Friday, December 25, 2009

വസന്തത്തിന്‍ ഇടിമുഴക്കം....


കനത്ത ഒരു ഇടി മുഴക്കമായിരുന്നു ഇന്നത്തെ ക്രിസ്തുമസ് ദിന ഉറക്കം ഉണര്‍ത്തിയത്. നോക്കിയപ്പോള്‍‍ നേരം 6.30. മിന്നല്‍ക്കൊടികള്‍ തേരാ പാരാ. ഷംസിനെ കാണാനില്ല. ഓടിവന്നു നോക്കി. മുന്‍ വശത്തെ വാതില്‍ തുറന്നു കിടക്കുന്നു. ങേഹെ ആളില്ല !!. വീണ്ടും ഓടി ടെറസ്സിലേക്ക്... അപ്പൊള്‍ ഉണ്ടേടാ, ദേ റേയിന്‍ കോട്ടും ഒക്കെ ഇട്ടു ക്യാമറാ സ്റ്റാന്റും തൂക്കി ആള്‍ റൂഫ് ടോപ്പില്‍ നിന്നും വരുന്നു...

ഹൊ......മനുഷ്യനെ പേടിപ്പിച്ച് കളഞ്ഞല്ലോ!!!

ങ്ഹും ഞാന്‍ ഒന്നു പേടിച്ചാലെന്താ‍ ഈ പോട്ടം കിട്ടിയല്ലോ, ചിതല്‍ മൂടി കിടന്ന അസ്മദീയം ഒന്നു ഇടിച്ചു നിരത്താന്‍ :)
ആറ് മാസമായി അനക്കമില്ലാതെ കിടന്ന ഇവിടെ ഒരു കുഞ്ഞു ഫോട്ടോ പോസ്റ്റ്.

വീട്ടില് നല്ല ഫോട്ടോഗ്രാഫെര്‍മാര്‍ ഉണ്ടായിപ്പോയതിന്റെ ഒരു ഗതികേടേ!!!!
എനിയ്ക്കൊരു നല്ല പടമെടുത്ത് പോസ്റ്റാന്‍ വയ്യാണ്ടായി ഇപ്പോള്‍.
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഞാന്‍ ഒരു പോട്ടം പിടിച്ച് പോസ്റ്റിയാലും എല്ലാരും പറയും “ഓഹ് ഇതു ഷംസുക്കാടെ അല്ലെങ്കില്‍ വാവയുടെ അതുമല്ലെങ്കില്‍ അപ്പുവിന്റെ പടമാ‍... ”

ശൊ അതോണ്ട് ഞാനാ പരിപാടി അങ്ങ് വേണ്ടാന്നു വെച്ചു... അല്ലാതെന്തു ചെയ്യാന്‍ :) :)

49 comments:

kichu / കിച്ചു said...
This comment has been removed by the author.
kichu / കിച്ചു said...

ഒരു മിന്നല്‍ കൊടിയാ‍യ് ഈ ക്രിസ്തുമസ് ദിനത്തില്‍.....

Cartoonist said...

അല്ല, ഇതാരട്യാ സൃഷ്ടി-
വഹീട്യോ വഹാന്റ്യോ ?

കലക്കന്‍!

ലടുകുട്ടന്‍ said...

കലക്കന്‍ പടങ്ങള്‍ ....!
ഹാപ്പി ക്രിസ്മസ് ....!

[ nardnahc hsemus ] said...

കാര്‍ട്ടൂണിസ്റ്റിന്റെ കമന്റിനൊരു പിന്‍-താങ്ങല്‍!

kichu / കിച്ചു said...

പോട്ടം ഞാനെടുത്തതല്ലാട്ടൊ.. അതല്ലേ അവിടെ പറഞ്ഞത്.

തല ഇരിക്കുമ്പോള്‍ വാല്......... ങൂഹും :)

സജി said...

എന്താ പടം!

പറഞ്ഞു വരുത്തിയതാണോ, ആ മിന്നല്‍ പിണരിനെ?

Melethil said...

ഫോട്ടോ നന്നായി,ഇന്നല് അപ്പുവിന്റെ കണ്ടിരുന്നു, കിച്ചുവേച്ചി പറഞ്ഞത് നേര , ഫോട്ടോ എടുപ്പുകരുടെ ഫാമിലി !! :)

ചാണക്യന്‍ said...

പോട്ടോം കിടിലോൽക്കിടിലം.....
ക്രിസ്മസ് ആശംസകൾ....

ഓടോ:“ അപ്പൊള്‍ ഉണ്ടെടാ,“- രാവിലെയാണോ ഉണ്ണുന്നത്:):):):)

ഹരീഷ് തൊടുപുഴ said...

ചോച്ചീ....പൂയ്

എന്റെയൊരു ഡ്രീം ആണത്..
ഈ റബ്ബെർതോട്ടത്തിലെവിടെ കിട്ടാൻ..!!
പിന്നേ ശകലം പേടിയുമുണ്ടേ..
ഏതായാലും ഷംസുക്കായ്ക്കു എന്റെ അഭിനന്ദനങ്ങൾ..

ഒപ്പം എല്ലാവർക്കും എന്റെയും സ്നേഹം നിറഞ്ഞ കൃസ്തുമസ്സ് ദിനാശംസകൾ..

Unknown said...

ഇതു പോണതാ വരണതാ?

കണ്ണനുണ്ണി said...

ഇത്തിരി മഴ നനഞ്ഞ എന്താ..
ഒന്നൊന്നര ചിത്രം....

വീകെ said...

കിടിലൻ മിന്നൽ...!!

ക്രിസ്മസ്സ് & പുതുവത്സരാശംസകൾ...

poor-me/പാവം-ഞാന്‍ said...

Wish you a happy electrifying new year

അനില്‍@ബ്ലോഗ് // anil said...

കലക്കന്‍ പടം.
പടം പിടുത്തക്കാരനൊന്നുമല്ലെങ്കിലും ഞാനും എപ്പോഴും വിചാരിക്കും മിന്നല്‍ പിണര്‍ പറന്നിറങ്ങുന്ന ചിത്രം ഒരെണ്ണം എടുക്കണമന്ന്.
വിചാരിക്കുന്നതിന് കുറവൊന്നും വരുത്തേണ്ടല്ലോ.
:)

എല്ലാര്‍ക്കും ആശംസകള്‍

Unknown said...

ഷംസ് ഭായി കിടിലൻപടം നമിച്ചു

ഈ തിരക്കിനിടയിലും അസ്മദീയത്തിനെ ക്ലീനാക്കാൻ ഇവിടെ എത്തിച്ചേർന്ന കിച്ചൂസിന് ഈ അവസരത്തിൽ പ്രത്യാകം നന്ദി രേഖപ്പെടുത്തുന്നു :)

ബിന്ദു കെ പി said...

ഉഗ്രൻ പടം! ഇത്തരം പടമൊക്കെ എടുക്കാൻ നല്ല ധൈര്യം വേണം....എനിയ്ക്കാണേൽ ഈ മിന്നലെന്ന സംഭവം ഭയങ്കര പേടിയാ...

ധനേഷ് said...

പടം തകര്‍പ്പന്‍..

ഹരീഷേട്ടാ,
പേടിയുള്ളവര്‍ക്കാണ് ഈ പടം കൃത്യമായി എടുക്കാന്‍ പറ്റുന്നത്...
ഞാന്‍പറഞ്ഞുതരാം:
1. നല്ല വെള്ളിടി വെട്ടുന്ന നേരത്ത് റബ്ബര്‍ വെട്ടിക്കളഞ്ഞ ഏതെങ്കിലും ഒരു സ്ഥലത്തു എത്തുക.
2. ക്യാമറ ട്രിപ്പോഡില്‍ വച്ച് നല്ല ഒരിടിക്ക് വേണ്ടി കാത്ത് നില്‍ക്കുക.. (കണ്ണില്‍ എണ്ണയൊഴിക്കരുത്, ഫോട്ടോ ബ്ലേര്‍ഡാകും)
3.വിരല്‍, ക്ലിക്കാന്‍ റെഡിയാക്കി നിര്‍ത്തുക.
4.ഇടിവെട്ടുമ്പോള്‍ ഞെട്ടല്‍ കൊണ്ട് ക്ലിക്കാകുന്നു.. ഫോട്ടോ, വിത് പെര്‍ഫെക്റ്റ് ടൈമിങ് റെഡി..
5. കിട്ടിയ ഫോട്ടൊയുമായി വീടുപറ്റുക.. ഒന്നുകൂടി നല്ല മിന്നല്‍ വരും എന്ന് കരുതി കാത്തു നില്‍ക്കരുത്.. (ഈ സ്റ്റെപ്പാണ് ഏറ്റവും പ്രധാനം)‌


അപ്പോള്‍ ചേച്ചീ ഫോട്ടോഗ്രാഫറെ എന്റെ ആശംസ അറിയിക്കണേ...

:: VM :: said...

മേലാക്കം ആവര്‍ത്തിക്കരുത്! എന്റെ പടം എന്നോടു ചോദിക്കാതെ പബ്ലിഷ് ചെയ്തത് മോശമായി- കോപ്പിറൈറ്റ് പരിധിയില്‍ വരുന്ന നിയമലംഘനമാണിത് :)

അനിലൻ said...

ആഹാ!!!

ഇടിവാളേ... :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പുതുവര്‍ഷം പുലരും മുന്‍‌പേ സര്‍വ ഐശ്വര്യങ്ങളും സ്വര്‍ഗലോകത്തു നിന്നു മിന്നല്‍ പിണരായി നിങ്ങള്‍ക്ക് കിട്ടിയെന്ന് തോന്നുന്നു.....!

ഇനിയിപ്പോ ഞങ്ങള്‍ക്കെന്തു ബാക്കി?

പുതുവത്സരാശംസകള്‍!!!

ഒരു നുറുങ്ങ് said...

ഈമാതിരിപ്പെട്ട കിടിലന്‍ മിന്നല്പോട്ടൊക്കെയാണെങ്കി
6 മാസത്തിലൊന്ന് തന്നെ ധാരാളായി...അപ്പോ
‘ഇടിമുഴക്കാന്‍‘കാത്തിരിക്കേരുന്നു ഈ ആറ്
മാസമായിട്ടല്ലേ !

കലകലക്കന്‍!

pandavas... said...

ഫോട്ടോ ഫാമിലിയുടെ “ഇടിവെട്ട്“ ഫോട്ടോ
ചിതലൊക്കെ പോയി കാണുമല്ലോ അല്ലേ..

കുഞ്ഞൻ said...

kichutthaa...

gr8 picture..shamsuji maashe oru salaam..

pinne oru chinna doubt, postil aadyam parayunnu x'mas ravileyaanu ii photo eduthathennu...but ee post ittirikkunnathu 24th num, is it a technical fault..?

anyway excellent picture...

happy x'mas & new year

kichu / കിച്ചു said...

കുഞ്ഞാ

ഡേറ്റ് ശരിയാക്കിയിട്ടുണ്ട്ട്ടാ:)

വാഴക്കോടന്‍ ‍// vazhakodan said...

മിന്നലേ മിന്നലേ താഴെ വരൂ എന്നെങ്ങാന്‍ പാടിയോ? കൊള്ളാം കെട്ടോ !

കാട്ടിപ്പരുത്തി said...

മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു -----

അങ്ങിനേം ഇല്ലെ

അഗ്രജന്‍ said...

ആഹാ... കിടിലൻ ഇടിപ്പടം :)

അഭിനന്ദനങ്ങൾ ഷംസുക്കാ...


ആ... കിച്ചൂന് വേണോങ്കി ഒരു നന്ദി കെടക്കട്ടെ :)


ഇടിവാളേ... :))

ഖാന്‍പോത്തന്‍കോട്‌ said...

ആഹാ....ആ ആകാശത്തിന്റെ വ്യത്യസ്തമായ നിറവിന്യാസവും.. ഇടിമിന്നലും... കലക്കി ഈ പുലര്‍ക്കാലം...!! ഈ ക്രിസ്തുമസ് സമ്മാനത്തിനു നന്ദി..!!!

Rare Rose said...

ആഹാ..കിടിലന്‍ മിന്നല്‍..:)

jayanEvoor said...

തകര്‍പ്പന്‍!
പൊളപ്പന്‍!
കൊള്ളാം! നല്ല കിടിലന്‍ ഇടിവെട്ട് പടം !

Appu Adyakshari said...

എന്തൊരു ഗാംഭീര്യമാര്‍ന്ന മിന്നല്‍ പിണര്‍. ഷംസുക്കായ്ക്ക് അഭിനന്ദനങ്ങള്‍. ഞാനും അതിലൊന്നിനെ ക്യാമറയിലാക്കിയിരുന്നു. പക്ഷേ ഇത്രയും ബ്രാഞ്ചുകള്‍ ഇല്ല..

വേണു venu said...

Nice .
the silent of minnal as I told you is great.:)
ഇഷ്ടമായി.

രാജേഷ്‌ ചിത്തിര said...

:)

belated wishes.....

pottam ugram...:))

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നല്ല മിന്നല്‍
നല്ല ക്ലിക്ക്
നല്ല പടം..

ഷംസുക്കായ്ക്ക് അഭിനന്ദനം,
ബ്ലോഗ് പൊടിതട്ടിയതിന്, കിച്ചുവിനും.

പകല്‍കിനാവന്‍ | daYdreaMer said...

ഷംസുക്കാ = ഷംസുക്കാ !!!
Great Click..

സുല്‍ |Sul said...

മിന്നി മിന്നി തകര്‍ത്തുലോ.

ആശംസകള്‍!

-സുല്‍

തറവാടി said...

Timely click, nice photo.

Someone said...

simply a great click.

ഭായി said...

ശംസൂക്ക അരാ മോന്‍!!
വീടിന്റെ തൊട്ടടുത്ത് ഇടിയും മിന്നലും ഉണ്ടായിരുന്നപ്പോള്‍ ഷീറ്റും മൂടി അനങാതെ കിടന്നു.
സംഗതി ലങ് തൂര പോയപ്പോള്‍ ചാടി പോയി എടുത്തു.
എനിക്ക് വളരെ ക്ലോസായ ഒരണ്ണം കാണണമെന്നുണ്ട്.

ഏതായാലും സാധനം ഏറ്റു! ശംസൂക്കാ ഇടിവെട്ട്!

ഇതവിടെകിടന്ന് പൊടിപിടിക്കതെ പാറിപറപ്പിച്ചതിന് എന്റെ വക ടാങ്ക്സ്!

Manoraj said...

photo click cheythatharennath ningalute tharkkam...but postiya thangalkk salam... wonderful snap...

പ്രശാന്ത്‌ ചിറക്കര said...

ഫോട്ടോ നന്നായി.ആശംസകള്‍!

kichu / കിച്ചു said...

ഇവിടം വരെ വരാനും, എത്തിനോക്കാനും, അഭിപ്രായം പറയാനും സന്മനസ്സ് കാണിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
ഒരിക്കല്‍ കൂടി നേരുന്നു... പുതുവര്‍ഷത്തില്‍ എല്ലാ നന്മകളും.

ചേച്ചിപ്പെണ്ണ്‍ said...

ന്ന്ട്ട് വസന്തം എവിടെ ?

ചേച്ചിപ്പെണ്ണ്‍ said...

ന്ന്ട്ട് വസന്തം എവിടെ ?

Mohanam said...

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു

വിജയലക്ഷ്മി said...

nice photo.... molkkum kudumbathhinum nanmakal niranja puthuvalsaraashamsakal!!

നന്ദന said...

പുതുവര്‍ഷ ആശംസകള്‍
നന്മകൽ നേരുന്നു

നിരക്ഷരൻ said...

ഞാനിത് കാണാന്‍ വൈകി.
ചില സംശയങ്ങള്‍ ഉണ്ട്.

1.മിന്നലിന്റെ പടമെടുക്കാന്‍ പോകുമ്പോള്‍ മള്‍ട്ടിമീറ്റര്‍ കൈയ്യില്‍ കരുതണോ ?
2.ഈ കാണുന്ന രണ്ട് വരകളില്‍ ഏതാ ന്യൂട്രല്‍ ? ഏതാ ഫേസ്.
3. ഈ കാണുന്നത് സംഭവം ത്രീ ഫേസാണോ ?
4. കിര്‍ച്ചോഫ്സ് ലോ ഇതില്‍ അപ്ലെ ചെയ്യാന്‍ പറ്റുമോ ?
5.ഇത് സ്റ്റാര്‍ കണക്‍ഷനാണോ അതോ ഡെല്‍റ്റാ കണക്‍ഷ്നാണോ ? അതോ രണ്ടുമല്ലാത്ത മറ്റേതെങ്കിലും സംഭവം ആണോ ?

കേട്ടിട്ടുള്ള ഇലക്‍ട്രിക്കല്‍ മണ്ടത്തരങ്ങള്‍ വെച്ച് ഇത്രേം ചോദ്യങ്ങളേ ഓര്‍മ്മയില്‍ വരുന്നുള്ളൂ.