള്‍ വിടര്‍ന്ന കണ്ണുകള്‍ ഞാനിപ്പോഴും മറക്കുന്നില്ല.
നന്മക്കു എന്നും യൗവനമാണ്.
എല്ലാ വിധ ആശംസകളും
ഉമ്മാക്കും മോള്‍ക്കും!
ഭാഗ്യം ചെയ്ത മോളും ഭാഗ്യം ചെയ്ത ഉമ്മയും...
എല്ലാവറ്ക്കും നല്ലതിനായ് ആശംസിക്കുന്നു :)
നന്മ നിറഞ്ഞ ആ ടീച്ചറെ പരിചയപ്പെടുത്തിയതിനു നന്ദി...
ഉമ്മാക്കൊരുമ്മ :)
മനസ്സ്യില് തട്ടീ വര്ച വാകൂകള് ക്ക് പതതരാമാറ്റ്യിന് തിള്കം എല്ലാ വിധ ഭാവുകള്‍
Fs´m, \n§fpsS s»mKv hmbn¨t¸mÄ,_pjd SoNsd ædn¨p Adnªt¸mÄ a\Ênë hÃm¯ Hê..... F´m ]dbm....]dbm³ hmçIÄ CÃsSm....AXpt]mse Xs¶ \n§fpsS 3 XeapdIfpsS Nn{X§Ä FÃmw hfsc at\mlcabncnçì....
നിരാര്‍ - ഇപ്പോള്‍ ആലുവക്കാരി തന്നെ.പറിച്ചു നട്ടിടത്ത് വേരുറച്ചു തുടങ്ങി.
ഏവൂരാന് - ശ്രദ്ധിക്കാം.തുടക്കക്കാരിയുടെ അറിവില്ലായ്മകള്‍ ക്ഷമിക്കുമല്ലോ..
കുറുമാന്, കരീം മാഷ്, അഗ്രജന്, വല്യമ്മായി, ബിജി..
എല്ലാവര്ക്കും നന്ദി.
റിട്ടയര്‍മെന്റ് ജീവിതമായി കഴിഞ്ഞ 12 വര്‍ഷമായി ഉമ്മയും ഉപ്പയും ഇവിടെ ഉണ്ട്.പേരക്കിടാങ്ങള്ക്കെല്ലാം അവരുടെ ഉമ്മച്ചിയക്കാളും, വാപ്പിച്ചിയേക്കാളും പ്രിയപ്പെട്ടവരായി. മറു നാട്ടില്‍ അവരുടെ സ്നെഹം അനുഭവിക്കാന്‍ അവര്‍ക്കു പടച്ചവന് തന്ന സൌഭാഗ്യം.
നാസര്‍ - ഫോണ്ട് വായിക്കനവുന്നില്ലല്ലോ!!
ഉമ്മാക്ക് സ്നേഹം :)
ഈ ഉമ്മയുടെ മകളായി പിറന്നത് തന്നെ ഒരു മഹാഭാഗ്യമല്ലേ... ഇതില്‍ കൂടുതല്‍ എന്ത് സൌഭാഗ്യമാണ് ഈ മകള്‍ക്ക് കിട്ടാനുള്ളത്, ഇങ്ങനെ ഒരാളെ കുറിച്ച് അറിയാന്‍ സാധിച്ചതില്‍ വളരെ സന്തോഷം.. ദൈവം ഈ ടീച്ചര്‍ക്കും കുടുംബത്തിനും നല്ലത് വരുത്തട്ടെ... ഇനിയും ഒരുപാട് കാലം ടീച്ചറുടെ സ്നേഹം അനുഭവിക്കാന്‍ സര്വ്വശക്തന് ഭാഗ്യം നല്കട്ടെ....
കിച്ചൂന്റെ ഉമ്മ ഇങ്ങനെ ആയില്ലങ്കിലെ അതിശയമുള്ളു. പടച്ചോന് ഇങ്ങനാ ചിലര്‍ക്ക് അനുഗ്രഹം കൊടുക്കുമ്പോള്‍ ഒരു ലുബ്ദും കാണിക്കൂല്ല ആ ഗണത്തില്‍ പെട്ട ആളാ കിച്ചു. ഈ ഉമ്മയുടെ മകള്‍ ആയല്ലൊ!. ബുഷററ്റീച്ചര്ക്ക് അയുരാരോഗ്യം നേരുന്നു.. എന്നെന്നും ഈ സന്തോഷം നിലനില്ക്കട്ടെ ..
ഹാറൂണ്‍.. മാണിക്യം..
ഒരുപാടൊരുപാട് നന്ദി.
ടീച്ചര്‍ക്ക് പടച്ചോന് ആയുരാരോഗ്യങ്ങള്‍ നല്കട്ടെ. നന്മയുടെ നിറകുടമായ ബുശറ ടീച്ചറുടെ ജീവിതം ഇനിയുള്ള തലമുറകള്‍ക്കും വഴിവിളക്കാവും..
Great tr and most lucky daughter.
Great tr and most lucky daughter.
Post a Comment